കേരളമെന്നൊരു സുന്ദര നാട്
നമ്മുടെ സുന്ദരമായൊരു നാട്
കൊറോണ നാടു വാണീടും കാലം
മനുഷ്യരെല്ലാരും ഒന്നു പോലെ
ജാതിയുമില്ല. മതവുമില്ല.
വർണ്ണവുമില്ല വർഗ്ഗ വുമില്ല
മാളിക തന്നിൽ കഴിഞ്ഞ വരും
ചെറ്റക്കുടിലിൽ. കഴിഞ്ഞവനും
കാവലിരിപ്പാണാ പൂമുഖത്ത്
കള്ളവുമില്ല ചതിയുമില്ല.
തമ്മിലടിയില്ല കൊലയുമില്ല.
ശബ്ദകോലാഹലങ്ങൾ ഒന്നുമില്ല.
എല്ലാം നിലച്ചു നിശബ്മായി
കൈയ്യും മുഖവും സോപ്പിടേണം
കൂട്ടത്തിൽ മാസ്ക്കും ധരിച്ചിടേണം.
വെളിയിലിറങ്ങാതെ നോക്കിടേണം
രോഗം പകരാതെ സൂക്ഷിക്കണം.
നന്മകൾ മാത്രം ചെയ്തീടണം
ഒന്നിച്ചു നിന്നു പൊരുതിടേണം: