എ യു എ യു പി എസ് നെല്ലിക്കുന്ന്/അക്ഷരവൃക്ഷം/ അനുസരണ
അനുസരണ
അങ്ങ് ദൂരെ ഒരു കാട്ടിൽ ഒരു അമ്മക്കരടിയും കുഞ്ഞുകരടിയും ഉണ്ടായിരുന്നു . കരടിക്കുഞ്ഞു ആളൊരു വികൃതി. അമ്മയെ അനുസരിക്കുകയേ ഇല്ല. അമ്മ പറയുന്ന നല്ല കാര്യങ്ങളൊന്നും ചെവിക്കൊള്ളില്ല.. ഒരു ദിവസം അവൻ ചേറിൽ കളിച്ചു വിശന്നു വീട്ടിലെത്തി. അമ്മയവനോട് കുളിച്ചു വരാൻ പറഞ്ഞു.അവൻ അനുസരിച്ചില്ല. ഭക്ഷണം ആർത്തിയോടെ വാരിവലിച്ചുതിന്നു.. അങ്ങിനെ ചെയ്താൽ അസുഖം വരുമെന്ന് അമ്മ പറഞ്ഞുകൊണ്ടേയിരുന്നു.. അവൻ ശ്രദ്ദിച്ചില്ല. എന്നിട്ട് പോയി ഉറങ്ങാൻ കിടന്നു. പെട്ടെന്നാണ് അവനു വയറുവേദന വന്നത്. അവൻ വാവിട്ട് നിലവിളിച്ചു.. അമ്മയവന് എന്തോ പച്ചമരുന്ന് കൊടുത്തപ്പോൾ വേദന കുറഞ്ഞു. അമ്മ പറഞ്ഞത് അനുസരിക്കാത്തതിന്റെ ഫലമാണ് താൻ അനുഭവിച്ചത് എന്നവന് മനസിലായി. ഇനി മുതൽ അനുസരണ കാട്ടും എന്നവൻ തീരുമാനിച്ചു..
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ