ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/ ഇത് കൊറോണ കാലം -കവിത

Schoolwiki സംരംഭത്തിൽ നിന്ന്
ഇത് കൊറോണ കാലം -കവിത


ഇത് കൊറോണ കാലം

മർത്യന്റെ ദുരയും അഹന്തയും ശമിച്ച കാലം

കരളുറപ്പെന്തെന്നറിഞ്ഞകാലം

അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ തനിയെ പഠിച്ചൊരു നല്ലകാലം

പുഴുവും പുൽകൊടിയും കിളിയും കുരങ്ങനും സഹജീവികളെ ന്നറിഞ്ഞകാലം

അറിവും തിരിച്ചറിവും ജീവിത ചര്യയിൽ ഒഴിവാക്കാനാവാത്ത ഗുണങ്ങളെന്ന് നേരോടെ ഓർത്തെടുത്ത കാലം

അയൽവീട്ടിലെ ഓട്ടടയും പുഴുക്കും മനസ്സറിഞ്ഞൊന്ന് രുചിച്ചകാലം

തൊടിയിലെ ചീരയും വഴുതന കുഞ്ഞനും കറികളായ് മാറിയ ഹൃദ്യകാലം

വിഷപുകയില്ലാത്ത ഫാസ്റ്റ് ഫുഡില്ലാത്ത ആർഭാടമില്ലാത്ത രമ്യകാലം

ഉള്ളിന്റെ ഉള്ളിലെ ദൈവങ്ങളെ
സ്വയം കണ്ടെടുത്തോരുപുണ്യകാലം

ലോകരാജ്യങ്ങളിൽ ഭാരതാംബതൻ സ്ഥാനമെന്തെന്നറിഞ്ഞ കാലം

ഉപഭോഗസംസ്കാര സരണിയിൽ നിന്ന് വ്യതിചലിച്ചൊന്ന് ചിന്തിച്ച കാലം

സ്വയം മറന്നെല്ലാരും അന്യന്റെ വിശപ്പിനെ കരുതലായ് കണ്ട് നടന്ന കാലം

പ്രകൃതിയും മനുജനും ഒന്നിച്ചുപോകേണ്ട സുകൃതിയെ നന്നായറിഞ്ഞകാലം

കള്ളവും ചതിയും ഇല്ലാതെ ഒന്നിച്ചുവാഴുന്ന മാവേലിക്കാലം

ഇത് കൊറോണ കാലം

               
                   
                                            


കൃഷ്ണവേണി കെ ജെ
VIII F ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത