ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്സ്.തോലന്നൂർ/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

2026-27 പ്രവേശനോത്സവം

അറിവിന്റെ അക്ഷരമുറ്റത്തേക്ക്; ഭാവിയുടെ വാഗ്ദാനങ്ങളെ വരവേറ്റ്  ജി.എച്ച്.എസ്.എസ്. തോലനൂർ .....

പുതിയ അധ്യയന വർഷത്തിൽ അറിവിന്റെ ആദ്യ അക്ഷരങ്ങൾ നുകരാനെത്തിയ കൊച്ചുകൂട്ടുകാരെ വരവേറ്റുകൊണ്ട് ജി.എച്ച്.എസ്.എസ്. തോലനൂർ സ്കൂളിൽ പ്രവേശനോത്സവം ഏറെ ആവേശത്തോടെ സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ കുമാരി അഡ്വക്കേറ്റ് ആതിര K.R. പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

പ്രവേശനോത്സവം

ചടങ്ങിൽ മറ്റ് മുഖ്യ അതിഥികളും, സ്കൂളിലെ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ മുഴുവൻ അധ്യാപകരും പങ്കെടുത്തു. എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള കൂട്ടായ്മയിലൂടെയാണ് കുട്ടികൾക്കായുള്ള ഈ സ്വീകരണച്ചടങ്ങ് വൻ വിജയമാക്കി മാറ്റാൻ സാധിച്ചത്. നാളെയുടെ പ്രകാശമാകാൻ അക്ഷരമുറ്റത്തേക്ക് ചുവടുവെച്ച എല്ലാ പ്രിയ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ!

പ്രവേശനോത്സവം