ജി.എച്ച്.എസ്സ്.തോലന്നൂർ/പ്രവർത്തനങ്ങൾ
2022-23 വരെ | 2023-24 | 2024-25 |
2017-2018 ലെ പ്രവർത്തനങ്ങൾ
പ്രവേശനോൽസവം :2017-18
ഈ വർഷത്തെ പ്രവേശനോൽസവം സമുചിതമായി ആഘോഷിച്ചു.

അന് നു നടന്ന assembly യിൽ കുട്ടികളെ പ്രത്യകം സ്വീകരിച്ച് PTA ,HM,വാർഡ് മെമ്പർ,അദ്ധ്യാപകർ,എന്നിവരുടെ നേത്യത്വത്തിൽ അന്ന് അവിടെ വന്ന രക്ഷിതാകൾക്കും കുട്ടികൾക്കും നല്ല നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകി,LP കുട്ടിക
ൾക്ക ലഡു വിതരണം നടത്തി SSLC,PLUS 2, എന്നീ ക്ളാസ്സുകളിൽ ഉയർന്ന വിജയം നേടിയ കുട്ടികൾക്കും,LSS നേടിയ കുട്ടികൾക്കും സമ്മാന വിതരണം നടത്തി
FULL A + നേടിയ രഹന

LSS സ്കോളർഷിപ്പ് നേടിയവർ

പരിസ്ഥിതി ദിനം (ജൂൺ 5 )





പരിസ്ഥിതി ദിന പ്രതിജ്ഞ അസംബ്ലിയിൽ നടത്തി. HM ,പഞ്ചായത്ത് പ്രസിഡന്റ് ,വാർഡ് മെബർ,,PTA പ്രസിഡന്റ്,,അധ്യാപകർ എന്നിവർ ദിവസത്തിൻ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. കുട്ടികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു ,പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴകിണറിന്റെ നിർമാണത്തിന് തുടക്കം കുറിച്ചു.മുൻ അദ്ധ്യാപകനായ ശ്രീ അപ്പുമാഷിന്റെ നേതൃത്വത്തിൽ സ്കൂൾ ഗ്രൗണ്ടിന് ചുറ്റും കരിമ്പനകൾ നട്ടു
ക്ളാസ്സ് പി ടി എ
പ്രീപ്രൈമറി,,എൽ പി ,പത്ത് എന്നീ ക്ളാസ്സുകളിലേ രക്ഷാകർതൃയോഗങ്ങൾ ജൂൺ മാസത്തിൽ കൂടി.





ഈ വർഷം പ്രീപ്രൈമറിയിൽ 70 കുട്ടികൾ അഡ്മിഷൻ നേടി .ക്ലാസ്സിന്റെ സുഗമമായ നടത്തിപ്പിനെ കുറിച്ച് ചർച്ച ചെയ്യാൻ 9 /6/17 രക്ഷിതാക്കളുടെ മീറ്റിംഗ് നടത്തി .HM ,PTA പ്രസിഡന്റ് ,അധ്യാപകർ എന്നിവർ മീറ്റിംഗിൽ പങ്കെടുത്തു ,യൂണിഫോം ,ഡാൻസ് ക്ലാസ് ,ടെക്സ്റ്റ് ബുക്ക്സ് ,എന്നീ വിഷയങ്ങൾ ചർച്ച ചെയ്ത്,ഉചിതമായ തീരുമാനങ്ങൾ എടുത്തു ,കുട്ടികൾക്ക് കുതിര,ഊഞാൽ എന്നീ കളിപ്പാട്ടങ്ങൾ വാങ്ങിച്ചു.

,പത്താം ക്ളാസ്സിൽ ജൂൺ 29 ാം തിയ്യതി മുതൽ വൈകുനേരവും ,ശനിയാഴ്ചകളിലും എക്സട്രാ ക്ളാസ്സുകൾ എടുക്കാൻ തുടങ്ങി.
സൗജന്യ കണ്ണു് പരിശോധന
S S A യുടെ നേതൃത്വത്തിൽ ട്രിനിറ്റി ഹോസ്പിറ്റൽ ജീവനക്കാർ എല്ലാ കുട്ടികൾക്കും സൗജന്യമായി കണ്ണു പരിശോധന നടത്തി ,കാഴ്ചക്ക് പ്രശ്നമുള്ളവർക്ക് വേണ്ട നിർദേശങ്ങൾ നൽകി

കെട്ടിട ശിലാ സ്ഥാപനം, പുസ്തക പ്രകാശനം (ജൂൺ 19)
സ്കൂൾ അങ്കണത്തിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമം ,ബാല സാഹിത്യ ഇൻസ്റ്റിട്ട്യൂട്ടിന്റെ വായനാവാരം ഉത്ഘാടനം,പുസ്തക പ്രകാശനം എന്നിവ ബഹുമാനപെട്ട മന്ത്രി ശ്രീ എ കെ ബാലൻ നിർവഹിച്ചു .
ബാല സാഹിത്യ ഇൻസ്റ്റിട്ട്യൂട്ടിന്റെ സംസ്ഥാന പ്രസിഡന്റ് ശ്രീ പള്ളിയറ ശ്രീധരൻ,ബാല സാഹിത്യ ഇൻസ്റ്റിട്ട്യൂട് സംസ്ഥാന -ജില്ലാ നേതാക്കൾ,പഞ്ചായത്ത് അംഗങ്ങൽ,പി

ടി എ അംഗങ്ങൾ,എന്നിവർ പരിപാടിയിൽ പങ്കെടുത്തു
.

,

വായനാ ദിനാഘോഷങ്ങൾ(ജൂൺ 19)
വായനാദിനത്തോടനുബന്ധിച്ച് സ്കൂളിൽ പുസ്തക പ്രദർശനം,,ക്വിസ്സ് മത്സരം,,വായനാ മത്സരം എന്നിവ നടത്തി വിജയികൾക്ക് സമ്മാനം നല്കി


മത്സരവിജയികൾ





പുസ്തക പ്രകാശനം സ്കുളിലെ ഹിന്ദി അധ്യാപികയായ ശ്രീ പ്രീത ടീച്ചർക്ക് ഡോക്ട്രേറ്റ് നലകിയ പുസ്തകത്തിന്റെ പ്രകാശനം HM ശ്രീമതി വി പി ശാന്തി നിർവഹിചു

ശുചിത്വ വാരം(02/07/2017)


ശുചിത്വ വാരത്തോടനുബന്ധിച്ച് കുട്ടികൾ സ്കുുൾ പരിസരം വൃത്തിയാക്കി
ബഷീർ ദിനം(ജൂലൈ 5)
ബഷീർ ദിനത്തിൽ അസംബ്ളിയിൽ കുറിപ്പു വായന ,ചിത്ര പ്രദർശനം എന്നിവ നടത്തി


ക്യാഷ് അവാർഡ് വിതരണം ചെയ്തു
കഴിഞ്ഞവർഷം പത്ത് ഒൻപത് ക്ളാസ്സുകളിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്ക് തോലന്നൂരിലെ പടിഞാറേ കോലോത്തെ വീട്ടിൽ ശ്രീ വജയകുമാർ ക്യാഷ് അവാർഡ് നൽകി


സൗജന്യ യണിഫോം വിതരണം (10/07/2017)
ഈ വർഷത്തെ സൗജന്യ യൂണിഫോം വിതരണം ,വാർഡ് മെബർ ജമീല,പി ടി എ പ്രസിഡന്റ് ശ്രി നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ ഒന്നാം ക്ലാസ് കുട്ടികൾക്ക് നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു


ബാസ്ക്കറ്റ് ബോൾ ചാമ്പ്യന്മാർ (ജൂലൈ 10)
സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബാസ്ക്കറ്റ് ബോൾ ടീം അംഗങ്ങൾക്കുള്ള ട്രോഫി വിതരണം വാർഡ് മെബർ ജമീല,പി ടി എ പ്രസിഡന്റ് ശ്രി നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തി

വായനാക്കളരി
മലയാള മനോരമ പത്രത്തിന്റെ വിതരണം,സ്കുളിലേക്ക് പത്ത് പത്രം സ്പോൺസർ ചെയ്ത ശ്രീ ശിവൻ വെളിച്ചപ്പാട് നിർവഹിച്ചു

ക്ളബുകളുടെ ഉദ്ഘാടനം (ജൂലൈ 14)
സ്കുളിലെ ക്ളബുകളുടെ ഉത്ഘാടനം പാലക്കാട് ജില്ല എൈ റ്റി കോർഡിനേറ്റർ ശ്രീ വി പി ശശികുമാർ നിർവഹിച്ചു,ഏഴാം ക്ളാസ്സിലെ ഇംഗ്ളീഷ് ക്ളബ് അംഗങ്ങൾ തയ്യാറാക്കിയ കൈയെഴുത്ത് മാസികയുടെ പ്രകാശനവും
ശ്രേയഷ് എന്ന വിദ്യാർഥിയുടെ മലയാള കവിതയും ഉണ്ടായിരുന്നു



കർക്കിടകം ഒന്ന്
കർക്കിടകം ഒന്നിന് സ്കുളിൽ ചേർന്ന അസംബ്ലിയിൽ ചരിത്ര അധ്യാപകനായ ശ്രീ വാസുദേവൻ സാറുടെ നേതൃത്വത്തിൽ കുട്ടികൾ
ആധുനികമലയാളഭാഷയുടെ പിതാവായ എഴുത്തച്ചനെയും അദ്ദേഹം രചിച്ച രാമായണഗ്രന്ഥം തരുന്ന സന്ദേശത്തേയും സ്മരിച്ചു


ബാസ്ക്കറ്റ് ബോൾ പരിശീലനം
ഫിസിക്കൽ എഡുക്കേഷൻ അധ്യാപകനായ ശ്രീ ശശി സാറുടെ നേതൃത്വത്തിൽ ബാസ്ക്കറ്റ് ബോൾ പരിശീലനം ആരംഭിച്ചു


ഉച്ച ഭക്ഷണം മെച്ച ഭക്ഷണം
ഉച്ച ഭക്ഷണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് ആഴ്ചയിലൊരിക്കൽ ബിരിയാണി,മാസത്തിൽ ഒരു തവണ പായസം എന്നിവ നല്കുന്നു


ചാൻന്ദ്രദിനം
ചാൻന്ദ്രദിനത്തിന് പ്രത്യേകം കൂടിയ അസംബ്ലിയിൽ വിദ്യാർത്തികൾ കുറിപ്പു വായന,പദ്യം ച്ചൊല്ലൽ,സംഘഗാനം എന്നീ പരിപാടികൾ അവതരിപ്പിച്ചു.അന്നേ ദിവസം വീഡിയോ പ്രദർശനം,പോസ്ടർ നിർമ്മാണം ,എന്നിവ നടത്തി




കലാം അനുസ്മരണം(27 July 2017)
''''''''''''''''
ജൂലൈ 27നുള്ള അസംബ്ലിയിൽ സോഷ്യൽ അധ്യാപകനായ ശ്രീ വാസുദേവൻ സാർ ശ്രീ എ പി ജെ അബ്ദുൾ കലാമിനെ അനുസ്മരിച്ചു.പുത്തൻ തലമുറയെ സ്വപ്നം കാണാനും അവ പ്രാബല്യത്തിൽ വരുത്തുവാനും പഠിപ്പിച്ച ഗുരുനാഥൻ ആയിരുന്നു എ പി ജെ അബ്ദുൾ കലാം എന്നും , പ്രതികൂല സാഹചര്യങ്ങളെ തനിക്കനുകൂലമാക്കി മാറ്റി ഇന്ത്യൻ രാഷ്ട്രപതി പദത്തിൽ എത്തിച്ചേരുവാനും , ശാസ്ത്ര സാങ്കേതിക മേഖലക്ക് വിലപ്പെട്ട സംഭാവനകൾ നൽകാനും അദ്ദേഹത്തിനു കഴിഞ്ഞത് കഠിനമായ പരിശ്രമം കൊണ്ടും നിശ്ചയദാർട്യം കൊണ്ടുമാണ് , വരുംതലമുറക്ക് മാതൃകയാക്കുവാനും പഠന വിഷയം ആക്കുവാനും കഴിയുന്നതാണ് അബ്ദുൾ കലാമിന്റെ ജീവിതം എന്നും അഭിപ്രായപ്പെട്ടു


കരകൗശല നിർമ്മാണം
ഹയ്യർ സെക്കന്ററി വിഭാഗം നടത്തിയ കരകൗശല നിർമാണ മത്സരത്തിൽ പാഴ് വസ്തുക്കൾ കൊണ്ട് ഉത്പ്പന്നങ്ങൾ നിർമ്മിച്ച് സമ്മാനം കരസ്ഥമാക്കിയ മിടുക്കികൾ

പി ടി എ മീറ്റിംങ്
ഈ വർഷത്തെ പി ടി എ ജനറൽ ബോടി മീറ്റിംങ് 3/8/2017 ന് നടത്തി.പഞ്ചായത്ത് പ്രസിഡന്റ്,വാർഡ് മെബർമാർ, എന്നിവർ പങ്കെടുത്ത പരിപാടിയിൽ വരവു ചെലവ് കണക്ക്,പ്രവർത്തന റിപ്പോർട്ടിന്റെ സ്ലൈഡ് അവതരണം,ചർച്ച,തെരഞെടുപ്പ് എന്നിവ ഉണ്ടായി



SRI GANESH (PTA PRESIDENT) SRI RAVEENDRAN (PTA VICE PRESIDENT
ഹിരോഷിമ ദിനാചരണം(ആഗസ്റ്റ് 9)
ഇനിയൊരു യുദ്ധമുണ്ടായാൽ അതിന്റെ പരിണിതഫലം വിവരണാതീതമായിരിക്കുമെന്ന സന്ദേശം പ്രചരിപ്പിക്കുന്ന റാലിയോടെയായിരുന്നു ഇത്തവണത്തെ ഹിരോഷിമ ദിനാചരണം.റാലിയിൽ സ്കൂളിലെ 7,8,9,+1 എന്നീ ക്ളാസ്സിലെ കുട്ടികൾ പങ്കെടുത്തു. ,സ്കൂൾ ഹെഡ്മിസ്ട്രസ്സ്,അധ്യാപകർ, എന്നിവർ റാലിയെ അനുഗമിച്ചു.

ആഗസ്റ്റ് 9 നുള്ള അസംബ്ലിയിൽ സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ വാസുദേവൻ സാർ ആലപിച്ച ഗാനം കേൾക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക


സൗജന്യ കോഴി വിതരണം(7-08-2017)
ഒരു കുട്ടീക്ക് അഞ്ചു കോഴികുഞ്ഞുങ്ങൾ എന്ന കണക്കിൽ 50 കുട്ടികൾക്ക് കുത്തന്നൂർ പഞ്ചായത്തിന്റെ കീഴിൽ വരുന്ന മൃഗസംരക്ഷണ വകുപ്പിന്റെ

വകയായുള്ള കോഴിവിതരണത്തിന്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജമീല ബീഗം നിർവഹിച്ചു


അഭിനയസങ്കേതവും വിദ്യാഭ്യാസവും(9/8/2017)
വിദ്യാരംഗം കലാസാഹിത്യവേദിയും സാമൂഹ്യശാസ്ത്ര ക്ലബും ചേർന്നു നടത്തിയ "അഭിനയസങ്കേതവും വിദ്യാഭ്യാസവും" എന്ന പരിപാടി കുട്ടികൾക്ക് വളരെയേറെ ഗുണമുള്ളതായിരുന്നു.

പരിപാടി അവതരിപ്പിച്ച ശ്രീ അപ്പുക്കുട്ടൻ മാസ്റ്റർക്ക് നവരസങ്ങളെ അതിന്റെ ഏറ്റവും പാരമ്യത്തിൽ അഭിനയിച്ച് ഫലിപ്പിക്കുന്നതിനും ,കുട്ടികൾക്ക് അഭിനയസങ്കേതവും വിദ്യാഭ്യാസവും എന്ന വിഷയം മനസ്സിലാക്കികൊടുക്കുവാനും സാധിച്ചു


സ്വാതന്ത്ര്യദിനാഘോഷം(ആഗസ്സ്റ്റ് 15)
ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

വാർഡ് മെബർമാർ,,HM ,PTA PRESIDENT

എന്നിവർ ചേർന്ന് പതാക ഉയർത്തി .വിദ്യാർഥികളുടെ വിവിധ കലാപരിപാടികളായ ഫ്ളാഗ് നിർമ്മാണം, ഫോട്ടോ പ്രദർശനം

,പ്രസംഗം,ദേശഭക്തിഗാനം എന്നിവ ഉണ്ടായി. പായസ വിതരണത്തോടെ പരിപാടികൾ അവസാനിച്ചു.



ക്യാഷ് അവാർഡ് വിതരണം


തോലന്നൂർ കിഴക്കെ കോലത്തെ വീട്ടിൽ ശ്രീ എം സുകുമാരൻ നായർ,ശ്രീമതി സുശീലാമ്മ (late) എന്നിവർ SSLC,PLUS 2, ക്ളാസ്സുകളിൽ ഉയർന്ന വിജയം നേടിയ കുട്ടികൾക്കു് നൽകിവരുന്ന ക്യാഷ് അവാർഡ് വിതരണം സ്കൂൾ പ്രിൻസിപ്പൾ ശ്രീ മധുസുധൻ സർ ആഗസ്സ്റ്റ് 15 ന് നിർവഹിച്ചു
ആഗസ്റ്റ് 22 ഇന്ന് ലോക നാട്ടറിവ് ദിനം
ആഗസ്റ്റ് 22 ലോക നാട്ടറിവ് ദിനം.
ഏതൊരു നാടിന്റെയും ജൈവ സംസ്കൃതിയുടെ ആദി പ്രരൂപങ്ങളായ നാട്ടറിവുകൾ ഇന്ന് ഓർമ്മിക്കപ്പെടുന്നു.ഞങ്ങളുടെ സ്കുളിൽ ഈ സുദിനത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെ എല്ലാം നാടനായിരുന്നു.
നാടൻ വസ്തുക്കളുടെ പ്രദർശനം,നാടൻ രീതികളുടെ പോസ്റ്റർ പ്രദർശനം,നാടൻ പാട്ട്..........
നാടൻ വസ്തുക്കളുടെ പ്രദർശനം പി ടി എ പ്രസിഡന്റ്ശ്രീ ഗണേശ് ഉദ്ഘാടനം ചെയ്യുന്നു

ചിത്രപ്രദർനം








നാടൻ പാട്ട് ശ്രീ ശേഖരീപുരം മാധവൻ
ആഗസ്റ്റ് 31 ഒാണാഘോഷം
പൂക്കളം,ഒാണപ്പാട്ടുകൾ,കുട്ടികളുടെ മ്യൂസിക്കൽ ചെയർ മത്സരം,ഒാണസദ്യ എന്നിവയോടെ ഈ വർഷത്തെ ഒാണാഘോഷം ഗംഭീരമായി ആഘോഷിച്ചു''''''''''''''''



കുട്ടികൂട്ടം(sep 8,9)

ഐ ടി അറ്റ് സ്കൂൾ നടത്തുന്ന കുട്ടിക്കൂട്ടം പരിപാടി സെപ്ടംബർ എട്ട്,ഒൻപത് തിയ്യതികളിൽ നമ്മുടെ സ്കൂളിൽ നടത്തി.ഷിജു സാറും,സുജ ടീച്ചറും കൂടി നടത്തിയ അനിമേഷൻ ക്ളാസ്സിൽ കോട്ടായി,കുഴൽമന്തം,മാത്തൂർ,കുത്തനൂർ,എന്നീ സ്കുളിലെ കുട്ടികളും പങ്കെടുത്തു.

ഹിന്ദി ദിനം(14/09/2017)(ഹിന്ദി വാരാഘോഷ പരിപാടികൾ)
''''''''''''''''
ഹിന്ദി നമ്മുടെ രാഷ്ട്രഭാഷയായി പ്രഖ്യാപിച്ചദിവസം,sep 14
ഒരാഴ്ച വിവിധ പരിപാടികളായിരുന്നു



sep 14 പ്രത്യേകം കൂടിയ അസംബ്ലിയിൽ വിദ്യാർത്ഥികൾ കുറിപ്പു വായന,പദ്യം ച്ചൊല്ലൽ

,സംഘഗാനം എന്നീ പരിപാടികൾ അവതരിപ്പിച്ചു,ഹിന്ദി അധ്യാപകരായ സുജാത ടീച്ചർ,പ്രീത ടീച്ചർ എന്നിവർ ദിവസത്തിന്റെ പ്രാധാന്യം അവതരിപ്പിച്ചു.


ഒാസോൺ ദിനം (സെപ്റ്റബർ 16)
ഈ വർഷത്തെ

ഒാസോൺ ദിനം വിവിധപരിപാടികളോടെ ആഘോഷിച്ചു.

പോസ്ടർ നിർമ്മാണം,വീഡിയോ പ്രദർശനം എന്നിവ നടത്തി



ഒാസോൺ ദിനത്തിൽ നടത്തിയ ക്വിസ്സ് മത്സരത്തിൽ 10 B യിലെ നവ്യ മോൾ,10 B യിലെ സൂര്യ,10 C യിലെ ഉണ്ണി മായ എന്നിവർ സമ്മാനർഹരായി

ഗൃഹസന്ദർശനം

(സെപറ്റബർ 18)
പത്താം ക്ലാസ്സ് റിസൾട്ട് 100% എത്തിക്കുന്നതിന്റെ ഭാഗമായി ടാർജറ്റ്

ഗ്രൂപ്പിൽ ഉൾപ്പെടുത്തിയ
എല്ലാ കുട്ടികളുടേയും ഗൃഹസന്ദർശനപരിപാടിക്ക് അധ്യാപകരായ മണികണടൻ സർ,ഷിജു സർ,രമ ടീച്ചർ,വാസുദേവൻ സർ,റഹമത്ത് ടീച്ചർ ,സനൂജ ടീച്ചർ,ജിമിയ ടീച്ചർ,ഷാജിത ടീച്ചർ,സുജാത ടീച്ചർ എന്നിവർ തുടക്കം കുറിച്ചു





റുബെല്ലാ ,മീസ്സെൽസ് വാക്സിനേഷൻ ബോധവൽക്കരണം (22/09/2017)
എല്ലാ സ്കൂൾ കുട്ടികൾക്കും റുബെല്ലാ ,മീസ്സെൽസ് വാക്സിനേഷൻ നൽകുന്നതിനോടനുബന്ധിച്ച് ,ഹെൽത്ത് ഡിപ്പാർട്ട്മെന്റ്ിൽ നിന്നും മിസ്റ്റർ ഗോപിനാധൻ സാറുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി


സ്കൂൾ പാർലിമെന്റ് (25/09/2017)
സ്കൂൽ പാർലിമെന്റ് ഇലക്ഷനും ,രൂപീകരണവും സമാധാനപരമായി നടന്നു .+2 ലെ രാഹുൽ ചെയർമാനായും,10 C യിലെ ശ്രീഷ്മ ജനറൽ സെക്രട്ടറിയായും തെരഞെടുക്കപ്പെട്ടു
%




സ്കൂൾ കായിക മേള (27/09/2017)
സ്കൂൾ കായിക മേള പി ടി എ പ്രസിഡന്റ് ശ്രീ ഗണേശ് ഉത്ഘാടനം ചെയ്തു.






ഗാന്ധി ജയന്തി (02/10/2017)
ഒക്ടോബർ 2 ഗാന്ധി ജയന്തി ദിവസം പ്രത്യേകം കൂടിയ അസ്സംബ്ലിയിൽ സാമൂഹ്യ ശാസ്ത്രം അധ്യാപകനായ ശ്രീ വാസുദേവൻ സാർ പ്രതിഞ്ന ച്ചൊല്ലി കൊടുത്തു

റുബെല്ലാ മീസ്സെൽസ് വാക്സിൻ (03/10/2017)
ഒക്ടോബർ 3,5 തിയ്യതികളിൽ സ്കൂളിലെ 90% കുട്ടികൾക്കും റുബെല്ലാ മീസ്സെൽസ് വാക്സിനേഷൻ നല്കി, പരിപാടിയുടെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മായാ മുരളീധരൻ നിർവഹിച്ചു.വാർഡ് മെബർ ശ്രീമതി ജമീല ,കുത്തന്നൂർ പി എച്ച് സി യിലെ DR ABIJITH,പി ടി എ പ്രസിഡന്റ് ഗിരീഷ്,മുൻ അധ്യാപകനായ ശ്രീ അപ്പു മാഷ് ,എന്നിവർ പരിപാടി വൻ വിജയമാക്കാൻ സഹായിച്ചു


സ്കൂൾ മേളകൾ(04/10/2017)
ഈ അധ്യയന വർഷം സ്കൂളിൽ നടത്തിയ ഗണിത,ശാസ്ത്ര,സാമൂഹ്യ,, പ്രവൃത്തി പരിചയ മേളകൾ കുട്ടികൾക്ക് പുതുമയേറിയതായിരുന്നു,സബ് ജില്ലാ മേളയിൽ പങ്കെടുക്കാനുള്ള കുട്ടികളെ തെരഞ്ഞെടുക്കാൻ ഈ അവസരം സഹായിച്ചു,
പ്രവൃത്തി പരിചയ മേള




ഗണിത,ശാസ്ത്ര,സാമൂഹ്യ, മേളകൾ







സബ് ജില്ല ശാസ്ത്രമേള( OCT 20,21)
കുഴൽമന്നം സബ് ജില്ല ശാസ്ത്രമേള oct 20,21 തിയ്യതികളിൽ GHSS THOLANUR ൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ശാന്തകുമാരി ഉത്ഘാടനം ചെയ്തു,ഗണിത,ശാസ്ത്ര,സാമൂഹ്യ,, പ്രവൃത്തി പരിചയ മേളകൾ കുട്ടികൾക്ക് പുതുമയേറിയതായിരുന്നു.21 ന് നടന്ന സമാപന സമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡന്റ് ശ്രീ ഷെർളി സമ്മാനദാനം നടത്തി


സ്കൂൾ യുവജനോത്സവം(oct 24)
ഈ വർഷത്തെ സ്കൂൾ യുവജനോത്സവം oct 24 ന് നടത്തി. PTA PRESIDENT പരിപാടി ഉത്ഘാടനം ചെയ്തു


ബോധവൽക്കരണ ക്ലാസ്സ്
കുത്തന്നൂർ ആരോഗ്യ വകുപ്പിലെ ശ്രീ ഗോപിനാഥ് സാറിന്റെ നേതൃത്ത്വതിൽ SSLC വിദ്യാർത്തികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകി
ബോധവൽക്കരണ ക്ലാസ്സിന്റെ അടിസ്ഥാനത്തിൽ ക്വിസ്സ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി


നവപ്രഭ ഉത്ഘാടനം(19-10-2017)
ഒമ്പതാം ക്ലാസ്സ് കുട്ടികൾക്ക് പ്രത്യേകപരിഗണന നല്കി നടത്തുന്ന നവപ്രഭാ ക്ലാസ്സിന്റെ ഉത്ഘാടനനം P T A PRESIDENT ശ്രീ ഗണേശൻ നിർവഹിച്ചു,S M D C ചെയർമെൻ ശ്രീ അജിത്കുമാർ,കുട്ടികൾ,രക്ഷിതാക്കൾ,അധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.20 ാം തിയ്യതി മുതൽ വൈകുന്നേരങ്ങളിൽ ക്ലാസ്സുകളും തുടങ്ങി


ശ്രദ്ധ ക്ലാസ്സ് (24/09/2017)
3,5,8 എന്നീ ക്ലാസ്സിലെ കുട്ടികൾക്ക് പ്രത്യേക പ്രാധാന്യം നല്കി കൊണ്ട് നടത്തുന്ന ശ്രദ്ധ പരിപാടിയുടെ ഉത്ഘാടനം PTA പ്രസിഡന്റ് ശ്രീ ഗണേശൻ നിർവഹിച്ചു. SMC ചെയർമേൻ ശ്രീ ശ്രീനിവാസൻ,രക്ഷിതാക്കൾ,കുട്ടികൾ,മറ്റു അധ്യാപകർ പങ്കെടുത്തു. 28 ാം തിയ്യതി നടത്തിയ ഭാഷാ camp കുട്ടികൾക്ക് വളരെ ഗുണപ്രദമായി




ശ്രദ്ധ ക്ലാസ്സ് (സയൻസ് )(4/11/2017)



നാലാം തിയ്യതി നടത്തിയ സയൻസ് camp മുഴുവനും പരീക്ഷണാടിസ്ഥാനത്തിലായിരുന്നു


ശ്രദ്ധ ക്ലാസ്സിലെ STAR WINNERS

മലയാള തിളക്കം


SSA യുടെ ആഭിമുഖ്യത്തിൽ BRC യിൽ നിന്നും വന്ന അധ്യാപകരുടെ നേതൃത്വത്തിൽ 5,6,7 എന്നീ ക്ലാസ്സുകളിൽ മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന് കുട്ടികൾക്ക് നടത്തിയ "മലയാള തിളക്കം" എന്ന പരിപാടി വളരെ രസകരവും ഗുണപ്രദവുമായിരുന്നു.നാലു ദിവസം നടത്തിയ ക്ലാസ്സുകൾ എല്ലാം activity oriented and ict ഉപയോഗിച്ചുള്ള രീതിയിലായിരുന്നു.pre test ,post test എന്നിവ നടത്തി കുട്ടികളെ evaluate ചെയ്തു ..മലയാളത്തിന്റെ ട്രൈഔട്ട് ക്ലാസ്സുകൾക്കായി ഒക്ടോബർ 4ന് pretest നടത്തുകയും 5,6,7 ക്ലാസ്സുകളിലെ 51 കുട്ടികളെ കണ്ടെത്തുകയും ചെയ്യും.ഇവരെ രണ്ട് ബാച്ചുകളായിതിരിച്ചു.അതിലെ ആദ്യബാച്ചുകൾക്ക്10,11,13,17 തിയ്യതികളായിക്ലാസ്സുകൾ നടത്തി. 25 കുട്ടികളാണുണ്ടായിരുന്നത്.അവർക്ക് മല.ാളം എഴുതാനുള്ള ബുദ്ധിമുട്ടുകൾ മനസ്സിലാക്കുകയും അതിനന്യോജ്യമായ പാഠങ്ങൾ, വീടിയോ ,കഥ ,പാട്ട്,പ്രകൃതി നിരീക്ഷണം എന്നിവയിലൂടെയുള്ള text work കൾ നൽകുകയും ചെയ്തു.ആവർത്തിച്ചുള്ള പറഞ്ഞെഴുത്ത്,അധ്യാപിക എഴുതുന്നതുമായി ഒത്തുനോക്കാനുള്ള അവസരം എല്ലാ കുട്ടിക്കൾക്കും നൽകുകയും ചെയ്തു.post test നടത്തി. ആദ്യത്തെ ക്ലാസുകളിൽ നിന്നും കുറച്ചു കൂടി പുരോഗമനം നേടിയ കുട്ടികൾ കാർത്തിക.ബി VI-A അനുശ്രീ.എസ് VI-A ഫർഹാന.ആ൪ VII-C അസ്ലാമ ഷെറിഫ് V-A ഷിനാസ്.എസ് VI-A ഹാരിസ് .എസ് VIA മുഹമ്മദ് അഷറഫ് VII-B അജയ്.വി ആനന്ദ് . ആർ പ്രണവ് . യു അർജ്ജുൻ വി.ആർ ചിഹ്നങ്ങളും ഇരട്ടിപ്പുകളും കുറച്ച് കൂടി ശ്രദ്ധിക്കേണ്ടവർ ഗ്രൂപ്പ് -1 ജിത്തുമോൻ അജ്മൽ.എച്ച് ഷബീർഅലി.എസ് ഫാസിൽ.എസ് അക്ഷയ് കൃഷ്ണ.ആർ ആനന്ദ്.എസ്


ജാഗ്രതാ സമിതി(നവംബർ 1)
ഈ വർഷത്തെ ജാഗ്രതാ സമിതി രൂപികരണം നവംബർ ഒന്നിന് പി ടി എ പ്രസ്ഡന്റ് ശ്രീ ഗണേശൻ നിർവഹിച്ചു.

ജാഗ്രതാ കൺവീനർ ശ്രീമതി രമ ടീച്ചർ,സ്കൂൾ ചെയർ പേർസൺ രാഹുൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു


നവംബർ 1 കേരള പിറവി
നവംബർ ഒന്നാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്.

അന്ന് സ്കൂളിൽ വിവിധ പരിപാടികൾ അവതരിപ്പച്ചു. pledge,പത്ര കുറിപ്പു വായന,പ്പോസ്റ്റർ നിർമ്മാണം,കവിതച്ചൊല്ലൽ എന്നിവ നടത്തി


ശാസ്ത്രോത്സവം(നവംബർ 4)
ശാസ്ത്രപ൦നം അന്വേഷണാത്മകമാണ് എന്ന കാഴ്ചപ്പാടിൽ ഊന്നി നടത്തിയ രണ്ട് ദിവസത്തെ ശാസ്ത്ര സഹവാസക്യാബ് ശാസ്ത്രം തിരിച്ചറിയാൻ കുട്ടികൾക്ക് സഹായിച്ചു..B R C പ്രധിനിധികൾ,PTA പ്രസിഡന്റ് ശ്രീ ഗണേശൻ . SMC ചെയർമേൻ ശ്രീ ശ്രീനിവാസൻ, STANDING COMMITEE CHAIRMAN ,MPTA,രക്ഷിതാക്കൾ,കുട്ടികൾ,മറ്റു അധ്യാപകർ പങ്കെടുത്തു.


ക്യാബ് പഞ്ചായത്ത് പ്രസിഡന്റ് മായ മുരളീധരൻ ഫിനോഫ്ത്തലിനിൽ മുക്കിയ പഞ്ഞി ഉപയോഗിച്ച് പിങ്ക് പൊട്ട് ഉണ്ടാക്കി ഉത്ഘാടനം ചെയ്തു

കുട്ടികൾ പരീക്ഷണങ്ങളിലൂടെ....


കുട്ടികൾ നിരീക്ഷണ കുറിപ്പുകൾ തയ്യാറാക്കുന്നു..............>

ശാസ്ത്രോത്സവം(നവംബർ 5)
ചിറ്റിലഞ്ചേരി സ്കൂളിലെ അധ്യാപകനായ ശ്രീ മഹേൻന്ദ്രൻ സാർ പ്രകൃതി സംരക്ഷണത്തെ കുറിച്ചു കുട്ടികൾക്ക് നൽകിയ ക്ലാസ്സ് .....>

വീഡിയാ ക്ലാസ്സ്....

നവംബർ 14 ശിശു ദിനം

നവംബർ 15 ശിശു ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.ചിത്രകലാ അധ്യാപകനായ ശ്രീ ജയകുമാർ സാർ ചാചാജിയുടെ ചിത്രം വരച്ചു കൊണ്ട്

നടത്തിയ മത്സരം പുതുമയേറിയതായിരുന്നു.
ശിശു ദിന റാലി ''''''''''''''''

സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും

ഈ വർഷത്തെ സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഇലക്ട്രിക്കൽ വയറിങ്ങിൽ ജോയൽ പി ജോൺസണിനു ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു
ENCYCLOPEDIA SPONSER
''''''''''''''''
തോലന്നൂർ ദേശത്തിൽ P KUMARAN NAIR ,സ്മാരകാർത്തം,മകൾ Dr SARASWATHY P 21 ENCYCLOPEDIAS സ്കൂളിലേക്ക് സംഭാവന ചെയ്തു

NATIONAL TENNIS VOLLY BALL CHAMPIONS (DECEMBER 7)
ഒറീസയിൽ വെച്ചു നടന്ന 9ാമത് നാഷനൽ ടെന്നീസ് വോളിബോൾ ചാമ്പ്യൻഷിപിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു,
P T A PRESIDENT SRI GANESH,WARD MEMBER SRIMATHI JAMEELA, B P O SRI VENUGOPAL SIR ,എന്നിവർ ചടങ്ങിൽ പങ്കെടുത്തു





അക്കാഡമിക്ക് മാസ്റ്റർ പ്ലാൻ സമർപ്പണം(feb 12 -2018)
കാലപ്രവാഹത്തിന്റെ അലംഘനീയമായ വിപ്ലവങ്ങൾ മനുഷ്യ സമൂഹത്തിന്റെ
മുഖച്ഛായക്കു പുതിയ മാനവും ഭാവവും താളവും നൽകാറുണ്ട് ,,,,


ഗുണാത്മകമായും
ഗണാത്മകമായും അന്താരാഷ്ട്ര നിലവാരമുള്ള പുതുപുത്തൻ തലമുറയെ വാർത്തെടുക്കാനുള്ള
ഉദ്യമത്തിന്റെ അലയൊലികളാണ് ഇന്നത്തെ കേരളത്തിന്റെവിദ്യാഭ്യാസ നഭോമണ്ഡലത്തെ
ചലനാത്മകമാക്കിയിരിക്കുന്നത് ,,
ആ ശ്രേഷ്ഠമായ ഉദ്യമത്തിന് ഉർജ്ജമേകുവാൻ തോലനൂർ
ഗവണ്മെന്റ് ഹയർ സെക്കണ്ടറി വിദ്യാലയവും കാത്തിരിക്കുകയാണ് ,,അതിനു ഒരു
ഉൾപ്രേരകമായി മാറുവാൻ ഈ സമഗ്ര വിദ്യാഭ്യാസ പദ്ധതി രേഖയുടെ അക്കാദമിക മാസ്റ്റർ
പ്ലാൻ പഞ്ചായത്ത് പ്രസിഡന്റുമാരുടെ സാന്നിധ്യത്തിൽ ജനസമക്ഷം സമർപ്പിച്ചു
പ്ലാനിനെ കുറിച്ചുള്ള ഒരു SLIDE PRESENTATION നും അവതരിപ്പിച്ചു

. CCTV ക്യാമറ ഉത്ഘാടനം ബ്ലോക്ക് പ്രസിഡന്റ് ശ്രീമതി ഷേർളി നർവഹിച്ചു


സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ വാസുദേവൻ സർ ഔദ്യോഗിക ജീവിതത്തിൽനിന്നും ഈവർഷം വിരമിക്കുന്നു ,,ഓരോ വീട്ടിലും ഒരു ഡിക്ഷണറി എന്ന ഉദ്ദേശത്തോടെ സർ സ്കൂളിലെ എല്ലാ കുട്ടികൾക്കും ഒരു ഡിക്ഷണറി വിതരണം ചെയ്തു
സാറിന് എല്ലാ വിധ ആശംസകളും

.
ഈ വർഷത്തെ മികവുത്സവം മാർച്ച് 31 നു കുട്ടികളുടെ മികവുകൾ പ്രദർശിപ്പിച്ചുകൊണ്ട്


MIKAVOLSAVAM NOTICE ..................................................

,..
സ്കൂളിലെ മികവുത്സവം മാർച്ച് 31 നു ശൂലപറംബ് ഹാളിൽ വെച്ച് നടന്ന പരിപാടി കുത്തനൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മായാ മുരളീധരൻ ഉദ്കടനം ചെയ്തു.സ്കൂളിൽ നിന്നും താളവാദ്യങ്ങളോടെ ഹാളിൽ എത്തിയ PRE PRIMARY,LP,UP,HS എന്ന സെക്ഷനിലെ കുട്ടികൾ അവതരിപ്പിച്ച് പരിപാടികൾ എല്ലാം അക്കാദമിക മികവിന്റെ അടിസ്ഥാനത്തിലായിരുന്നു .
സ്കൂളിൽ പോയ അക്കാദമിക വര്ഷം നടന്ന മുഴുവൻ പ്രവർത്തനങ്ങളുടെയും ഒരു വിഷ്വൽ പ്രദർശനം നടത്തി .
പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം നൽകി






== . VACCATION CAMP മാർച്ച് 6 ,,2018 art ,drawing എന്നീ മേഖലകളിൽ താല്പര്യമുള്ള കുട്ടികൾക്ക് അവരുടെ കഴിവ് വർധിപ്പിക്കാനായി ഒരു ക്യാമ്പ് നടത്തി , ക്യാമ്പ് PTA പ്രസിഡന്റ് ശ്രീ ഗണേശൻ ഉത്കടണം ചെയ്തു..flower making ,,ചിത്രരചന ,,എന്നിവയിൽ ക്ലാസുകൾ നൽകി ,,കുട്ടികൾ നിർമിച്ച ഉത്പന്നങ്ങളുടെ പ്രദര്ശനവും നടത്തി





