ജി.എച്ച്.എസ്സ്.തോലന്നൂർ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

ഫലകം:Yearframe/pages

സ്പെഷ്യൽ യൂണിഫോം( LP വിഭാഗം)

GHSS തോലനൂർ സ്‌കൂളിലെ LP വിഭാഗം കുട്ടികൾക്ക് സ്‌പോൺസർഷിപ്പ് വഴി ലഭിച്ച സ്പെഷ്യൽ യൂണിഫോം ബഹുമാനപ്പെട്ട പ്രധാനാദ്ധ്യാപിക റോസി ടീച്ചർ ,ഹയർ സെക്കൻഡറി അദ്ധ്യാപകൻ രഞ്ജിത് ,ഹൈസ്കൂൾ അദ്ധ്യാപിക രമ്യ  ടീച്ചർ എന്നിവർചേർന്നു സ്കൂൾ അസ്സംബ്ലിയിൽ വച്ച്  വിതരണോത്ഘാടനം നിർവ്വഹിച്ചു










ഹിരോഷിമ -നാഗസാക്കി ദിനാചരണം

ഓഗസ്റ്റ് 6 ,9 ഹിരോഷിമ -നാഗസാക്കി ദിനത്തോടനുബന്ധിച് സോഷ്യൽ സയൻസ് ക്ലബ് ജെ .ർ .സി എന്നിവർ സംയുക്തമായ രീതിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .യുദ്ധവിരുദ്ധ റാലി ,സഡാക്കോ കൊക്ക് നിർമ്മാണം ,മുദ്രാ ഗീതം നിർമിക്കൽ ,പോസ്റ്റർ രചന ,എന്നിവ നടന്നു



സ്വാതന്ത്ര്യദിനാഘോഷം ( 15/08 / 2024 )

Flag hoisting


ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ രാധാകൃഷ്ണൻ സർ .പ്രധാനാധ്യാപിക റോസി ടീച്ചർ , PTA പ്രെസിഡൻറ് എന്നിവർ ചേർന്നു പതാക ഉയർത്തി

ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ രാധാകൃഷ്ണൻ സർ സ്വാഗതം പറഞ്ഞു PTA പ്രെസിഡൻറ് മണികണ്ഠൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു . വയനാട് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ മിതമായ ആഘോഷങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്

PTA വൈസ് പ്രെസിഡൻറ് സദാനന്ദൻ ,എസ്‌സിക്യൂട്ടീവ് അംഗം പ്രേംകുമാർ .സ്റ്റാഫ് സെക്രട്ടറി ശശി സർ ,ഹയർ സെക്കണ്ടറി  അദ്ധ്യാപിക പ്രസീത ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു


തുടർന്ന് ബഹു .വാർഡ് മെമ്പർ അൻസാർ കാസിം ,കുത്തനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബഹു.PT സഹദേവൻ എന്നിവരുടെ നേതൃത്വത്തിൽ പ്ലസ് ടു ,പത്താം ക്ലാസ്സുകളിൽ ഫുൾ A + നേടിയ കുട്ടികൾക്കു സമ്മാനം നൽകി

തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി ശേഷം യുവധാര ക്ലബിൻറെ നേതൃത്വത്തിൽ പായസം വിതരണവും നടന്നു



















പി. ടി. എ തെരെഞ്ഞെടുപ്പ്

ഈ വർഷത്തെ പി. ടി. എ. ജനറൽ ബോഡി യോഗം 22/08/2024 ന് നടത്തി..

പ്രിൻസിപ്പൽ രാധാകൃഷ്ണൻ സർ ചടങ്ങിന് സ്വാഗതം പറഞ്ഞു. പി. ടി. എ പ്രസിഡന്റ്‌ മണികണ്ഠൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. തുടർന്ന് ജില്ല പഞ്ചായത്ത്‌ മെമ്പറും ബിപിസി- യുമായ അഭിലാഷ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ,ബ്ലോക്ക്‌ മെമ്പർ സമീന എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് ഷിനോ സർ, രഞ്ജിത്ത് സർ എന്നിവർ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രെസ് റോസി ടീച്ചർ നന്ദി അറിയിച്ചു. തുടർന്ന് PTA, SMC ഭാരവാഹികളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടന്നു



സ്കൂൾ പാർലമെന്റ്

ഓഗസ്റ്റ് 16 ന് സ്കൂൾ പാര്ലമെന്റ് ഇലക്ഷന് നടത്തി . ഓരോ ക്ലാസ്സിൽ നിന്നും വോട്ട് ചെയ്ത് തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥികൾ സ്കൂൾ ലീഡറെയും മറ്റു പാര്ലമെന്റ് അംഗങ്ങളെയും തിരഞ്ഞെടുത്തു .

ചെയർപേഴ്സൺ -ഫായിസ് കെ വി

വൈസ് ചെയർപേഴ്സൺ -നഫ്‌ളാനിസ

സെക്രട്ടറി -അനാമിക.എസ്

സ്കൂൾ പാര്ലമെന്റ് ആദ്യ യോഗം അന്നേ  ദിവസം ഉച്ചക്ക് നടക്കുകയൂം ചെയ്തു 



വിമുക്തി ക്ലബ് ('ലഹരിക്കെതിരെ പ്രവർത്തിക്കാം' )

ലഹരിക്കെതിരെ പ്രവൃത്തിക്കുന്ന വിമുക്തി ക്ലബ്ബിന്റെ ആദ്യ യോഗം ഓഗസ്റ്റ് 13 ന് ലൈബ്രറി ഹാളിൽ വെച്ച് ചേർന്നു .ക്ലബ് കൺവീനർ നീലിമ ടീച്ചർ യോഗത്തിൽ സംസാരിച്ചു അംഗങ്ങളെ തിരഞ്ഞെടുക്കൽ ,പ്രവർത്തനപദ്ധതികളെ കുറിച്ചുള്ള ചർച്ച എന്നിവ നടന്നു




ലിറ്റിൽ കൈറ്റ്സ് : പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് അംഗ ങ്ങൾക്കുള്ള ഏകദിന പ്രിലിമിനറി ക്യാമ്പ് നടന്നു .ശ്രീമതി ആശ ക്യാമ്പിനു നേതൃത്വം നൽകി അനിമേഷൻ ,സ്ക്രച് ,ഇലക്ട്രോണിക്സ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തനങ്ങളാൽ ക്യാമ്പ് വളരെ ഉപകാരപ്രദമായിരുന്നു


കുട്ടികൾ തയ്യാറാക്കിയ സ്കൂൾ പത്രം പ്രധാനാധ്യാപിക രക്ഷിതാക്കളുടെ സാനിധ്യത്തിൽ പ്രകാശനം ചെയ്തു



എൽ .ഇ .ഡി ബൾബ് നിർമ്മാണം

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽ .ഇ .ഡി ബൾബ് നിർമ്മാണം , വിവിധ ക്ലബ്ബ്കളുടെ ഉദ്ദ്‌ഘാടനം എന്നിവ സ്കൂൾ എ .ടി .എൽ ലാബിൽ വെച്ച് നടന്നു സ്കൂൾ പ്രധാനാധ്യാപിക റോസി ടീച്ചർ ഉദ്ദ്‌ഘാടനം ചെയ്തു . വർക്ക്ഷോപ് നയിച്ചത് ശ്രീ ജോസ് ഡാനിയേൽ ആയിരുന്നു .എല്ലാ ക്ലബ് കൺവീനർമാരും പങ്കെടുത്തു





മേളകൾക്ക്  തുടക്കമായി

2024 -25 അധ്യയന വർഷത്തിലെ സ്കൂൾതല ഗണിത ,സാമൂഹ്യ ശാസ്ത്ര മേളകൾക് തുടക്കമായി . ഗണിത മേളയിൽ ജ്യോമെട്രിക്കൽ ചാർട്ടുകൾ ,ഈഫൽ ഗോപുര മാതൃക ,പ്രൊജക്റ്റ് എന്നിവ പ്രദർശനം ചെയ്തു . സാമൂഹ്യ -ശാസ്‌ത്ര മേളയിൽ വിവിധതരം സ്റ്റിൽ മോഡലുകൾ ,വർക്കിങ് മോഡലുകൾ ,വിവിധതരം കോശത്തിന്റെ മാതൃകകൾ ,അഗ്നിപർവത സ്ഫോടനം പ്രവർത്തന മാതൃക ,ബ്ലൂടൂത്ത് കാർ ,ചാർട്ടുകൾ ,പ്രോജെക്ടുകൾ എന്നിങ്ങനെയുള്ളവ മേള മനോഹരമാക്കി തീർത്തു പ്രദർശനം കാണുന്നതിന് എല്ലാ കുട്ടികൾക്കും അവസരം ഒരുക്കിയിരുന്നു




സ്കൂൾ സ്പോർട്സ്

ഈ വർഷത്തെ സ്കൂൾ സ്പോർട്സ് ഗംഭീര പരിപാടികളോടെ സ്കൂൾ പി .ടി .എ പ്രസിഡന്റ് മണികണ്ഠൻ ഉദ്ദ്‌ഘാടനം ചെയ്തു . 100 മീറ്റർ ഓട്ടമത്സരം 400 മീറ്റർ റിലേ എന്നീ മത്സരങ്ങൾ കാണികൾക്ക് ആവേശം നിറക്കുന്നവയായിരുന്നു . കുട്ടികളുടെ പങ്കാളിത്തം കൊണ്ട് എല്ലാ മത്സര ഇനങ്ങളും ശ്രദ്ധേയമായി . വിജയികൾക് ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്‌തു





ശ്രദ്ധ : രക്ഷാകർത്തൃ യോഗം നടത്തി

പഠന പിന്നോക്ക അവസ്ഥ പരിഹരിക്കുന്നതിനുള്ള പരിഹാരബോധന ക്ലാസ് ആയ ശ്രദ്ധയിൽ ഉൾപ്പെട്ട വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കായി യോഗം സംഘടിപ്പിച്ചു .പ്രധാനാധ്യാപിക റോസി ടീച്ചർ ഉദ്ദ്‌ഘാടനം ചെയ്തു .മറ്റു അധ്യാപകരായ ബിനിത ,രേഷ്‌മ .സ്കൂൾ കൗൺസിലർ എന്നിവർ സംസാരിച്ചു

അക്ഷരമുറ്റം ക്വിസ് ഒന്നാം സ്ഥാനം

കുഴൽമന്നം സബ് ജില്ല  അക്ഷരമുറ്റം ക്വിസിൽ ഹൈസ്കൂൾ തലം ഒന്നാം സ്ഥാനം നേടി ഷൈമ .എം