ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

കുരുന്നുകളുടെ വർണ്ണോൽസവമായി പ്രവേശനോത്സവം(1-6-2026)

പുല്ലൂർ ഗവൺമെന്റ് യു. പി സ്കൂളിന്റെ ഈ വർഷത്തെ പ്രവേശനോത്സവം 2026 ജൂൺ 1 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഹാളിൽ വച്ച് നടന്നു. പഞ്ചായത്തംഗം ശ്രീമതി നളിനി. വി. കെ. ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻറ് ശ്രീ .ബാലകൃഷ്ണൻ അധ്യക്ഷനായി.എസ്.ആർ ജി കൺവീനർ ശ്രീമതി ശ്രീന.ടി.ഇ. അക്കാദമിക വിശദീകരണം നടത്തി. ശ്രീമതി രശ്മി.എ.യുടേയും, ശ്രീമതി. ലിജിന.പി.യുടേയും നേതൃത്വത്തിൽ സൈബർ പ്രതിജ്ഞയും പരിസ്ഥിതി പ്രതിജ്ഞയും നടത്തി. വാർഡ് മെമ്പർമാരായ ശ്രീ.എ. കൃഷ്ണൻ, ശ്രീമതി. ബിന്ദു കെ., ശ്രീമതി. രേഖ,ശ്രീ.സന്തോഷ്കുമാർ,എസ്.എം.സി ചെയർമാൻ ശ്രീ. ഷാജി.എ, മദർ.പി.ടി.എ. പ്രസിഡൻറ് ശ്രീമതി. നിഷ.കെ.  എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പിടിഎയും, വിവിധ ക്ലബ്ബുകളും സംഘടനകളും പഠനോപകരണങ്ങൾ നൽകി. സീനിയർ അസിസ്റ്റൻറ് ശ്രീമതി. ശൈലജ.പി.വി. സ്വാഗതവും, എസ്. ആർ.ജി കൺവീനർ, ശ്രീമതി. ശ്രീന.ടി.ഇ.നന്ദിയും പറഞ്ഞു.

പരിസ്ഥിതി ദിനം(5/6/2026)

ജൂൺ 5 ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ നടന്നു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ നാരായണൻ മാടിക്കാൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. HM ഇൻ ചാർജ് ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു.എക്കോ ക്ലബ് കൺവീനർ ലിജിന ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സെൽവി ടീച്ചർ ആശംസയും അറിയിച്ചു. ശ്രീന ടീച്ചർ നന്ദി പറഞ്ഞു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട സ്പെഷ്യൽ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്തു. പോസ്റ്റർ നിർമ്മാണം, പാഴ്   വസ്തുക്കൾ ഉപയോഗിച്ച് പുതിയ വസ്തുക്കൾ നിർമ്മിക്കൽ, ക്വിസ്,വൃക്ഷത്തൈ നടൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.

സ്പെഷ്യൽ അസംബ്ലി(8/6/2026)

ലോക പുകയില വിരുദ്ധ ദിന സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി പുകയില വിരുദ്ധ ദിന പ്രതിജ്ഞ എടുത്തു.  വർധിച്ചുവരുന്ന പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗവും  അവ കുട്ടികളിൽ ഉണ്ടാകുന്ന ദൂഷ്യഫലങ്ങളെക്കുറിച്ചും ശ്രീമതി ശൈലജ ടീച്ചർ വിശദീകരിച്ചു.. ഇത്തരം കാര്യങ്ങൾ കുട്ടികളുടെ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും പെട്ടെന്ന് അറിയിക്കേണ്ട ആവശ്യകതയെ കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കി.

ആരോഗ്യ ശുചിത്വ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു(12--6-2026)

ഗവ. യു.പി സ്കൂൾ പുല്ലൂർ ആരോഗ്യ ശുചിത്വ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി "ആരോഗ്യ ശുചിത്വവും നല്ല ഭക്ഷണശീലവും" എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജൂൺ 12 രാവിലെ 11.30-ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു പരിപാടി നടന്നത്.ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ വ്യക്തിശുചിത്വത്തിനും പോഷകാഹാര ശീലങ്ങൾക്കും ഉള്ള പ്രാധാന്യം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. സ്കൂൾ ആരോഗ്യ ശുചിത്വ ക്ലബ്ബ് കൺവീനർ ശ്രീമതി രശ്‌മി . എ ടീച്ചറുടെ  സ്വാഗതഭാഷണത്തോടെ  പ്രസ്തുത പരിപാടി ആരംഭിച്ചു.സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ശൈലജ ടീച്ചർ പരിപാടിയുടെ അധ്യക്ഷത വഹിച്ചു.പെരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ (gr.1) *ശ്രീമതി. കീർത്തി സി. സി* രണ്ട് സെഷനുകളിലായി യുപി,എൽപി കുട്ടികൾക്ക്  നിത്യജീവിതത്തിൽ പാലിക്കേണ്ട ശുചിത്വ ശീലങ്ങളെക്കുറിച്ചും, ജങ്ക് ഫുഡുകൾ ഒഴിവാക്കി നാടൻ ഭക്ഷണരീതികൾ ശീലമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിശദീകരിച്ചുകൊണ്ട്ബോധവൽക്കരണ ക്ലാസ് എടുത്തു.തുടർന്ന് വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് അവർ മറുപടി നൽകി.ചടങ്ങിന് ആശംസകൾ അർപ്പിച്ചുകൊണ്ട്എസ് ആർ ജി കൺവീനർ ശ്രീമതി ശ്രീന ടീച്ചർ  സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി സെൽവി  ടീച്ചർ പരിപാടിക്ക് നന്ദിയും പറഞ്ഞു.സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു