ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

കുരുന്നുകളുടെ വർണ്ണോൽസവമായി പ്രവേശനോത്സവം(1-6-2026)

പുല്ലൂർ ഗവൺമെന്റ് യു. പി സ്കൂളിന്റെ ഈ വർഷത്തെ പ്രവേശനോത്സവം 2026 ജൂൺ 1 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഹാളിൽ വച്ച് നടന്നു.പി.ടി.എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി നളിനി.വി.കെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീമതി  ഷൈലജ ടീച്ചർ സ്വാഗതം പറഞ്ഞു. . വിവിധ ക്ലബ്ബുകൾ സ്കൂളുകൾക്ക് പഠനോപകരണങ്ങൾ നൽകി.അക്കാദമിക മാസ്റ്റർ പ്ലാൻ എസ്.ആ‌‌ർ.ജി കൺ വീനർ അവതരിപ്പിച്ചു. എസ് എം സി ചെയർമാൻ ശ്രീ ഷാജി, എം. പി ടി എ പ്രസിഡണ്ട് ശ്രീമതി നിഷകൊടവലം എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു..