ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/2026-27
പ്രവേശനോത്സവം-2026
അറിവിന്റെ ആദ്യാക്ഷരം നുകരാനെത്തിയ കുരുന്നുകൾക്ക് ആവേശപൂർവ്വം വിരുന്നൊരുക്കി ജി.എൽ . പി സ്കൂൾ ഒളകര. അധ്യാപകരും ജനപ്രതിനിധികളും പിടിഎ കമ്മിറ്റിയും അടക്കം മധുര പലഹാരങ്ങളും ബാഗും കുടകളും അടക്കമുള്ള സമ്മാനങ്ങളുമായി അവരെ സ്വീകരിച്ചു.പെരുവള്ളൂർ പഞ്ചായത്ത് തല ഉദ്ഘാടനം ഒളകര ജി എൽ പി സ്കൂളിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി എ ജബ്ബാർ ഹാജി നിർവഹിച്ചു. പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി സുനിൽ അധ്യക്ഷം വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ കെ മുസ്തഫ സ്വാഗതവും സ്കൂൾ ഹെഡ്മാസ്റ്റർ ശശികുമാർ നന്ദിയും പറഞ്ഞു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിഷ ഫൈസൽ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇസ്മായിൽ കാവുങ്ങൽ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ തസ്ലീനാ സലാം, പി എം അഷ്റഫ്, ബ്ലോക്ക് മെമ്പർമാരായ സിസി അമീർ അലി, നസീറ ഹൈദർ, മെമ്പർമാരായ പി സി ബീരാൻകുട്ടി, അബ്ദുറഹ്മാൻ അഞ്ചാലൻ, അബ്ദുല്ലത്തീഫ് ആത്രപ്പിൽ, പ്രസന്ന നന്ദകുമാർ, മുഹമ്മദ് റഫീഖ് ,ദേവയാനി, ഹന്നത്ത്, യുസൈറടീച്ചർ, പി ടി എ പ്രസിഡണ്ട് പ്രമോദ് കുമാർ, ഖമറുന്നിസ, സോമരാജ് പാലക്കൽ ,സജിത പി, അബ്ദുസമദ് പി പി തുടങ്ങിയവർ സംസാരിച്ചു.
ജൂൺ 5- ലോക പരിസ്ഥിതി ദിനാഘോഷം
തലമുറകൾക്ക് തണലാകാൻ ഒളകരയുടെ മാവ്
കേരള കാർഷിക വികസന ക്ഷേമ വകുപ്പിന്റെ കീഴിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനാചര ണത്തിന്റെ ഭാഗമായി കൃഷിഭവൻ വഴി പൊതു വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ഫലവൃക്ഷത്തൈ നടീൽ പെരുവള്ളൂർ പഞ്ചായത്ത് കൃഷിഭവന് കീഴിൽ ഒളകര ജി എൽ പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡണ്ട് പി പി സുനിൽ ബെനിഷ്യ യിനത്തിൽ പ്പെട്ട മാവിൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് ആയിഷ ഫൈസൽ അധ്യക്ഷം വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ കെ മുസ്തഫ, പി എം അഷ്റഫ് തസ്ലീനാ സലാം , മെമ്പർമാരായ മുഹമ്മദ് റഫീഖ്, ദിനേശൻ വി പി, അബ്ദുലത്തീഫ് എം കെ, അബ്ദു ലത്തീഫ് ആത്രപ്പിൽ, ചെമ്പൻ ലത്തീഫ്, ദേവയാനി, ശശി കുമാർ മാസ്റ്റർ, പ്രമോദ് കുമാർ സിവി, സോമരാജ് പാലക്കൽ, അബ്ദു സമദ് പി പി തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ ഷെബിൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രകൃതിക്കൊരു കയ്യൊപ്പ് ചാർത്തൽ പദ്ധതി വിദ്യാർത്ഥികൾക്കേറെ കൗതുകമായി