ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം-2026

അറിവിന്റെ ആദ്യാക്ഷരം നുകരാനെത്തിയ കുരുന്നുകൾക്ക് ആവേശപൂർവ്വം വിരുന്നൊരുക്കി ജി.എൽ . പി സ്കൂൾ ഒളകര. അധ്യാപകരും ജനപ്രതിനിധികളും പിടിഎ കമ്മിറ്റിയും അടക്കം മധുര പലഹാരങ്ങളും ബാഗും കുടകളും അടക്കമുള്ള സമ്മാനങ്ങളുമായി അവരെ സ്വീകരിച്ചു.പെരുവള്ളൂർ പഞ്ചായത്ത് തല ഉദ്ഘാടനം ഒളകര ജി എൽ പി സ്കൂളിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി എ ജബ്ബാർ ഹാജി നിർവഹിച്ചു. പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി സുനിൽ അധ്യക്ഷം വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ കെ മുസ്തഫ സ്വാഗതവും സ്കൂൾ ഹെഡ്മാസ്റ്റർ ശശികുമാർ നന്ദിയും പറഞ്ഞു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിഷ ഫൈസൽ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇസ്മായിൽ കാവുങ്ങൽ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ തസ്ലീനാ സലാം, പി എം അഷ്റഫ്, ബ്ലോക്ക് മെമ്പർമാരായ സിസി അമീർ അലി, നസീറ ഹൈദർ, മെമ്പർമാരായ പി സി ബീരാൻകുട്ടി, അബ്ദുറഹ്മാൻ അഞ്ചാലൻ, അബ്ദുല്ലത്തീഫ് ആത്രപ്പിൽ, പ്രസന്ന നന്ദകുമാർ, മുഹമ്മദ് റഫീഖ് ,ദേവയാനി, ഹന്നത്ത്, യുസൈറടീച്ചർ, പി ടി എ പ്രസിഡണ്ട് പ്രമോദ് കുമാർ, ഖമറുന്നിസ, സോമരാജ് പാലക്കൽ ,സജിത പി, അബ്ദുസമദ് പി പി തുടങ്ങിയവർ സംസാരിച്ചു.