ഉള്ളടക്കത്തിലേക്ക് പോവുക

എസ്സ്. എൻ. ഡി. പി. എച്ച്. എസ്സ്. എസ്സ്. പാലിശ്ശേരി/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

എസ്.എൻ.ഡി.പി. ഹയർ സെക്കണ്ടറി സ്കൂൾ പാലിശ്ശേരി

പ്രവേശനോത്സവം

എസ്.എൻ.ഡി.പി.ഹയർ സെക്കണ്ടറി  സ്കൂൾ പാലിശ്ശേരി പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. പി.ടി.എ. പ്രസിഡൻറ് ബാബു കാവലിപ്പാടൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്കൂൾ മാനേജർ എം.എസ് ഗോപി നിർവ്വഹിച്ചു. വാർഡ് മെമ്പർ ശരത് മോഹൻ മുഖ്യാതിഥിയായി പങ്കെടുത്ത യോഗത്തിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു . പുതുതായി വന്നു ചേർന്ന കുട്ടികളെ മധുരം നല്കി വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്തു. സ്കൂളിലെ 2 കെട്ടിടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ പാലത്തിൻ്റെ ഉദ്ഘാടനം ഇതോടൊപ്പം സ്കൂൾ മാനേജർ നിർവ്വഹിച്ചു.

സ്പോർട്സ്‌ സെലക്ഷൻ

ഈ വർഷത്തെ സ്പോർട്സ് സെലക്ഷൻ സ്കൂൾ ഗ്രൗണ്ടിൽ നടന്നു .

UP ,HS വിഭാഗങ്ങളിലായി ധാരാളം കുട്ടികൾ സെലക്ഷനിൽ പങ്കെടുത്തു.

ജൂൺ 5 -ലോക പരിസ്ഥിതി ദിനം

അന്നമനട ഗ്രാമപഞ്ചായത്ത്,അന്നമനട സർവ്വീസ് സഹകരണ ബാങ്ക് എന്നിവരുമായി സഹകരിച്ച് പാലിശ്ശേരി SNDP ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനം വളരെ ഭംഗിയായി ആചരിച്ചു.പഞ്ചായത്തിൽ നിന്നും ബാങ്കിൽ നിന്നും ലഭിച്ച വൃഷത്തൈകൾ NCC,SPC,ലിറ്റിൽ കൈറ്റ്സ്,NSS എന്നീ ക്ലബ് അംഗങ്ങൾ സ്കൂളിന്റെ വിവിധ ഭാഗങ്ങലിൽ നടുകയുണ്ടായി .കൂടാതെ സ്കൂളിനു സമീപത്തായുള്ള ചാലക്കുടിപ്പുഴയുടെ തീരത്ത് മുള തൈകൾ ഈ വർഷവും നട്ടു.mഈ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ ജിന്നി സർ,HM ദീപ്തി ടീച്ചർ,പഞ്ചായത്ത് പ്രസിഡന്റ് , വാർഡ് മെ്പർ ശ്രീ ശരത് മോഹൻ ,അന്നമനട കൃഷി ഓഫീസർ ശ്രീ ബിജു എന്നിവർ പങ്കെടുത്തു.