എ.യു.പി.എസ്. തോട്ടേക്കാട്/അക്ഷരവൃക്ഷം/നഷ്ടപ്പെട്ട പച്ചപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
നഷ്ടപ്പെട്ട പച്ചപ്പുകൾ


എന്തു പറ്റി എന്റെ
ഈ ഭൂമിയ്ക്ക്
കാടില്ല മരങ്ങളില്ല പച്ചപ്പില്ല
എങ്ങു പോയ് ഭൂമിയുടെ ഹരിതകം
സൂര്യതാപത്താൽ
വരണ്ടുപോയി ജലാശയങ്ങൾ
ഒരു തുള്ളി വെള്ളത്തിനായ്
നെട്ടോട്ടമോടുന്നു മനുഷ്യർ
മൊട്ടയിയ് നിൽക്കുമീ കുന്നുകൾ
തരിശായ് കിടക്കുന്ന കൃഷിയിടങ്ങൾ
ആരു കൊന്നു എന്റെ ഈ ഭൂമിയെ
എന്നാൽ
ഇതിനു പിന്നിൽ മനുഷ്യരാ
ണെന്നതു നഗ്ന സത്യം
 

ഫാത്തിമ നഫ് ല
7 C എ യു പി എസ് തോട്ടേക്കാട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത