എ.യു.പി.എസ്. തോട്ടേക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(18239 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിലെ തോട്ടേക്കാട് എന്ന ഗ്രാമത്തിലാണ്

നമ്മുടെ വിദ്യാലയം സ്ഥിധി ചെയ്യുന്നത് ,1925 ൽ വിദ്യാലയം സ്ഥാപിതം ആയത്.

എ.യു.പി.എസ്. തോട്ടേക്കാട്
വിലാസം
തോട്ടേക്കാട്

പുൽപ്പറ്റ പി.ഒ,
,
676123
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഫോൺ9495022984
ഇമെയിൽaupsthottakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്18239 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശോഭന പൊറ്റെക്കാട്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1925 ൽ കേവലം പത്ത് കുട്ടികളുമായി തൊട്ടേക്കാട് ചാത്തൻപറമ്പിൽ എളയോടത്ത് അലവി മുസ്ലിയാർ ഒാത്തുപള്ളി എന്ന നിലയിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. ചെമ്മല മമ്മൂട്ടിമൊല്ല എന്നയാളുടെ നേതൃത്വത്തിൽ മതപഠനവും,ഭൗതികവിദ്യാഭ്യാസവും ലഭ്യമായിരുന്നു. പിന്നീട് പാലക്കത്തോട്ടിലേക്ക് വിദ്യാലയം മാറ്റി,1 മുതൽ 8 വരെ ക്ലാസുകളാണ് അവിടെ ഉണ്ടായിരുന്നത്. വിദ്യാഭ്യാസകാര്യത്തിൽ അതീവശ്രദ്ധ പുലർത്തിയിരുന്ന അലവിമുസ്ലിയാർ സ്വന്തം കയ്യിൽനിന്നും പണം മുടക്കിയാണ് വിദ്യാലയത്തിൻറെ കാര്യങ്ങൾ നടത്തിയിരുന്നത്.1942-ൽ അലവിമുസ്ലിയാർ ഈ സ്ഥാപനം സഹോദരപുത്രനായ മൊയ്തീൻകുട്ടിഹാജിയെ ഏൽപിച്ചു, പണിക്കർ മാഷ് ആയിരുന്നു പ്രാധാന അദ്ധ്യാപകൻ. പിഷാരടിമാസ്റ്റർ, കൗസല്യടീച്ചർ,തുടങ്ങിഏഴോളം അദ്ധ്യാപകർ അന്നുണ്ടായിരുന്നു. അദ്ധ്യാപകർക്ക് 1957-ൽ ഗവൺമെന്റ് നേരിട്ട് ശമ്പളം നല്കാൻ തുടങ്ങി. 1960-ൽ വിദ്യാർഥികളുടെ എണ്ണം വർദ്ധിച്ചപ്പോൾ തോട്ടേക്കാട് എന്ന പ്രദേശത്ത് 3.5 ഏകർ സ്ഥലത്തു പുതിയ കെട്ടിടം സ്ഥാപിച്ചു. അന്ന് 400 കുട്ടികൾ വിദ്യാലയത്തിൽ പഠിച്ചിരുന്നു,, ശേഖരൻമാഷ്,മാധവൻമാഷ്,വല്ലഭൻമാഷ് തുടങ്ങിയവർ ഹരിജൻ വിഭാഗത്തിലെ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിലും അവരുടെ സമഗ്ര വികസനത്തിലും നിസ്തുല പങ്കുവഹിച്ചു. പുൽപ്പറ്റ പഞ്ചയത്തിലെ സാമൂഹിക പുരോഗതിയിലും വികസനത്തിലും ഈ വിദ്യാലയത്തിന്റെ പങ്ക് നിസ്തുലമാണ്,കഴിഞ്ഞ കാലത്ത് ഈ വിദ്യാലയത്തിൽ പഠിപ്പിച്ചിരുന്ന അദ്ധ്യാപകർ പ്രദേശത്തിന്റെ നവോത്ഥാന പ്രവർത്തനങ്ങളിൽ നടത്തിയ പങ്കാളിത്തം സ്മരണീയമാണ്.

ഉണർവ്

പാഠ്യ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് ആവശ്യാനുസരണം പ്രത്യേകം പരിശീലനം നൽകുന്ന വിജയഭേരി പദ്ധതിയാണ് ഉണർവ് അവധി ദിനമായ വെള്ളിയാഴ്ച്ചയാണ് ഈ ക്ലാസ് നടന്നു വരുന്നത് .

പ്രമാണം:18239.4

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന മുദ്രാവാക്യത്തോടെ സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂളിൽ വിപുലമായി കൊണ്ടാടി സ്‌കുൾ PTA അംഗങ്ങളും രക്ഷിതാക്കളും പങ്കെടുത്തു .പുൽപ്പറ്റ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ഉമ്മുഹബീബ പ്രതിജ്ഞ ചൊല്ലി കൊടുത്തു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

പ്രധാന നേട്ടങ്ങൾ ചിത്രങ്ങളിലൂടെ

സംസ്ഥാന പ്രവർത്തി പരിചയമേളയിൽ ബീഡ്‌സ് വർക്കിൽ ഒന്നാം സ്ഥാനം നേടിയ റജിയ മോൾ
കിഴിശ്ശേരി സബ്ജില്ലാ കലാമേള -ഓവറോൾ ജേതാക്കൾ
ക്യാഷ് അവാർഡ് നൽകുന്നു
ഗാന്ധി ദർശൻ ഓവറോൾ സെക്കൻഡ്
പ്രമാണം:PVSY
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പ്രധാന നേട്ടങ്ങൾ

  • സംസ്ഥാന പ്രവൃത്തി പരിചയമേളയി മുത്തു കൊണ്ടുള്ള ഉൽപ്പന്ന നിർമാണത്തിൽ എ ഗ്രേഡോ ടു കൂടി ഒന്നാം സ്ഥാനം
  • ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയമേളകളിൽ തിളക്കമാർന്ന നേട്ടം
  • ഉപജില്ല ശാസ്ത്രമേളയിൽ സ്കൂൾ രണ്ടാമത്
  • ഉപജില്ല എൽ പി വിഭാഗം കായിക മേളയിൽ തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യന്മാർ
  • ഉപജില്ല യു പി കായികമേളയിൽ ഒന്നാം റണ്ണേഴ്സ് അപ്പ്
  • മലപ്പുറം റവന്യു ജില്ലാ കായിക മേളയിൽ ഷോട്ട്പുട്ടിൽ വെങ്കല മെഡൽ
  • ഉപജില്ല കലാമേളയിൽ തുടർച്ചയായി മൂന്നാം തവണയും ചാമ്പ്യന്മാർ
  • ഉപജില്ല ഗാന്ധി ദർശൻ കലാമേളയിൽ രണ്ടാം സ്ഥാനം
  • ഉപജില്ല അറബികലാമേളയിൽ രണ്ടാം സ്ഥാനം
  • ഉപജില്ല സംസ്കത കലാമേളയിൽ രണ്ടാം സ്ഥാനം
  • മാതൃഭൂമി സീഡ് പ്രവർത്തങ്ങളിൽ പ്രത്യേക പുരസ്കാരങ്ങൾ
  • ഉപജില്ലവിദ്യാരംഗം കലാ സാഹിത്യ വേദി സാഹിത്യോത്സവത്തിൽ മികച്ച വിജയം ,ജില്ലാതല മത്സരങ്ങളിലേക്ക് യോഗ്യത

പാഠ്യേതര പ്രവർത്തങ്ങൾ

  • സ്കൗട്ട് & ഗൈഡ് യൂണിറ്റ്.
  • വിവിധ ക്ലബ്ബുകൾ
  • മാതൃഭൂമി സീഡ് പ്രത്യേക ക്ലബ്ബ്
  • മാതൃഭൂമി നന്മ ക്ലബ്ബ്
  • ബാന്റ് സെറ്റ്
  • ജൈവ പച്ചക്കറി തോട്ടം
  • സ്കൂൾ റേഡിയോ (ആകാശവാണി തോട്ടേക്കാട് FM)

ഭൗതീക സൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ് റൂം: വിശാലമായ സ്മാർട്ട് ക്ലാസ് റൂമിൽ പ്രൊജക്ടറും സ്ക്രീനും ഉൾപ്പടെ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്
  • കമ്പ്യൂട്ടർ ലാബ്: 15 കമ്പ്യൂട്ടറുകൾ ഉൾകൊള്ളുന്ന വിശാലമായ കമ്പ്യൂട്ടർ ലാബ്
  • ലൈബ്രറി: പാഠ്യവിഷയങ്ങളെ സഹായിക്കുന്നതും പൊതു വിജ്ഞാനം വളർത്തുന്നതിനാവശ്യമായ 1500 ഓളം പുസതകങ്ങൾ ഉൾക്കൊള്ളുന്നു
  • സ്കൂൾ വാഹനങ്ങൾ :സ്കൂൾ പരിസര പ്രദേശങ്ങളിലേക് സ്കൂൾ ബസ് സൗകര്യം ലഭ്യമാണ്
  • സ്കൂൾ ഗ്രൗണ്ട്: സബ് ജില്ലയിലെ തന്നെ വലിയ ഗ്രൗണ്ടുകളിൽ ഒന്ന്
  • ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര ,ഗണിത ശാസ്ത്ര ലാബുകൾ

വഴികാട്ടി

മഞ്ചേരി-കിഴിശ്ശേരി റൂട്ടിൽ പുൽപ്പറ്റ അങ്ങാടി കഴിഞ്ഞ് തോട്ടേക്കാട് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ദൂരം മഞ്ചേരി- തോട്ടേക്കാട് 7 km

         കിഴിശ്ശേരി- തോട്ടേക്കാട് 9.5, Km
Map

സ്‌കൂൾ മാപ്

"https://schoolwiki.in/index.php?title=എ.യു.പി.എസ്._തോട്ടേക്കാട്&oldid=2535172" എന്ന താളിൽനിന്ന് ശേഖരിച്ചത്