സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/സ്കൗട്ട്&ഗൈഡ്സ്/2024-25
- സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ
ഗൈഡ് യൂണിറ്റ് റിപ്പോർട്ട് (2024–2025)**
2025–2026 അധ്യയന വർഷത്തിൽ സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ് യൂണിറ്റിൽ ആകെ 18 വിദ്യാർത്ഥിനികൾ സജീവമായി പ്രവർത്തിച്ചു വരുന്നു. ഇവരിൽ 9 പേർ രാജ്യപുരസ്കാർ പുരസ്കാരം നേടിയവരാണ്.
ഈ അധ്യയന വർഷത്തിൽ പുതുതായി 5 വിദ്യാർത്ഥിനികൾ ഗൈഡ് യൂണിറ്റിൽ ചേർന്നിട്ടുണ്ട്. പ്രവേശ് പരീക്ഷ വിജയകരമായി പാസ്സായവരും യൂണിറ്റിന്റെ ഭാഗമായിട്ടുണ്ട്
ഗൈഡ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ മുഴുവനും കാര്യക്ഷമമായി നടന്നു വരുന്നു. ഗൈഡിംഗുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും ക്രമബദ്ധമായും ഉത്തരവാദിത്തത്തോടെയും സംഘടിപ്പിച്ചുവരുന്നു.
ഗൈഡ് യൂണിറ്റിന്റെ ക്യാപ്റ്റനായി ശ്രീമതി മീര സൂസൻ എബ്രഹാം പ്രവർത്തിച്ചുവരുന്നു
അക്കാദമികവും സഹപാഠ്യ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചുകൊണ്ട് വിദ്യാർത്ഥിനികളുടെ വ്യക്തിത്വ വികസനത്തിന് ഗൈഡ് യൂണിറ്റ് മികച്ച സംഭാവന നൽകുന്നു.