കാടാങ്കുനി യു പി എസ്‍/അക്ഷരവൃക്ഷം/പരിസ്ഥിതി നമ്മുടെ സമ്പത്ത്
പരിസ്ഥിതി നമ്മുടെ സമ്പത്ത്
കേരളം ദൈവത്തിൻ്റെ സ്വന്തം നാട് .പക്ഷേ ഇന്ന് കേരളം ദൈവത്തിൻ്റെ സ്വന്തം നാടല്ല. കേരളത്തിൻ്റെ പണ്ടത്തെ പ്രധാന ഘടകങ്ങളിലൊന്നായിരുന്നു പരിസ്ഥിതി.എല്ലാ വർഷവും ജൂൺ 5 ന് സ്കൂളിൽ നിന്ന് ചെടികൾ ലഭിക്കുന്നു. പക്ഷേ അധികം കുട്ടികൾക്കും ആ ചെടിയുടെ പ്രയോജനം എന്തെന്ന് തിരിച്ചറിയാൻ കഴിയുന്നില്ല. മനുഷ്യ പ്രവർത്തി കൊണ്ടും കാലാവസ്ഥാ വ്യതിയാനം കൊണ്ടും സംഭവിച്ച പരിസ്ഥിതിയുടെ മാറ്റം ഏറെയാണ്.ഓരോ ദിവസവും ആവാസ വ്യവസ്ഥകൾ ഇല്ലാതായി കൊണ്ടിരിക്കുന്നു. ഗ്രേറ്റ തുൻബർഗിനെയും വംഗാരി മാതായിയെയും പോലുള്ളവർ പരിസ്ഥിതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നു. നമ്മുടെ കടമയാണ് പ്രകൃതിസംരക്ഷണം. പരിസ്ഥിതിക്ക് ശോഷണം സംഭവിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ എപ്പോഴും നടക്കുന്നു. കല്ലേൻ പൊക്കുടന്റേയും മയിലമ്മയുടേയും ജീവിതം നമ്മോട് കുറേ കാര്യങ്ങൾ പറയുന്നുണ്ട്. കഥയിൽക്കേൾക്കാറുണ്ട്, പച്ച വിരിച്ച പാടങ്ങളും, തലനീട്ടിയാടുന്ന നെൽവയലുകളും, കുണുങ്ങിയൊഴുകുന്ന നദികൾ എന്നൊക്കെ. ഇത്തരം കാഴ്ചകൾ ഇന്ന് സുലഭമല്ല. നല്ലൊരു പരിസ്ഥിതിയെ വാർത്തെടുക്കാൻ നാം നമ്മുടെ വീടും പരിസരവും ഒരു ' പച്ചത്തുരുത്ത് 'ആക്കി മാറ്റണം. വീട്ടിൽ കഴിയുന്ന ചെടികളും വൃക്ഷങ്ങളും നട്ടുപിടിപ്പിക്കുക. പരിസ്ഥിതിക്ക് അഹിതമായ പ്രവർത്തനങ്ങൾ ചെയ്യാൻ പാടില്ല. നമ്മുടെ നിലനിൽപ്പിന് പരിസ്ഥിതിയെ സംരക്ഷിച്ചേ മതിയാവൂ.
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം