ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ജൂനിയർ റെഡ് ക്രോസ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

എല്ലാ വർഷത്തെയും പോലെ തന്നെ മാതൃക പരമായപ്രവർത്തനങ്ങളാണ് ജെ ആർ സി യുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടന്നത് .

സ്കൂൾ മുറ്റത്തൊരു തേന്മാവ്

സ്കൂൾ ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ മുറ്റത്തൊരു തേന്മാവ് എന്ന പദ്ധതിയുടെ ഉദ്ഘാടനം ജൂന ടീച്ച‌ർ നിർവഹിച്ചു. ജെ ആർ സി കേഡറ്റ്സ്, ജെ ആ‌ർ സി കോ‌ ഓർഡിനേറ്റേഴ്സ് തുടങ്ങിയവർ പങ്കെടുത്തു.


അന്നം അമൃതം പദ്ധതി

"വിശക്കുന്ന വയറിനു ഒരു കൈത്താങ്ങ്" ആ‌ർ സി സിയിലെ നിർധനരായ രോഗികൾക്ക് ഒരു നേരത്തെ ഭക്ഷണം എത്തിക്കുന്ന തിരുവനതപുരം ജില്ലാ റെഡ് ക്രോസ്സ് കമ്മിറ്റി നടത്തിവരുന്ന ഒരു പദ്ധതിയാണ് അന്നം അമൃതം. ഈ പദ്ധതിയിൽ നമ്മുടെ സ്കൂളിലെ ജെ ആർ സി യൂണിറ്റും പങ്കെടുത്തു. 25/02/2026 ബുധനാഴ്ചയാണ് നമ്മുടെ സ്കൂളും അന്നം അമൃതം പദ്ധതിയുടെ ഭാഗമായത്. നമ്മുടെ സ്കൂളിലെ കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും ജെ ആർ സി കേഡറ്റ്സ് ശേഖരിച്ച നാനൂറു പൊതിച്ചോർ തിരുവനന്തപുരം ആർ സി സി യിലെ നിർധനരായ രോഗികൾക്ക് നൽകി സഹായിക്കാനായി.