ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2023-26/രക്ഷിതാക്കൾക്കുളള പരിശീലനം
രക്ഷിതാക്കൾക്കുള്ള പരിശീലനം/ ബോധവത്കരണ ക്ലാസ്
- ജി എച്ച് എസ് എസ് പേരശ്ശന്നൂരിൽ രക്ഷിതാക്കൾക്ക് വിവിധ പരിശീലനങ്ങൾ നൽകി
സോഫ്റ്റ്വെയർ സ്വതന്ത്ര ദിനാചരണം - 2025 സെപ്റ്റംബർ 23 ചൊവ്വ

സോഫ്റ്റ്വെയർ ദിനാചരണത്തിന്റെ ഭാഗമായി പ്രൈമറി ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ തമന്ന കാത്തുൻ, ഹിസാന ഷെറിൻ,സൻഹ ഫാത്തിമ എന്നിവരുടെ നേതൃത്വത്തിൽ റോബോട്ടിക്സ് ക്ലാസ് സംഘടിപ്പിച്ചു. റോബോട്ടിക്സ് കിറ്റ് പരിചയപ്പെടുത്തുന്നതിനോടൊപ്പം കുട്ടികളിലെ ടൈപ്പ് 2 ഡയബറ്റിക്സിനെക്കുറിച്ച് പത്താം ക്ലാസിലെ അരുണിമ.പി ഫാത്തിമ നിദ.ടി ,ഐഷ റബീഹ് എന്നിവർ ക്ലാസ് എടുത്തു. ലിറ്റിൽകൈറ്റ് മെന്റർ മുരളികൃഷ്ണൻ.വി.എം ലിറ്റിൽ കൈറ്റിന്റെ പ്രവർത്തനങ്ങൾ വിശദ്ദീകരിച്ചു.
സൈബർ സുരക്ഷ പരിശീലനം
സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് , 2025 സെപ്റ്റംബർ 12 വെളളി
പാദവാർഷിക പരീക്ഷയുടെ റിസൽട്ട് അവലോകനത്തോടനുബന്ധിച്ച് നടത്തിയ CPTA യോഗത്തിൽ സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച് പേരശ്ശന്നൂരിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ്. ഹൈസ്കൂൾ വിഭാഗം രക്ഷിതാക്കൾക്കാണ് ക്ലാസ് സംഘടിപ്പിച്ചത്. ഈ- സിം , കെ.വൈ.സി തട്ടിപ്പ് ,കസ്റ്റമർ കെയർ തട്ടിപ്പ് ,ലോട്ടറി തട്ടിപ്പ് തുടങ്ങിയ സൈബർ തട്ടിപ്പ് രീതികളും,പ്രതിരോധ മാർഗങ്ങളും ക്ലാസ്സിൽ വിശദീകരിച്ചു. പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ അരുണിമ പി ഫാത്തിമ നിദ എന്നിവരാണ് ക്ലാസ് നയിച്ചത്. ലിറ്റിൽ കൈറ്റ് മെന്റർ മുരളി കൃഷ്ണൻ വി.എം നന്ദി ആമുഖം നടത്തി. വിജയഭേരി കോഡിനേറ്റർ ഷാഹിദ എം.പി ആശംസ അറിയിച്ചു.








