ഉള്ളടക്കത്തിലേക്ക് പോവുക

എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം./എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ  ഗ്രാമം

എന്റെ ഗ്രാമം-

എന്റെ  ഗ്രാമം

കോട്ടയം പട്ടണത്തിൽ നിന്നും 14 കിലോമീറ്റർ അകലെ കോട്ടയം- ചങ്ങനാശ്ശേരി റൂട്ടിൽ എംസി റോഡിൽ നിന്നും നാല് കിലോമീറ്റർ അകലെയാണ് പനച്ചിക്കാട് ഗ്രാമം സ്ഥിതി ചെയ്യുന്നത് . പ്രശസ്തമായ മൂകാംബിക ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത് . കേരളത്തിലെ ഭക്തർക്ക് ഏറെ പ്രിയപ്പെട്ടതാണ്പനച്ചിക്കാട് ക്ഷേത്രം .പനച്ചിക്കാട് ക്ഷേത്രത്തിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ അകലെയാണ് വെള്ളുത്തുരുത്തി ശ്രീ ഭഗവതി ക്ഷേത്രം .വെള്ളിമാൻകുന്ന് എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം പിന്നീട് ലോപിച്ചാണ് വെള്ളത്തുരുത്തി എന്നായത്. പനച്ചിക്കാട് ക്ഷേത്രത്തിന് സമീപമുള്ള മനോഹരമായ ആമ്പൽ കടവ് ആണ് അമ്പാട്ടുകടവ്. ഏകദേശം 120 വർഷം പഴക്കമുള്ള സെൻറ് ജോർജ് ഓർത്തഡോക്സ് ചർച്ച് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. പനച്ചിക്കാട് ഗ്രാമപഞ്ചായത്തിന്റെ കീഴിൽഏകദേശം പത്തോളം സ്കൂളുകൾ ഉണ്ടെങ്കിലും ഏക ഹൈസ്കൂളും ഹയർസെക്കൻഡറി സ്കൂളും സദനംസ്കൂൾ എന്നറിയപ്പെടുന്നചിങ്ങവനം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളാണ്. സമ്പന്നമായ ഒരു കാർഷിക ചരിത്രം പനച്ചിക്കാടിന്ഉണ്ട്. ഇവിടുത്തെ ജനങ്ങളിൽ ഭൂരിഭാഗം പേരും കർഷകരായിരുന്നു എന്ന് പഴമക്കാർ പറയുന്നു. x വയലേലകളും റബ്ബർ തോട്ടങ്ങളും ആമ്പൽ കടവുകളും ഉൾപ്പെടുന്ന മനോഹരമായ ഒരു ഗ്രാമമാണ് പനച്ചിക്കാട്

എന്റെ  ഗ്രാമം




എന്റെ  ഗ്രാമം
എന്റെ  ഗ്രാമം