എ.എൽ.പി.സ്കൂൾ പുതുകുളങ്ങര/അക്ഷരവൃക്ഷം/കൊലയാളി വൈറസ്
കൊലയാളി വൈറസ് "അപ്പൂപ്പാ അപ്പൂപ്പാ എങ്ങോട്ടാണ് പോകുന്നത്". അപ്പുപ്പൻ കവലയിൽ പോയി കുറച്ച് നേരം ഇരുന്ന് എല്ലാവരെയും കണ്ടിട്ട് വരാം "."അയ്യോ, അപ്പുപ്പൻ അങ്ങിനെ പുറത്ത് ഇറങ്ങി നടക്കാൻ പാടില്ല. "പ്രത്യേകം പ്രായമുള്ള ആളുകൾ". "അതെന്താ മോളേ അങ്ങനെ "."അപ്പുപ്പനറിഞ്ഞില്ലേ? ഇല്ല. നമ്മുടെ നാട്ടിൽ മനുഷ്യരെ കൊല്ലുന്ന covid-19 എന്ന വൈറസ് ഇറങ്ങിയിട്ടുണ്ട്. മനുഷ്യ ശരീരത്തിലും മൃഗങ്ങളിലും അതിവേഗം പടരുന്ന വൈറസാണ് അത് അപ്പൂപ്പാ. ഇത് എങ്ങനെയാണ് മോളേ പടരുന്നത്.? ഇത് കോവിഡ് -19 രോഗം ബാധിച്ച ഒരാളുമായി അടുത്ത ഇടപഴകിയാൽ അവരോട് സമ്പർക്കം പുലർത്തിയാലും പകരും. ഇത് പകരാതിരിക്കാ ൻ നമ്മൾ എന്ത് ചെയ്യണം മോളേ?. നമ്മൾ പുറത്തേക് ഇറങ്ങാതെ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണം. എന്താണ് നിർദേശം മോളേ. നമ്മൾ എപ്പോഴും കൈകൾ സോപ്പോ മറ്റു സാനിട്ടറിസർ ഉപയോഗിച്ച് കൈകൾ കഴുകണം. അത്യാവശ്യ യാത്ര ചെയ്യുമ്പോൾ മാസ്ക് ദരിയ്ക്കണം. വളരെ അത്യാവശ്യ ഘട്ടത്തിൽ മാത്രമേ പുറത്തിറങ്ങാവു. പു റത്തിറങ്ങുമ്പോൾ പോലീസിൽ നിന്നുള്ള പാസ്സ് വേണം. അപ്പുപ്പനറിയാമോ ലോകത്തിലെ വൻ രാഷ്ട്രങ്ങളായ അമേരിക്കാ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ ശവപ്പെട്ടിക്കായി നെട്ടോട്ടം ഓടുകയാണ്. അതുകൊണ്ട് നമ്മൾ ഗവണ്മെന്റ് പറയുന്ന നിർദേശങ്ങൾ പാലിച് കഴിയണം. അല്ല മോളേ അടുത്ത മാസത്തെ നിന്റെ ഏട്ടന്റെ കല്യാണം മാറ്റി വെക്കേണ്ടി വരുമോ.? അപ്പൂപ്പനും അച്ഛനും അമ്മയും വഴക് പറയില്ലെങ്കിൽ ഞാൻ ഒരുനിർദേശം പറയട്ടെ. അതിനെന്താ മോളെ പറഞ്ഞോളു. കല്യാണം നിശ്ചയിച്ഛ് ദിവസം തന്നെ നമ്മൾ നടത്തും നമ്മുടെ വീട്ടിൽ നിന്നും 10 പേർ ചേച്ചിയമ്മയുടെ വീട്ടിൽ നിന്ന് 10 പേർ. അല്ല മോളെ, നമ്മൾ നിന്റെ ഏട്ടന്റെ കല്യാണത്തിന് പാർട്ടിയും മറ്റും നടത്താൻ മാറ്റിവെച്ച 2 ലക്ഷം രൂപ എന്താ ചെയ്യാ. അത് നമ്മുക്ക് മുഖ്യമന്തിയുടെ ദുരിദാശ്വാസനിധിയിലേക്ക് നൽകാം. അത് കേട്ടതും അപ്പുപ്പൻ പേരക്കിടാവിനെ വാരിപ്പുണർന് പറഞ്ഞു :നിന്റെ മനസ്സ് കേരളത്തിൽ എല്ലാവർക്കും ഉണ്ടായെങ്കിൽ അപ്പൂപ്പനൊന്നാശിച് പോയി. അങ്ങിനെ ആ കുടുംബ വിവാഹ പാർട്ടികയി മാറ്റിവെച്ച 2 ലക്ഷം രൂപ കോവിഡ് -19 പ്രധിരോധ പ്രവർത്തനങ്ങൾക്ക മുഖ്യമന്ത്രീയുടെ ദുരിദാശ്വാസനിധിയിലേക്ക് കൈമാറി.
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം