ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എൽ.പി.എസ് ചിറ്റൂർ/തനത് പ്രവർത്തനങ്ങൾ/Clean Class Best Class

Schoolwiki സംരംഭത്തിൽ നിന്ന്

Clean Class Best Class

Clean Class Best Class എന്ന പദ്ധതി വഴി കുട്ടികൾക്ക് സ്വന്തം ക്ലാസ് മുറിയോടുള്ള ഉത്തരവാദിത്വബോധം വളർത്തുന്നു.

ലക്ഷ്യം

  • വിദ്യാർത്ഥികളിൽ ശുചിത്വ ശീലം വളർത്തുക
  • പരിസര ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കുക
  • സഹകരണ ബോധം വർദ്ധിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

നേതൃത്വഗുണവും ശുചിത്വവും .....

ഓരോ ക്ലാസിലെയും കുട്ടികൾ അവരവരുടെ ക്ലാസ് മുറികൾ വൃത്തിയായി സൂക്ഷിക്കാൻ താൽപ്പര്യം കാണിക്കുന്നു. ക്ലാസ് ടീച്ചറുടെ സഹകരണത്തോടെ എല്ലാ കുട്ടികളും ചേർന്ന് ക്ലാസ് മുറി വൃത്തിയായി സൂക്ഷിക്കുന്നതിന് നേതൃത്വം നൽകുന്നു. ഇതിലൂടെ വിദ്യാർത്ഥികൾക്ക് നേതൃത്വക്ഷമത, ഉത്തരവാദിത്വബോധം, ശുചിത്വത്തിന്റെ മൂല്യം എന്നിവ ഉൾക്കൊള്ളാൻ സാധിക്കുന്നു.

നിരീക്ഷണവും വിലയിരുത്തലും

പ്രതിദിനം എല്ലാ ക്ലാസുകളും പദ്ധതിയുടെ ചുമതലയുള്ള പദ്മപ്രിയ എന്ന അധ്യാപിക നിരീക്ഷിക്കുന്നു. അവർ ക്ലാസ് മുറിയുടെ വൃത്തിയും ക്രമവും വിലയിരുത്തി, മികച്ച ക്ലാസുകൾ തിരഞ്ഞെടുക്കുന്നു. കുട്ടികൾക്ക് സ്ഥിരമായി ക്ലാസ്സ് വൃത്തിയായി നിലനിർത്താനുള്ള പ്രചോദനവും ശീലവുമാണ് ഇതിലൂടെ ലഭിക്കുന്നത്.

Rolling Trophy

ഓരോ മാസവും ഏറ്റവും വൃത്തിയായ ക്ലാസിന് Over Rolling Trophy നൽകുന്നു. ഇത് കുട്ടികളിൽ ആത്മവിശ്വാസവും അഭിമാനവും വളർത്തുന്ന മികച്ച ശ്രമമായി മാറിയിരിക്കുന്നു.

പദ്ധതിയുടെ ഫലങ്ങൾ

  • വിദ്യാർത്ഥികൾക്ക് ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനായി.
  • ക്ലാസുകൾ വൃത്തിയുള്ളതും മനോഹരവുമായ പഠനാന്തരീക്ഷങ്ങളായി മാറി.
  • കുട്ടികളിൽ ടീം സ്പിരിറ്റ്, ഉത്തരവാദിത്വബോധം, സഹകരണ മനോഭാവം എന്നിവ വളർന്നു.