ഉള്ളടക്കത്തിലേക്ക് പോവുക

എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്/Alumni

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ് അലുമിനി വാട്ട്സ്ആപ്പ് ഗ്രൂപ്പ്

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ പൂർവ വിദ്യാർത്ഥികളെ കൂട്ടിയോജിപ്പിച്ചു കൊണ്ട് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് അലുമിനി എസ്.എൽ ടി എച്ച് എസ് എന്ന പേരിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചു. 2019 മുതലുള്ള എല്ലാ ബാച്ചുകളിലെയും കുട്ടികൾ ഈ ഗ്രൂപ്പിൽ അംഗമാണ്. ഇതിൽ അംഗങ്ങളായ കുട്ടികൾ കല്ലൂർക്കാട് ഉപജില്ല ഐടി മേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. അവരുടെ സംശയങ്ങൾ പറഞ്ഞു മനസിലാക്കി കൊടുത്തു. പ്രസന്റേഷൻ, scratch, ഡിജിറ്റൽ പെയിന്റിംഗ് എന്നിവയിലാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.

ഓർമ്മകൾ പങ്കുവെച്ച് ലിറ്റിൽ കൈറ്റ്സ് അധ്യാപികയായിരുന്ന ബെറ്റ്സി ബിയാട്രിസ് ജോസ്

ബെറ്റ്സി ബിയാട്രിസ് ജോസ്

2019 ൽ ആദ്യമായി ലിറ്റിൽ കൈറ്റ് ബാച്ച് സ്കൂളിൽ അനുവദിച്ചുകിട്ടിയപ്പോൾ അന്നത്തെ കൈറ്റ് മിസ്ട്രസ് ആയി ചുമതല ഏറ്റെടുക്കാൻ മനസുകാണിച്ച ബെക്സി ടീച്ചർ അന്ന് കുട്ടികൾക്ക് ഐസിടി മേഖലയിൽ ഒട്ടേറെ അറിവുകൾ പകർന്നു നൽകാൻ പരിശ്രമിച്ച ഒരാളാണ് വളരെ നല്ല രീതിയിൽ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് സിന്റെ ആദ്യപാഠങ്ങൾ പകർന്നു നൽകി. 22 കുട്ടികളുമായി തുടങ്ങിയ ആദ്യ ബാച്ചിൽ റ്റുപ്പി ട്യൂബ് ഡെസ്ക് പ്രയോജനപ്പെടുത്തിക്കൊണ്ട് അനിമേഷനുകൾ സ്ക്രാച്ച് പ്രോഗ്രാമിലൂടെ ഗെയിം നിർമ്മാണം എം ഐ ടി ആപ്പ് ഇൻവെന്റർ വറിലൂടെ മൊബൈൽ ആപ്പ് നിർമ്മാണം തുടങ്ങിയ ഒട്ടേറെ മേഖലകളിൽ പരിശീലനം നൽകിയത് ടീച്ചർ ഓർമ്മിക്കുന്നു ഈ സ്കൂളിൽ നിന്ന് പിരിഞ്ഞു പോയതിനുശേഷം ടീച്ചർ പഠിപ്പിച്ച കുട്ടികളെ കാണുമ്പോൾ അവർ ഐടി മേഖലയിൽ ജോലി ചെയ്യുന്നു എന്നും പഠിക്കുന്നു എന്നും അറിയുന്നതിൽ ടീച്ചർ ഒട്ടേറെ സന്തോഷവതിയാണ് ഒരു മലയാളം അധ്യാപിക കൂടി ഐടിയുടെ അനന്തസാധ്യതകളിലേക്ക് കുട്ടികളെ കൈപിടിച്ച് നടത്താൻ ഈ അധ്യാപിക ഏറ്റെടുത്ത പ്രയത്നം വളരെ വലുതാണ്.

ഓർമ്മകൾ പങ്കുവെച്ച് ലിറ്റിൽ കൈറ്റ്സ് അധ്യാപികയായിരുന്ന ബെറ്റ്സി ബിയാട്രിസ് ജോസ്

അനുഭവങ്ങൾ പങ്കുവെച്ച് ആദ്യ ബാച്ച് അംഗമായ വിജയ് എച്ച് നായർ

എന്റെ പേര് വിജയ് എച്ച് നായർ എന്നാണ്. ലിറ്റിൽ തെരെസാസ് സ്കൂളിലെ ഒരു പൂർവ്വ വിദ്യാർത്ഥിയായ ഞാൻ 2019 ൽ ആദ്യമായി ലിറ്റിൽ കൈറ്റ് ബാച്ച് തുടങ്ങിയപ്പോൾ അതിൽ അംഗമായിരുന്നു.  22 കുട്ടികളായിരുന്നു ഞങ്ങളുടെ ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത് എന്ന് ഞാൻ ഓർക്കുന്നു ICT യുമായി ബന്ധപ്പെട്ട ഒത്തിരിയേറെ പ്രവർത്തനങ്ങൾ അന്ന് ഞങ്ങൾ കാഴ്ചവച്ചിരുന്നു.  IT എനിക്കിഷ്ടമുള്ള ഒരു മേഖല ആയിരുന്നതിനാൽ അന്നത്തെ അസൈൻമെന്റ് വർക്കുകൾ ഒക്കെ ഞാൻ സ്ക്രാച്ച്  പ്രോഗ്രാം ഉപയോഗപ്പെടുത്തിയാണ് ചെയ്തത്  എന്നത് ഞാൻ ഓർക്കുന്നു. ICT മേഖലയിൽ പ്രാവീണ്യം നേടാനായി ബെറ്റ്സി ടീച്ചർ ഞങ്ങൾക്ക് വളരെയധികം സപ്പോർട്ട് ആയിരുന്നു എന്നത് ഒത്തിരി നന്ദിയോടെ ഓർക്കുന്നു. ഇപ്പോൾ ഞാൻ ഐരാപുരം ശ്രീ ശങ്കര വിദ്യാപീഠം കോളേജിൽ BSc Computer സയൻസ് ഫൈനൽ year  വിദ്യാർത്ഥി യാണ്.  ഈ ഒരു കോഴ്സ് എടുത്ത് പഠിക്കാൻ എനിക്ക് ഏറ്റവും കൂടുതൽ പ്രചോദനമുണ്ടായത് സ്കൂളിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ലിറ്റിൽ കൈറ്റ്സ് അംഗമായതുകൊണ്ടാണ്. IT മേഖലയിൽ നല്ലൊരു കോഴ്സ് തിരഞ്ഞെടുക്കുവാനും നല്ല രീതിയിൽ പഠിക്കുവാനും സാധിക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. സെന്റ് തെരെസാസ്  സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്സിന്റെ എല്ലാ പ്രവർത്തനങ്ങളും വളരെ നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ എന്ന്  വളരെ സന്തോഷത്തോടെ, അഭിമാനത്തോടെ ഞാൻ ആശംസിക്കുന്നു.

അനുഭവങ്ങൾ പങ്കുവെച്ച് ആദ്യ ബാച്ച് അംഗമായ സാനി ടോമി

ഞാൻ വഴിത്തല ശാന്തിഗിരി കോളേജിൽ ബിസിഎ കമ്പ്യൂട്ടർ ആപ്പ്ലിക്കേഷന് പഠിക്കുന്ന വിദ്യാർത്ഥിയാണ്. സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ പൈത്തണിലൂടെയും സ്ക്രാച്ചിലൂടെയും പ്രോഗ്രാമിംഗിന്റെ അടിസ്ഥാനകാര്യങ്ങൾ മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞു. ആനിമേഷനെയും മൾട്ടിമീഡിയയെയും കുറിച്ചുള്ള പൊതുവായ ഒരു ധാരണയും ലിറ്റിൽ കൈറ്റ്സ് എനിക്ക് നൽകി.

അനുഭവങ്ങൾ പങ്കുവെച്ച് പൂർവ വിദ്യാർത്ഥിനിയായ കീർത്തന ബിജു

പ്ലസ് വണ്ണിൽ കമ്പ്യൂട്ടർ സയൻസ് എടുക്കാൻ ആഗ്രഹിച്ച എനിക്ക് lലിറ്റിൽ കൈറ്റ്സ് പലരീതിയിൽ പ്രയോജനപെട്ടിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സിലൂടെ കമ്പ്യൂട്ടറിന്റെ അടിസ്ഥാനം ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. അത് തുടർപഠനത്തിന് പ്രയോജനമായി. എഞ്ചിനീയറിംഗ് കമ്പ്യൂട്ടർ സയൻസ് എടുത്തു പഠിക്കാൻ ആഗ്രഹമുള്ള കുട്ടികൾക്ക് ലിറ്റിൽ കൈറ്റസ് ഒരുപാട് പ്രയോജനപ്പെടും. ആനിമേഷൻ പോസ്റ്റർ നിർമാണം പ്രോഗ്രാമിങ് എന്നീ മേഖലകളിലെ നിങ്ങളുടെ അഭിരുചി കണ്ടെത്താൻ ലിറ്റിൽ കൈറ്റസ് സഹായിക്കും. അതുവഴി അഭിരുചിക്കനുസരിച്ചുള്ള തുടർപഠനം സാധ്യമാകും. ലിറ്റിൽ കൈറ്റസ് ക്ലാസുകളും മറ്റു പ്രവർത്തനങ്ങളും വളരെ രസകരമാണ്.

അനുഭവങ്ങൾ പങ്കുവെച്ച് പൂർവ വിദ്യാർത്ഥിനിയായ കീർത്തന ബിജു

അനുഭവങ്ങൾ പങ്കുവെച്ച് പൂർവ വിദ്യാർത്ഥിനിയായ ദേവിക എം നായർ

സ്കൂളിലെ എല്ലാ ഐറ്റി പ്രവർത്തനത്തിലും നല്ല പെർഫോമൻസ് ചെയ്യാൻ എനിക്ക് സാധിക്കുന്നുണ്ട്

Aനുഭവങ്ങൾ പങ്കുവെച്ച് ദേവിക

അനുഭവങ്ങൾ പങ്കുവെച്ച് പൂർവ വിദ്യാർത്ഥിനിയായ ശ്രീലക്ഷ്മി ബിജു

ചെറുപ്പത്തിൽ തന്നെ ഡിജിറ്റൽ സാക്ഷരത വികസിപ്പിക്കുക എന്നതാണ് ലിറ്റിൽ കൈറ്റ്സ് പരിപാടിയുടെ ലക്ഷ്യം. കമ്പ്യൂട്ടറുകൾ, അടിസ്ഥാന സോഫ്റ്റ്‌വെയർ, ഇന്റർനെറ്റിന്റെ സുരക്ഷിതമായ ഉപയോഗം എന്നിവയെക്കുറിച്ച് നമുക്ക് പരിചയം ലഭിക്കുന്നു, ഇത് ഡിജിറ്റൽ ഭയം കുറയ്ക്കാനും സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ ആത്മവിശ്വാസം വളർത്താനും സഹായിക്കുന്നു. ഈ പരിപാടി വിദ്യാർത്ഥികളിൽ സർഗ്ഗാത്മകതയെയും നവീകരണത്തെയും പ്രോത്സാഹിപ്പിക്കുന്നു. ചിത്രരചന, അവതരണങ്ങൾ, ലളിതമായ കോഡിംഗ് ആശയങ്ങൾ, മൾട്ടിമീഡിയ ഉപയോഗം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ, കുട്ടികൾക്ക് ആശയങ്ങൾ സൃഷ്ടിപരമായി പ്രകടിപ്പിക്കാനും യുക്തിസഹമായി ചിന്തിക്കാനും അവസരങ്ങൾ ലഭിക്കുന്നു. ഇത് സഹകരണപരമായ പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. വിദ്യാർത്ഥികൾ ഗ്രൂപ്പുകളായി ഒരുമിച്ച് പ്രവർത്തിക്കുന്നു, ഉത്തരവാദിത്തങ്ങൾ പങ്കിടുന്നു, ടീം വർക്ക് പഠിക്കുന്നു, ഇത് പ്രാരംഭ ഘട്ടത്തിൽ തന്നെ ആശയവിനിമയവും സാമൂഹിക കഴിവുകളും വർദ്ധിപ്പിക്കുന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികളെ കേന്ദ്രീകരിച്ചുള്ളതും പ്രവർത്തനാധിഷ്ഠിതവുമായ പഠനത്തെ പിന്തുണയ്ക്കുന്നു. പഠനം സമ്മർദ്ദകരമാകുന്നതിനുപകരം ആസ്വാദ്യകരമാകുന്നു, യുവ പഠിതാക്കളിൽ ശ്രദ്ധ, താൽപ്പര്യം, നിലനിർത്തൽ എന്നിവ മെച്ചപ്പെടുത്തുന്നു.

അനുഭവങ്ങൾ പങ്കുവെച്ച് പൂർവ വിദ്യാർത്ഥിയായ അദ്വൈത് ദീപക്

ഞാൻ മൂവാറ്റുപുഴ നിർമ്മല കോളേജിൽ ഇന്റഗ്രേറ്റഡ് എം സി എ ഒന്നാം വർഷ വിദ്യാർത്ഥിയാണ്.ലിറ്റിൽ കൈറ്റ്സ് അംഗമായത് കൊണ്ട് ഐടി സ്കിൽസിലും പ്രായോഗിക അറിവിലും നല്ല മുന്നേറ്റം നേടാൻ കഴിഞ്ഞു. ഉപജില്ലാ, ജില്ലാതല മത്സരങ്ങളിൽ ഐടി മേളയിൽ പങ്കെടുക്കാൻ സാധിച്ചു. +1, +2 കാലഘട്ടത്തിൽ തന്നെ ലഭിച്ച പരിശീലനം ഡിഗ്രി പഠനത്തിൽ വലിയ സഹായമായി. ടെക്നോളജിയോടുള്ള താൽപര്യവും ആത്മവിശ്വാസവും ഇതിലൂടെ വളർന്നു.

അനുഭവങ്ങൾ പങ്കുവെച്ച് പൂർവ വിദ്യാർത്ഥിയായ അദ്വൈത് ദീപക്