എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

'എൻഎസ്എസ് എച്ച് എസ് ചൊവ്വള്ളൂർ' 2023 _26 ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ 23 കുട്ടികളാണ് നിലവിൽ ഉള്ളത് നിരവധിയായ പ്രവർത്തനങ്ങളാണ് യൂണിറ്റിലെ കുട്ടികൾചെയ്തത് പുതുവർഷത്തിൽ നവാഗതരെ സ്വാഗതം ചെയ്യുകയും പ്രവേശനോത്സവം സംഘടിപ്പിക്കുകയും ചെയ്തപ്പോൾ ഫോട്ടോസ് വീഡിയോസ് എന്നിവ DSLR ക്യാമറയും അധ്യാപകരുടെ മൊബൈൽ ഫോൺ ഉപയോഗിച്ചും കവർ ചെയ്തു എഡിറ്റ് ചെയ്തു ഗ്രൂപ്പുകളിൽ ഷെയർ ചെയ്തത് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ ആയിരുന്നു

2023 _26 ലിറ്റിൽ കൈറ്റ്സ്

കുട്ടികളെ ലിറ്റിൽകൈറ്റ്സ് ലേക്ക് ആകർഷിക്കാനായി പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു മലയിൻകീഴ് ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ മായ ടീച്ചറാണ് priliminary ക്യാമ്പ് നയിച്ചത് . സ്കൂൾതല ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം നൽകി. എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 3;30 മുതൽ 4:30 വരെ കുട്ടികൾക്ക് ഈ മേഖലകളിലാണ് ക്ലാസുകൾ നൽകി വരുന്നത് Opentoonz ആനിമേഷൻ വീഡിയോ നിർമ്മാണം, Arduino ഉപയോഗിച്ചുള്ള വഴിവിളക്ക് ,സെൻസറിങ് ഡാൻസിംഗ് light

സ്ക്രാച്ച്പ്രോഗ്രാമിംഗ്, BMI, എന്നിങ്ങനെ വ്യത്യസ്തങ്ങളായ ക്ലാസ്സുകളാണ് കൈകാര്യം ചെയ്തത് . മറ്റ് റ്റ് അധ്യാപകരുടെ ഭാഗത്ത് നിന്നും പിടിഎ യുടെ ഭാഗത്തുനിന്നും മികച്ച പിന്തുണയാണ് ഞങ്ങളുടെ കുട്ടികൾക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. അനീഷ,സോനാ അഭിനന്ദ, ആദിത്യാ സുരേഷ് എന്നീ കുട്ടികൾക്ക് സ്കൂൾതല ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും കാട്ടാക്കട കുളതുമ്മൽ സ്കൂളിൽ വെച്ച് സംഘടിപ്പിച്ച സബ്ജില്ലാ തല ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു സ്കൂളിൽ നടന്ന കലോത്സവത്തിൽ DSLR ക്യാമറ ഉപയോഗിച്ച് ഫോട്ടോകളും വീഡിയോയും എടുത്ത് എഡിറ്റ് ചെയ്ത് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തത് ലിറ്റിൽ കൈറ്റ് യൂണിറ്റ് അംഗങ്ങൾ ആയിരുന്നു .ലിറ്റിൽ കൈറ്റ് അംഗങ്ങൾ രക്ഷിതാക്കൾക്കും മറ്റു കുട്ടികൾക്കും കമ്പ്യൂട്ടർ ,സൈബർ പരിശീലനം നൽകി ബഹുമാനപ്പെട്ട ബീന ടീച്ചർ ആണ് ഉദ്ഘാടനം ചെയ്തത് ഫലപ്രദമായ ഒരു ക്ലാസ് ആയിരുന്നു കുട്ടികൾ നൽകിയത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ലഹരിയുമായി ബന്ധപ്പെട്ട ഒരു സ്കിറ്റ് അവതരിപ്പിച്ചു സ്കൂൾ ഓഡിറ്റോറിയത്തിൽ ആണ് ഇതിൻ്റെ പ്രദർശനം നടന്നത് എല്ലാ കുട്ടികൾക്കും വളരെയേറെ ഇഷ്ടമായി