ബി.ഇ.എം.എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/പ്രകൃതിയും ശുചിത്വവും
പ്രകൃതിയും ശുചിത്വവും
പ്രകൃതിയും ശുചിത്വവും രോഗപ്രതിരോധശക്തിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു. പ്രാചീനകാലം മുതൽ നമ്മുടെ പൂർവ്വികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയള്ളവരായിരുന്നു എന്നാണ് നമ്മുടെ സംസ്കാരത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നത്. ശുചിത്വം ഒരു സംസ്കാരത്തിന്റെ ഭാഗമാണ്. ആരോഗ്യം പോലെ തന്നെ വൃക്തിയിലായാലും സമൂഹത്തിലായാലും ശുചിത്വം വളരെ പ്രാധാന്യമുള്ളതാണ്. മാത്രമല്ല ലോകത്തിന്റെ ആരോഗ്യ വ്യവസ്ഥ ശുചിത്വ വ്യവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. വ്യായാമത്തിലൂടെ നമുക്ക് ഒരു പരിധി വരെ അസുഖങ്ങളെ അകറ്റി നിർത്താൻ കഴിയും. നമ്മുടെ സംസ്ഥാനം ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിലാണെന്ന് നമുക്കു ചുറ്റും നോക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? വ്യക്തിശുചിത്വത്തിന്റ കാര്യത്തിൽ ഏറെ പ്രാധാന്യം കല്പിക്കുന്ന മലയാളി പരിസരശുചിത്വത്തിൽ വേണ്ടത്ര പ്രാധാന്യം കല്പിക്കുന്നില്ല. നമ്മുടെ അവബോധകത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നമാണിത്. ഓരോ സംസ്കാരവും വ്യത്യസ്തമാണ്. ജോലിയും അതലധിഷ്ഠിതമാണ്. ആരും കാണാതെ മാലിന്യം പൊതുസ്ഥലങ്ങളിൽ ഇടുന്ന, അയൽക്കാരന്റെ പറമ്പിലിടുന്ന, സ്വന്തം വീട്ടിലെ അഴുക്കു ജലം രഹസ്യമായി ഓടയിലേക്ക് ഒഴുക്കുന്ന മലയാളി തന്റെ കപട സാംസ്കാരിക മൂല്യബോധത്തിന്റെ തെളിവ് അല്ലേ? ഈ അവസ്ഥ തുടർന്നാൽ 'മാലിന്യ കേരളം' എന്ന ബഹുമതിക്ക് നാം അർഹരാകുകയില്ലേ? ഈ അവസ്ഥയ്ക്ക് മാറ്റം വന്നേ പറ്റു. നമ്മുടെ ശുചിത്വമില്ലായ്മയാണ് ഇന്ന് ഈ മഹാമാരിയായ കൊറോണയെ അഭിമുഖീകരിക്കേണ്ടി വന്നതിന്റെ പ്രധാന കാരണം.
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |