ഉള്ളടക്കത്തിലേക്ക് പോവുക

എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സ്കൗട്ട്&ഗൈഡ്സ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


സ്കൗട്ട് ആൻഡ് ഗൈഡിംഗ് 2025-26

നമ്മുടെ സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡിംഗ് യൂണിറ്റ് വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. വിദ്യാർത്ഥികളിൽ സേവന മനോഭാവം, നേതൃപാടവം, അനുസരണം എന്നിവ വളർത്തുകയാണ് ഈ സംഘടനയുടെ പ്രധാന ലക്ഷ്യം.ഈ അധ്യയന വർഷത്തിൽ നിരവധി പ്രവർത്തനങ്ങൾ സ്കൗട്ട് ആൻഡ് ഗൈഡിംഗ് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. സ്കൂൾ പരിസരം ശുചീകരിക്കൽ, വൃക്ഷത്തൈ നട്ട് പരിപാലിക്കൽ, പരിസ്ഥിതി സംരക്ഷണ ബോധവത്കരണ പരിപാടികൾ എന്നിവ നടത്തി. കൂടാതെ സമൂഹ സേവന പ്രവർത്തനങ്ങളായ രക്തദാന ക്യാമ്പ് സഹായം, തുടങ്ങിയ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ പങ്കെടുത്തു.സ്കൗട്ട് ക്യാമ്പുകൾ, പരിശീലന ക്ലാസുകൾ, പരേഡ് പരിശീലനം എന്നിവയും നടത്തപ്പെട്ടു. ഇതിലൂടെ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവും നേതൃഗുണങ്ങളും വളരാൻ സഹായമായി.ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ സമഗ്ര വ്യക്തിത്വ വികസനത്തിന് വലിയ സഹായമാണ്. സ്കൗട്ട് ആൻഡ് ഗൈഡിംഗ് യൂണിറ്റ് ഭാവിയിലും കൂടുതൽ മികച്ച പ്രവർത്തനങ്ങൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഫാത്തിമ മാതാ സ്കൂളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു സംഘടനയാണ് സ്കൗട്ട് ആൻഡ് ഗൈഡിങ്. 2025 26 അധ്യയന വർഷം സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി ഗൈഡിങ് അംഗങ്ങൾ സ്കൂളും പരിസരവും വൃത്തിയാക്കി. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗൈഡിങ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിൽ മരത്തൈകൾ നട്ടു.അടിമാലി ഫോറസ്റ്റ് റെയിഞ്ച് ഓഫീസറും മറ്റ് വനംവകുപ്പ് ഉദ്യോഗസ്ഥരും കുട്ടികളുടെ ഈ ഉദ്യമത്തിന് പൂർണ്ണ പിന്തുണയുമായി ഉണ്ടായിരുന്നു. ആഗസ്റ്റ് ഒന്നാം തീയതി സ്കൗട്ട് ആൻഡ് ഗൈഡിങ് കുട്ടികളുടെ സ്കാർഫ് ഡേ ആഘോഷിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് മുഖ്യാതിഥി ആയിരുന്നു. ഹെഡ്മിസ്ട്രസിനെ സ്കാർഫ് അണിയിച്ച് ആദരിച്ചു. ഗൈഡിങ് അംഗങ്ങളുടെ നേതൃത്വത്തിൽ സെപ്റ്റംബർ അഞ്ചിന് അധ്യാപക ദിനം വിപുലമായി ആഘോഷിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരെ വീട്ടിൽ ചെന്ന് കണ്ട് അവർക്ക് മധുര പലഹാരങ്ങളും സമ്മാനങ്ങളും നൽകി ആദരിച്ചു. ഒക്ടോബർ മാസത്തിൽ ഗൈഡിങ് അംഗങ്ങളായ 30 കുട്ടികൾ പരീക്ഷ എഴുതുകയും എല്ലാവരും വിജയിക്കുകയും ചെയ്തു. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ഭാഷാ പ്രതിജ്ഞ എടുത്തു. ഡിസംബർ മാസത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് 19 കുട്ടികൾ രാജ്യപുരസ്കാർ പരീക്ഷ എഴുതുകയും വിജയിക്കുകയും ചെയ്തു. ഫെബ്രുവരി 14ന് അംഗങ്ങളുടെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി മൂന്നാറിൽ തേയില ഫാക്ടറി സന്ദർശിച്ചു. സ്കൗട്ട് ആൻഡ് ഗൈഡിങ് കുട്ടികൾക്ക് എല്ലാ ആഴ്ചകളിലും കൃത്യമായ പരിശീലനം സ്കൂളിൽ നൽകിവരുന്നു.