എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സ്കൗട്ട്&ഗൈഡ്സ്/2024-25
| Home | 2025-26 |
പ്രവർത്തനങ്ങൾ
പ്രവേശനോത്സവം

പ്രവേശനോത്സവത്തോടനുബന്ധിച്ച് ഗൈഡ് സ്കൗട്ട് കുട്ടികളുടെ സഹകരണത്തോടെ സ്കൂൾ പരിസരത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കൂടാതെ ഓരോ ക്ലാസ് റൂമുകളും ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽവൃത്തിയാക്കി.
ഗാന്ധിജയന്തി
ഗാന്ധിജയത്തോടെ അനുബന്ധിച്ച് കുട്ടികൾ, എൻ.എച്ച് റോഡും, ബസ് സ്റ്റോപ്പും, അംഗൻവാടിയും പ്ലാസ്റ്റിക് വിമുക്തമാക്കുകയും, പുല്ലുകൾ പറിച്ച് വൃത്തിയാക്കുകയും ചെയ്തു.
കബ് സ്കൗട്ട് ഇൻവെസ്റ്റിച്ചർ ചടങ്ങ്.
സ്കൗട്ട് കുടുംബത്തിലേക്ക് ഒരു പുതിയ കുഞ്ഞിനെ സ്വാഗതം ചെയ്യുകയും സ്കൗട്ട് വാഗ്ദാനത്തോടും നിയമത്തോടുമുള്ള അവരുടെ പ്രതിബദ്ധത അടയാളപ്പെടുത്തുകയും ചെയ്യുന്ന ഒരു പ്രത്യേക അവസരമാണ്.സ്കൗട്ട് കുടുംബത്തിലേക്ക് ഒരു പുതിയ കുഞ്ഞിനെ സ്വാഗതം ചെയ്യുകയും സ്കൗട്ട് വാഗ്ദാനത്തോടും നിയമത്തോടുമുള്ള അവരുടെ പ്രതിബദ്ധതയെ അടയാളപ്പെടുത്തുകയും ചെയ്യുന്ന ഒരു ആഘോഷമാണ് കബ് സ്കൗട്ട് ഇൻവെസ്റ്റിച്ചർ ചടങ്ങ്. ചടങ്ങിൽ, കുട്ടി അവരുടെ സ്കൗട്ട് വാഗ്ദാനം ചെയ്യുന്നു, അവരുടെ സ്കാർഫ് നൽകി, അവരുടെ കബ് പാക്കിലേക്ക് സ്വാഗതം ചെയ്യുന്നു.
ഗൈഡിംഗ് -ബുൾ ബുൾ ഗ്രൂപ്പ്
പൗരത്വബോധവും സദാചാര മൂല്യങ്ങളും കുട്ടികളിൽ ചെറുപ്പം മുതൽ വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ ആഗോള സംഘടനയായ സ്കൗട്ട് ആൻഡ് ഗൈഡ് എന്ന പ്രസ്ഥാനത്തിൻ്റെ പത്ത് വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്കായി സ്ഥാപിതമായ ബുൾബുൾ എന്ന പ്രസ്ഥാനം 2023 -24 അധ്യയന വർഷത്തിൽ കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ആരംഭിച്ചു.ഇതിൻ്റെ പ്രവർത്തന നേതൃത്വത്തിലേക്ക് എൽപി സ്കൂൾ അധ്യാപകരായ ശ്രീമതി ജയസമ്മ തോമസും സിസ്റ്റർ രശ്മി മരിയയും അവരുടെ ബേസിക് കോഴ്സും അഡ്വാൻസ് കോഴ്സും യഥാസമയം പൂർത്തിയാക്കി.ഒന്ന് ,രണ്ട് മൂന്ന് ക്ലാസുകളിൽ നിന്നുമായി 24 കുട്ടികളെ തെരഞ്ഞെടുത്ത് ബുൾബുൾ യൂണിറ്റ് ആരംഭിച്ചു .എല്ലാ വ്യാഴാഴ്ചകളിലും ബുൾബുൾസിനെ ഒരുമിച്ചുകൂട്ടി പരിശീലനം നൽകുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. 2024 ഏപ്രിൽ 9, 10 തിയതികളിലായി രണ്ടുദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുകയും ജില്ലാതല ഭാരവാഹികൾ ക്യാമ്പ് സന്ദർശിക്കുകയും ചെയ്തു .പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈക്കിംഗ്, ഫാക്ടറി വിസിറ്റിംഗ്, വിവിധതരം കലാപരിപാടികൾ ഇവ നടത്തി. 2025 ജനുവരി മാസത്തിൽ ജില്ലാതല പരീക്ഷയായ സുവർണ്ണ പംഖ് പരീക്ഷ നടത്തി .ഇപ്പോൾ രണ്ട് യൂണിറ്റുകളിലായി 48 ബുൾബുൾസ് ഉണ്ട്.
യോഗ ഡേ ദിനാചരണം
ഭാരതീയ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായത്തിൽ ഒന്നാണ് യോഗ. മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന പരമ പ്രധാനമായ ലക്ഷ്യമാണ് യോഗയ്ക്കുള്ളത്. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനിക ലോകത്ത് മനുഷ്യന്റെ വർദ്ധിച്ചുവരുന്ന മാനസിക പിരിമുറുക്കത്തിന് അയവ് വരുത്താൻ യോഗയ്ക്കുള്ള കഴിവ് അതുല്യമാണ്. ഈ പശ്ചാത്തലത്തിൽ ആധുനിക ചികിത്സ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും അതുവഴി പുരാതന സമ്പ്രദായങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനും കഴിയും.
മെയ് വഴക്കം ,ഏകോപനം ,സന്തുലിതാവസ്ഥ തുടങ്ങിയ യോഗ പരിശീലിക്കുന്നതിലൂടെ നേടാൻ സാധിക്കുന്നു ഇതിലൂടെ ശാരീരിക ക്ഷമതയും ആരോഗ്യവും മെച്ചപ്പെടുത്താൻ സാധിക്കുന്നു. പ്രായഭേദമെന്യേ എല്ലാവർക്കും ചെയ്യാൻ പറ്റുന്ന കായിക പ്രവർത്തനങ്ങളാണ് യോഗാസനങ്ങൾ. ഇത് ജീവിതത്തിന്റെ ഭാഗമാക്കുന്നതിലൂടെ ഒട്ടേറെ ഗുണങ്ങൾ കൈവരിക്കാൻ സാധിക്കുന്നു.ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ഒട്ടനവധി പരിപാടികളോടെ യോഗാദിനം ആചരിച്ചു. എൽപി, യുപി, ഹൈസ്കൂൾ തലങ്ങളിലുള്ള സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ ആയിരുന്നു യോഗ ഡേ പരിപാടികൾ നടന്നത്. കുട്ടികൾക്ക് യോഗയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കാൻ ക്ലാസുകൾ നടത്തുകയുണ്ടായി. യോഗയിലെ താഡാസനം ഉദ്ധിത ഏക പാദാസനം, അർദ്ധ പത്മാസനം, അർദ്ധ ശലഭാസനം, വജ്രാസനം എന്നിവ അന്നേദിവസം കുട്ടികളെ കൊണ്ട് പരിശീലിപ്പിക്കുകയുണ്ടായി. ഗൈഡ് ക്യാപ്റ്റൻ മാരായ സിസ്റ്റർ ആൽവിൻ, ജൂഡി ടീച്ചർ ഷീബ ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് യോഗാ ദിന പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്. യോഗാ ദിനത്തിലെ ഏറ്റവും വലിയ പ്രത്യേകത പരിശീലനം നേടിയ കുട്ടികൾ തന്നെയാണ് മറ്റു കുട്ടികൾക്ക് പരിശീലനം നൽകിയത് എന്നതാണ്.