ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ബോയ്സ് പെരുവ/അക്ഷരവൃക്ഷം/ഒരു പ്രതിരോധ കാലം
ഒരു പ്രതിരോധ കാലം
ഒരു കാലത്ത് ഈ നാടു മുഴുവൻ പേടിച്ചിരുന്ന ഒരു വൈറസ് രോഗമുണ്ടായിരുന്നു. ആ വൈറസിന്റെ പേര് കൊറോണ എന്നായിരുന്നു.അത് മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ ശ്വാസ്സതടസ്സവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നു.അങ്ങനെ ആളുകൾ മരിക്കുകയായിരുന്നു.എന്നാൽ ഈ രോഗം മീട്ടുവിനെ ആദ്യം ഒന്നും ബാധിച്ചില്ലെങ്കിലും പിന്നീട് അത് അവളെ മാനസികമായി തളർത്തിയിരിക്കുന്നു.മീട്ടു വളരെ ബുദ്ധിശാലിയായ ഒരു സുന്ദരികുട്ടിയായിരുന്നു.അഞ്ചാം ക്ലാസ്സിലാണ് അവൾ പഠിക്കുന്നത്. അച്ഛനും, അമ്മയും, അമ്മുമ്മയും, അനിയനും അടങ്ങുന്നതാണ് അവളുടെ കുടുംബം. മീട്ടുവിന്റെ അമ്മുമ്മ കഴിഞ്ഞ ഒരു മാസം കാസർഗോഡുളള ബന്ധുവീട്ടീൽ ആയിരുന്നു. വീട്ടിൽ വന്ന് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് അമ്മുമ്മയ്ക്ക് കൊറോണയാണെന്ന സത്യം തിരിച്ചറിഞ്ഞത്. ഇത് അറിഞ്ഞ അവർ ഭയപ്പെട്ടു. അങ്ങനെ അവർ എല്ലാവരും ടെസ്റ്റിനു പോയി. ടെസ്റ്റ് റിസൽട്ട് വരുന്നതിന് മുൻപ് തന്നെ അനിയന് ശ്വാസ്സതടസ്സവും മറ്റു ലക്ഷണങ്ങളും കണ്ടു തുടങ്ങി. ഇതോടെ അവർ കൂടുതൽ ഭയപ്പെട്ടു. റിസൽട്ട് വന്നപ്പോൾ അമ്മുമ്മയ്ക്കും, അനിയനും കൊറോണയാണെന്ന് അറിഞ്ഞു. അമ്മുമ്മയെആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ടുട്ടു വീട്ടിൽ നിന്ന് പോകാൻ തയ്യാറായില്ല. അങ്ങനെ ടുട്ടുവിനെ വീട്ടിൽ തന്നെ ഐസലേഷനിൽ ആക്കി.അച്ഛനും അമ്മയ്ക്കും വളരെ സങ്കടവും പേടിയുമായി. എന്നാൽ മീട്ടു അവരെ അവൾക്ക് അറിയാവുന്ന എല്ലാകാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി.പേടിയല്ല പ്രതിരോധമാണ് വേണ്ടതെന്ന് പറഞ്ഞു.നമ്മൾ സാനിറ്റൈസർ, ഹാൻഡ് വാഷ് ഉപയോഗിച്ച് ഇടയ്ക്ക് ഇടയ്ക്ക് 20 സെക്കന്റ് കൈ കഴുകണം, മാസ്ക്ക് ഉപയോഗിക്കണമെന്നെല്ലാം മീട്ടു പറഞ്ഞു. നിർദ്ദേശങ്ങളെല്ലാം അനുസരിച്ച് അച്ഛനും അമ്മയും കഴിഞ്ഞു.അമ്മുമ്മയ്ക്കും ടുട്ടുവിനും രോഗം ഭേദമായി. മറ്റുള്ളവർക്കാർക്കും രോഗം പടരാതെ നോക്കുന്നതിൽ മീട്ടുവിന്റെ സഹായം അഭിനന്ദനം അർഹിക്കുന്നു.അങ്ങനെ അവർ കൊറോണയിൽ നിന്ന് "പ്രതിരോധം" എന്ന മരുന്നിലൂടെ രക്ഷപെട്ടു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ