സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ കാലത്തെ പക്ഷിനിരീക്ഷണാനുഭവങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക്ഡൗൺ കാലത്തെ പക്ഷിനിരീക്ഷണാനുഭവങ്ങൾ


         പക്ഷി നിരീക്ഷണം എന്നത് എനിക്ക് പണ്ടു തൊട്ടെയുള്ള ശീലമൊന്നുമല്ല. ഒരു നാലാം ക്ലാസ് ആയപ്പോഴേയ്ക്കും എനിക്ക് കടുവ, പുലി, സിംഹം എന്നിങ്ങനെയുള്ള ജീവികളെക്കുറിച്ച് അറിഞ്ഞാൽ കൊള്ളാമെന്ന് തോന്നിയിരുന്നു. അതിനു വേണ്ടി ഞാൻ എൻെസൈക്ലോപീഡിയ, വന്യ ജീവികളെക്കുറിച്ചുള്ള പുസ്തകങ്ങൾ തുടങ്ങിയവയ വായിക്കുകയും Animal Planet, Nat Geo Wild തുടങ്ങിയ ചാനലുകൾ കാണുകയുo ചെയ്യുമായിരിന്നു. ഒരു നാലു വർഷം അങ്ങനെ പോയി. അപ്പോഴാണ് എനിക്ക് ഇന്ദുചൂഡൻ എഴുതിയ പുല്ലു തൊട്ട് പൂനാര വരെ എന്ന പുസ്തകം കിട്ടിയത്.പക്ഷികളിൽ വലിയ താത്പര്യം ഇല്ലാതിരുന്ന എനിക്ക് അത് വായിച്ചതിൽ പിന്നെ പക്ഷികളെ നിരീക്ഷിക്കണമെന്ന് തോന്നി.ഒരു മാസം മുൻപാണ് ഞാൻ നിരീക്ഷണം തുടങ്ങിയത്. വലിയ പക്ഷി നിരീക്ഷകനൊന്നും ആയില്ലങ്കിലും ഞാൻ ഒരിക്കലും കാണാത്ത പലതരം പക്ഷികളെ എന്റെ വീട്ടിൽ നിന്നു പുറത്തേയ്ക്കൊന്നു കണ്ണോടിച്ചപ്പോൾ തന്നെ കണ്ടു.അതിൽ ചിലത് ഭൂമിയിൽ ഉണ്ടായിരുന്നു എന്ന് എനിക്ക് അപ്പോഴാണ് അറിയാൻ സാധിച്ചത്. 'Racket Tailed Drongo' എന്റെ വീടിനടുത്തുണ്ടന്ന് അറിയുന്നത് തന്നെ അതിനു ശേഷമാണ്. മണ്ണാത്തിപ്പുള്ള് Moss Plant ഉം മറ്റും കൂടുണ്ടാക്കുവാൻ ഉപയോഗിക്കുമെന്ന് അറിഞ്ഞതും അപ്പോഴാണ്. അതൊക്കെ അറിഞ്ഞപ്പോൾ എനിക്കു വളരെ ആഹ്ലാദവും ആവേശവും തോന്നി. അപ്പോൾ ഞാൻ മനസ്സിലാക്കി, പ്രകൃതി പഠനം പുസ്തകങ്ങളിൽ നിന്നല്ല വേണ്ടത് എന്ന്. അത് പ്രകൃതിയിലേക്കിറങ്ങി വേണം ചെയ്യുവാൻ.    

ഞാൻ എന്റെ വീടിനു ചുറ്റും കണ്ട ചില പക്ഷികളുടെ വിവരണം ഇവിടെ കൊടുക്കാം. ഈ പക്ഷികളെത്തന്നെയാണോ ഞാൻ കണ്ടതെന്ന് എനിക്ക് ഉറപ്പില്ല. പല പക്ഷികളും ഒരുപോലെയിരിക്കും.ഏതെങ്കിലും പക്ഷി നിരീക്ഷകരുടെ സഹായം തേടണമെന്ന് കരുതുന്നു.

Red Whiskered Bulbul: കൈമുഷ്ടിയേക്കാൾ അല്പംവലിപ്പം കൂടുതലുള്ള ഒരു പക്ഷിയാണിത്. ചിറക് തവിട്ടു നിറമാണ്. തലയിൽ കറുപ്പും വെളുപ്പുമുണ്ട്. അടിവശത്തും കവിളിലും ചുവന്ന പൊട്ടുണ്ട്. ഇതിന്റെ തലയിൽ ഒറ്റ കൊമ്പുപോലെ തൂവലുണ്ട്. അടിവശത്ത് നല്ല വെളുത്ത നിറമുണ്ട്'

Red Vented Bulbul: Red Whiskered-ന്റെ വലുപ്പം. തലയിൽ കൊമ്പും വെളുപ്പുമില്ല. അടിവശത്ത് വെളളയുടെ കൂടെ ചാരനിറവുമുണ്ട്. ബാക്കിയെല്ലാം ഒരു പോലെയാണ്.

Rufous Woodpecker: Bulbul -ന്റെ വലിപ്പം. ചുവപ്പുനിറമുള്ള ദേഹം.

White-Napped Woodpecker: ഇവയ്ക്ക് കാക്കയുടെയത്ര വലിപ്പമുണ്ട്. തലയിലും ദേഹത്തിന്റെ അടിവശത്തും വെള്ളുപ്പും കറുപ്പും നിറമുള്ള വരകളാണ് ഉള്ളത്. തലയിൽ ചുവന്ന പൂവുണ്ട്. ചിറകിന് മഞ്ഞ നിറമാണ്. അതിനാൽ പുറവും മഞ്ഞയാണ്.ഇത് പറക്കുന്നത് കാണാൻ നല്ല ഭംഗിയാണ്.

Indian White Eye: Bulbul-ന്റെ പകുതിയിലധികം വലിപ്പം. ദേഹത്തു കൂടുതലും ഇളംപച്ച നിറം. കണ്ണിനുചുറ്റും വെള്ളനിറമുണ്ട്.

Orange Minivet: എകദേശം Bulbul-ന്റെ വലിപ്പം. ആൺപക്ഷികൾക്ക് ഓറഞ്ചും കറുപ്പും നിറഞ്ഞ ദേഹമാണ്. പെൺപക്ഷികൾക്ക് മഞ്ഞയ്യും കറുപ്പും. വേനലിലാണ് ഇണചേരൽ എന്നു തോന്നുന്നു. കാരണം വേനലിൽ ആൺ പെണ്ണിന്റെ പിറകെ പറക്കുന്നതു കണ്ടിട്ടുണ്ട്. പക്ഷേ, അതിനുമുമ്പത്തെ രാത്രി മഴപെഴ്തതുകൊണ്ട് മഴക്കാലത്താണോ എന്നും സംശയമുണ്ട്.

ഇതു കൂടാതെ Rufous Treepie, Oriental-Magpie Robin, White-Cheeked Barbet, Sunbirds, Swifts, Sparrows, Parrots എന്നിവയും വേറെ പലതരം പക്ഷികളും എന്റെ വീടിന്റെ നൂറു മീറ്റർ ചുറ്റളവിൽ എനിക്ക് കാണാൻ സാധിച്ചു.

ഈ പക്ഷികളുടെ പേരുകൾ Internet-ൽ Avibase എന്ന സൈറ്റിൽ നോക്കിയിട്ടാണ് കിട്ടിയത്.

                            * * * * *
ജെസ്വിൻ കുര്യാക്കോസ്
7B സെൻ്റ് കാതറൈൻസ് ഹയ‍‍ർസെക്കണ്ടറി സ്കൂൾ പയ്യൻപളളി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം