സി.എച്ച്.എം.കെ.എം.എച്ച്.എസ്. കാവനൂർ./ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്


48003-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48003
യൂണിറ്റ് നമ്പർLK/2025/
ബാച്ച്2025-2028
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
കൈറ്റ് മെന്റർ 1ശ്രീജിത്ത് എ
കൈറ്റ് മെന്റർ 2ഷമീല.പി
അവസാനം തിരുത്തിയത്
15-10-2025Shameelapoovvathi


അഭിരുചി പരീക്ഷ- ബോധവൽക്കരണ ക്ലാസ്

2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷയുടെ ബോധവൽക്കരണ ക്ലാസ് സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി. അഭിരുചി പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങളുടെ പ്രത്യേകതകൾ, ലിറ്റിൽ കൈറ്റ്സിൽ ചേരുന്നതിന്റെ നേട്ടങ്ങൾ, സാമൂഹ്യപ്രതിബദ്ധത വിദ്യാർത്ഥികളിൽ വളർത്തുന്ന പ്രവർത്തനങ്ങൾ, പത്താം ക്ലാസിലെ പബ്ലിക് എക്സാമിന് ശേഷം ലഭിക്കുന്ന ഗ്രേസ് മാർക്ക്, പ്ലസ് ടു അഡ്മിഷനുള്ള  ബോണസ് പോയിന്റ്, കൈറ്റ് എങ്ങനെയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തുടങ്ങിയ വിവരങ്ങൾ വിദ്യാർത്ഥികളിലൂടെ പുതിയ തലമുറയിൽ എത്തിച്ചു. സാക്ഷ്യപത്രത്തിന്റെ പകർപ്പ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025

ഐടി ലോകത്തേക്ക് ആദ്യപടി -ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ വിജയകരം- സി.എച്ച്.എം.കെ.എം.എച്ച്.എസ്. കാവനൂർ സ്കൂളിലെ 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 2025 ജൂൺ 25 ബുധനാഴ്ച സ്കൂൾ ഐ.ടി. ലാബിൽ നടന്നു. 190 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തതിൽ 188 പേർ പരീക്ഷ എഴുതാൻ ഹാജരായി.

വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസുകൾ മുൻ ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു. ലിറ്റിൽകൈറ്റ്സ് അഭിരുചി മോഡൽ പരീക്ഷയും കുട്ടികളെ പരിശീലിപ്പിച്ചു. പരീക്ഷയ്ക്ക് ആവശ്യമായ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുന്നതിനും റിസൾട്ട് അപ്‌ലോഡ് ചെയ്യുന്നതിനുമായി വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്‌സിന് സഹായമായി.

സോഫ്റ്റ്‌വെയർ വഴി കമ്പ്യൂട്ടറിൽ നടത്തിയ ഈ പരീക്ഷ 30 മിനിറ്റ് ദൈർഘ്യമുള്ളതും 20 ചോദ്യങ്ങൾ ഉൾക്കൊള്ളുന്നതുമായിരുന്നു. ലോജിക് ആൻഡ് റീസണിംഗ്, പ്രോഗ്രാമിംഗ് വിഭാഗം, 5, 6, 7 ക്ലാസ്സുകളിലെ ഐ.സി.ടി പാഠപുസ്തകങ്ങൾ, ഐ.ടി. പൊതുവിജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉൾപ്പെട്ടത്.

സെർവർ ഉൾപ്പെടെ 27 കമ്പ്യൂട്ടറുകളിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്ത് പരീക്ഷ നടത്തിയിരുന്നു.  പരീക്ഷയുടെ സംയോജിത നടത്തിപ്പിന് കൈറ്റ് മാസ്റ്റേഴ്സായ ശ്രീജിത്ത് എ ,ഷമീല.പി സഹപ്രവർത്തകരായ ഹസീന ടീച്ചർ ,സബ്ന ടീച്ചർ ,ആദർശ് സർ ,മുൻ ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി. ഈ പ്രവർത്തനം കുട്ടികളിൽ സാങ്കേതികമേഖലയിലെ താത്പര്യവും ആത്മവിശ്വാസവും വളർത്തുന്നതിന് മികച്ച അവസരമായി മാറി.

അംഗങ്ങൾ

SI NO NAME Admission

No

1 ABHINAD P K 10994
2 ALMAS JAHAN.P 10946
3 ARSHAD K C 10873
4 ASHIR NABAL P P 10890
5 AZEEMU RAHMAN K T 11093
6 BEBY RINSHA C K 11045
7 DILNA FATHIMA C 10864
8 FATHIMA DILFA T K 10951
9 FATHIMA HIBA K 10896
10 FATHIMA MINHA S 10926
11 FATHIMA NAFLA M C 10884
12 FATHIMA NAJA K 11005
13 FATHIMA NAJVA M 10959
14 FATHIMA NIDHA PK 10922
15 FATHIMA RIFA.T.T 10898
16 FATHIMA SAHLA K 10806
17 HAMDI KAPPACHALI 10969
18 HANEEN MUHAMMED. M 10918
19 HENNA C K 10880
20 HIBA SHERIN N M 10821
21 INSHA M 10921
22 JANNAH SHERIN.K 10814
23 JASMIN M P 10865
24 JUMANA 10962
25 LIYA FATHIMA P 11011
26 MIBNA P 11004
27 MUHAMMED FAHEEM KAMBURAVAN 10871
28 MUHAMMED FARHAN P 10925
29 MUHAMMED JAZEEL A P 11088
30 MUHAMMED RISVAN P 10817
31 MUHAMMED RIZVAN C K 10810
32 MUHAMMED SHAMIL AKKARAKADAN 11080
33 MUHAMMED SHAMIL M P 10834
34 MUHAMMED YASEEN M 11092
35 MUHAMMED ZAMAN K 11062
36 RAGHIN P 10965
37 RASAL FARHAN.C.K 10978
38 SAJA FATHIMA CK 10967
39 SAYYID AHAMMAD MUSTHAQ SHA THANGAL KONDOTTY THAKKI 11068
40 SHIMNA SHERIN M P 10913

അഭിരുചി പരീക്ഷ ഫലം

2025-28 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ അഭിരുചി പരീക്ഷാഫലം 2025 ജൂൺ 30-ന് പ്രസിദ്ധീകരിച്ചു. ഈ ബാച്ചിലേക്കുള്ള അന്തിമ റാങ്ക് ലിസ്റ്റ് 2025 ജൂൺ 10-ന് പ്രസിദ്ധീകരിക്കുകയും, 40 വിദ്യാർഥികൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ് രക്ഷകർത്താ സമ്മേളനം 2025

ജൂലൈ 23 ബുധൻ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എട്ടാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ രക്ഷകർത്താ സമ്മേളനം സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും സാന്നിധ്യത്തിൽ സംഗമം ആവേശകരമായി നടന്നു.

ലിറ്റിൽ കൈറ്റ്‌സ് പ്രിലിമിനറി ക്യാമ്പ് 2025

സി.എച്ച്.എം.കെ.എം.എച്ച്.എസ്. കാവനൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ്‌സ് പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 15-ന് തിങ്കളാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 4:30 വരെ ഐ.ടി. ലാബിൽ വെച്ച് നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനറായ ശിഹാബ് സർ ആണ് പരിശീലനങ്ങൾക്ക്നേതൃത്വം നൽകിയത്.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ അവരുടെ ചുമതലകളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് ബോധവാന്മാരാക്കുക, ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതികളെക്കുറിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ് മുറികളിലെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ അവരെ സജ്ജരാക്കുക, കൂടാതെ ഈ പദ്ധതികളിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു പരിശീലനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഓരോ കുട്ടിയുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട്, മത്സരസ്വഭാവമുള്ള ഗ്രൂപ്പ് പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ആസൂത്രണം ചെയ്തത്. ഓരോ പ്രവർത്തനത്തിനും പോയിന്റുകൾ നൽകിയാണ് മുന്നോട്ട് പോയത്. ആദ്യം പൂർത്തിയാക്കിയ ഗ്രൂപ്പിന് 25 പോയിന്റും, രണ്ടാമത് പൂർത്തിയാക്കിയ ഗ്രൂപ്പിന് 20 പോയിന്റും, തുടർന്ന് 15, 10, 5 എന്നിങ്ങനെയാണ് പോയിന്റുകൾ നൽകിയത്.

ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ്