സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫ്രീഡം ഫെസ്റ്റ് 2025-26

റോബോ ഫെസ്റ്റ് 2025

ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ ഫ്രീ  സോഫ്റ്റ്‌വെയർ ദിനത്തിന്റെ ഭാഗമായി  സെന്റ്.മേരീസ് സ്കൂളിൽ റോബോ ഫെസ്റ്റ് സംഘടിപ്പിക്കുകയുണ്ടായി. റോബോ ഫെസ്റ്റിൽ കുട്ടികൾ തയ്യാറാക്കിയ റോബോട്ടിക് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ട്രാഫിക് ലൈറ്റ്, റോബോ ഹെൻ, റോബോ ടോം ആൻഡ് ജെറി,ഡാൻസിങ് ലൈറ്റ്സ്, ഡാർക്ക്‌ സെൻസർ ലൈറ്റ്, സെൻസർ അലാറം മുതലായവ തയ്യാറാക്കി പ്രദർശിപ്പിച്ചു. റോബോട്ടിക് കിറ്റ് കുട്ടികളെ പരിചയപ്പെടുത്തി. റോബോട്ടിക് കിറ്റിൽ ഉൾപ്പെട്ട ഓരോ സാമഗ്രികളും കുട്ടികൾക്ക് മനസ്സിലാക്കി നൽകി. പ്രധാന അധ്യാപിക റാണി ടീച്ചറും മറ്റ് അധ്യാപകരും കുട്ടികളും പ്രദർശനം കാണുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് ചുമതലയുള്ള നോജി ടീച്ചറും, റിനിൽ സാറും റോബോ ഫെസ്റ്റിന് നേതൃത്വം നൽകി.പ്രമാണം:26002 robofest.jpeg

ഇൻസ്റ്റലേഷൻ ഫെസ്റ്റ്

ഫ്രീ സോഫ്റ്റ്‌വെയർ ദിനത്തിന്റെ ഭാഗമായി

25/ 9 /2025 വ്യാഴാഴ്ച ഇൻസ്റ്റല്ലേഷൻ ഫെസ്റ് നടത്തി. പ്രധാനാധ്യാപിക റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു. എൽ.പി പ്രധാന അധ്യാപിക ലിൻഡർ ടീച്ചറും സന്നിഹിതയായിരുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. റിനിൽ സാർ,നോജി ടീച്ചർ എന്നിവർ ഇതിനാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കി.