സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
ഓണാഘോഷം
ഈ വർഷത്തെ ഓണാഘോഷങ്ങൾ ഓഗസ്റ്റ് 27ന് നടന്നു. പ്രധാന മീറ്റിങ്ങിൽ HM ശ്രീ ജിനോ ജോസഫ് അധ്യക്ഷത വഹിച്ചു MPTA പ്രസിഡൻ്റ് ശ്രീമതി റോസ്മേരി ഉദ്ഘാടനം നിർവഹിച്ചു മാവേലി കുട്ടികളെ സന്ദർശിച്ചു. ഓണപ്പൂക്കളവും ഓണസദ്യയും ഓണക്കളികളും ഒക്കെയായി കുട്ടികളും അദ്ധ്യാപകരും മാതാപിതാക്കളും ഒത്ത് ചേർന്ന് ഓണം ആഘോഷിച്ചു
- ഓണം2025
-
The Convenor
-
WE ARE READY
-
MAVELI VANNEEEEEE
-
WE THE TEACHERS AND NON TEACHING STAFF
-
THE VERY SPECIAL SADHYA
-
VADAM VALI......THE MOST EXCITED ITEM
കലോത്സവം 2025-26(17-09-2025)
ഹെഡ് മാസ്റ്റർ ശ്രീ ജിനോ ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ അർജുൻ സുഭാഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാരംഗം കൺവീനർ ശ്രീ. വർഗീസ് ജോസഫ് സ്വാഗതവും,UP വിഭാഗം കൺവീനർ ശ്രീമതി മെറിൻ മേപ്പുറം നന്ദിയർപ്പിക്കുകയും ചെയ്തു
തുടർന്ന് വിവിധ വേദികളിലായി വിവിധ മത്സരങ്ങൾ നടന്നു.
ശാസ്ത്രോത്സവം 25 - 26
ഈ വർഷത്തെ ശാസ്ത്ര - സാമൂഹികശാസ്ത്ര - ഗണിത ശാസ്ത്ര - പ്രവൃത്തിപരിചയ മേള സെപ്റ്റംബർ 18 ന് നടന്നു. വിവിധ മത്സരങ്ങളിൽ കുട്ടികൾ വാശിയോടെ പങ്കെടുത്തു. മത്സര വിജയികളെ തിരഞ്ഞെടുത്ത് ഉപജില്ലാ മത്സരങ്ങൾക്ക് തയ്യാറെടുപ്പുകൾ തുടങ്ങാൻ ഹെഡ് മാസ്റ്റർ ആഹ്വാനം ചെയ്തു.
കൗമാരങ്ങളെ കയ്യിലെടുക്കാൻ കപ്പൂച്ചിയൻ അച്ചന്മാർ
കൗമാര വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി കുട്ടികളിൽ അവരുടെ പ്രായത്തെ സംബന്ധിക്കുന്ന കാര്യങ്ങളും, അവരനുഭവിക്കുന്ന ഉത്കണ്ഠകളും, വിഷമങ്ങളും പങ്കു വയ്ക്കാനും ഒരു ദിവസം, 10-10-25 ൽ അവർക്ക് കിട്ടി. പാട്ടും നൃത്തവും അകമ്പടി സേവിച്ചു .കുട്ടികളെ ഉണർത്താനും എല്ലാം മറന്ന് സന്തോഷിക്കാനും അവർക്ക് ഈ അവസരം പ്രയോജനപ്പെട്ടു.
കൂടുതൽ പ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്ക് കൗൺസലിംഗ് സൗകര്യവും ഒരുക്കിയിരുന്നു.
ഇംഗ്ലീഷ് റോൾ പ്ലേ നാഷണൽ കോമ്പറ്റിഷൻ
ഇംഗ്ലീഷ് റോൾ പ്ലേ നാഷണൽ കോമ്പറ്റിഷൻ DIET ചെങ്ങന്നൂർന്റെ ആഭിമുഖ്യത്തിൽ DEO കുട്ടനാടിന്റെ കീഴിലുള്ള സ്കൂളുകൾക്കായി BRC അമ്പലപ്പുഴയിൽ വച്ച് സംഘടിപ്പിച്ച മത്സരത്തിൽ St Aloysius HSS Edathua രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഒന്നാം സ്ഥാനം ലഭിച്ച സ്കൂൾ ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി
പാലിയേറ്റീവ് കെയർ ഇന്നിൻ്റെ ആവശ്യം
ആൽഫാ പാലിയേറ്റീവ് കെയറിൻ്റെ ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിൽ പാലിയേറ്റീവ് കെയറിനെ പറ്റി അത് എന്താണെന്നും, സേവനങ്ങൾ എന്തൊക്കെയാണെന്നും വിശദീകരിച്ചു ഒരു class ഒക്ടോബർ 9 ന്നടത്തി. സാന്ത്വന പരിചരണത്തിൻ്റെ ആവശ്യകതയെ പറ്റി നടത്തിയ ഉപന്യാസ മത്സരത്തിൽ സമ്മാനാർഹരായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.