ഗവ എച്ച് എസ് എസ് പട്ടിക്കാട്/പരിസ്ഥിതി ക്ലബ്ബ്
{{Yearframe/ Pages}}
പരിസ്ഥിതി ദിനം 2025 # BEAT PLASTIC POLLUTION #
ജിഎച്ച്എസ്എസ് പട്ടിക്കാട് സ്കൂളിൽ ലോക പരിസ്ഥിതി ദിനം ജൂൺ 5 വ്യാഴാഴ്ച ആചരിച്ചു. പ്രകൃതിയെ സംരക്ഷിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് എന്നോർത്തുകൊണ്ട് പരിസ്ഥിതി ദിന പരിപാടികൾ ആരംഭിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ശൈലജ ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി. വിദ്യാർത്ഥി പ്രതിനിധി ദിവ്യാ ദിനേശ് കുട്ടികൾക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. "ഒരു തൈ നടാം നമുക്ക് അമ്മയ്ക്ക് വേണ്ടി" എന്ന കവിത സിക്സ് ഡി യിലെ ശ്രീനന്ദ എ എസ് ആലപിച്ചു. ജെ ആർ സി ക്ക് വേണ്ടി സിന്ധു ടീച്ചറും എസ് പി സി ക്ക് വേണ്ടി അഭിലാഷ് മാഷും ഓരോ തൈകൾ എച്ച് എം സമർപ്പിച്ചു എച്ച് എം അത് കുട്ടികൾക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി രമ്യ രാജേഷ് മദർ പിടിഎ പ്രസിഡന്റ് ശ്രീമതി സുനിത എന്നിവർ പങ്കെടുത്തു. യുപി വിഭാഗം പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. അതിൽ ഒന്നാം സ്ഥാനം ആദിൽ സി അലക്സ് 6 എ,രണ്ടാം സ്ഥാനം ഫാത്തിമ 6 C മൂന്നാം സ്ഥാനം കൃഷ്ണപ്രിയ 6 D എന്നിവർ കരസ്ഥമാക്കി. പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ വിദ്യാർത്ഥികൾ തയ്യാറാക്കി. പരിസ്ഥിതി ക്ലബ് കൺവീനർമാരായ ജോസ് മാഷ് കവിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
ലോക
ഞങ്ങൾ ഈ പരിസ്ഥിതി ദിനത്തിൽ തൈകൾ നട്ടില്ല പകരം നട്ട അന്നുമുതൽ സ്നേഹത്തോടെ വളർത്തി വലുതാക്കിയ ഇലഞ്ഞിമരച്ചോട്ടിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു.