ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എച്ച് എസ് എസ് പട്ടിക്കാട്/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ദിനം 2025 # BEAT PLASTIC POLLUTION #

ജിഎച്ച്എസ്എസ് പട്ടിക്കാട് സ്കൂളിൽ ലോക പരിസ്ഥിതി ദിനം ജൂൺ 5 വ്യാഴാഴ്ച ആചരിച്ചു. പ്രകൃതിയെ സംരക്ഷിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് എന്നോർത്തുകൊണ്ട് പരിസ്ഥിതി ദിന പരിപാടികൾ ആരംഭിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ശൈലജ ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി. വിദ്യാർത്ഥി പ്രതിനിധി ദിവ്യാ ദിനേശ് കുട്ടികൾക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. "ഒരു തൈ നടാം നമുക്ക് അമ്മയ്ക്ക് വേണ്ടി" എന്ന കവിത സിക്സ് ഡി യിലെ ശ്രീനന്ദ എ എസ് ആലപിച്ചു. ജെ ആർ സി ക്ക് വേണ്ടി സിന്ധു ടീച്ചറും എസ് പി സി ക്ക് വേണ്ടി അഭിലാഷ് മാഷും ഓരോ തൈകൾ എച്ച് എം സമർപ്പിച്ചു എച്ച് എം അത് കുട്ടികൾക്ക് കൈമാറി.  ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി രമ്യ രാജേഷ് മദർ പിടിഎ  പ്രസിഡന്റ് ശ്രീമതി സുനിത എന്നിവർ പങ്കെടുത്തു. യുപി വിഭാഗം പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. അതിൽ ഒന്നാം സ്ഥാനം ആദിൽ സി അലക്സ്  6 എ,രണ്ടാം സ്ഥാനം ഫാത്തിമ 6 C മൂന്നാം സ്ഥാനം കൃഷ്ണപ്രിയ 6 D എന്നിവർ കരസ്ഥമാക്കി. പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ വിദ്യാർത്ഥികൾ തയ്യാറാക്കി. പരിസ്ഥിതി ക്ലബ് കൺവീനർമാരായ ജോസ് മാഷ് കവിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.ലോകത്തിൽഞങ്ങൾ ഈ പരിസ്ഥിതി ദിനത്തിൽ തൈകൾ നട്ടില്ല പകരം നട്ട അന്നുമുതൽ സ്നേഹത്തോടെ വളർത്തി വലുതാക്കിയ ഇലഞ്ഞിമരച്ചോട്ടിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു.

22057_ പരിസ്ഥിതിദിനാഘോഷം- 2026
22057- പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി ദിനാഘോഷം 2026

June 5 പരിസ്ഥിതി ദിനം

5/6/2026 ന് HM in charge Rosmin Teacher നേതൃത്വത്തിൽ സ്കുൾ ഓപ്പൺ അസ്സബ്ലി നടന്നു. തദവസരത്തിൽ പരിസ്ഥിതി പ്രതിജ്ഞ എല്ലാ കുട്ടികളും ചെയ്തു. തുടർന്ന് ഹരിതകർമ സേനാംഗം പരിസ്ഥിതി ദിന ആചരണം സന്ദേശം നൽകി. പിന്നീട് SPC യുടേയും പരിസ്ഥിതി ക്ലബിന്റെയും ആഭിമുഖ്യത്തിൽ വ്യക്ഷ തൈ വിതരണം നടത്തി.

പാണഞ്ചേരി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്കുൾ കൊബൗണ്ടിൽ നടന്ന വ്യക്ഷ തൈ നടലിന് റോസ്മിൻ റ്റീച്ചർ, പി റ്റി എ പ്രസിഡന്റ്, അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.