ജി യു പി എസ് വട്ടോളി/അക്ഷരവൃക്ഷം/ശുചിത്വം മറക്കുന്ന മലയാളി

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം മറന്ന മലയാളി

മറന്നു നാം മറന്നു നാം
ശുചിത്വമെന്ന വാക്കിനെ.
ഓ‍ർത്തു നാം ഓർത്തു നാം
പണമെന്ന രണ്ടക്ഷരം.
വലിച്ചെറിഞ്ഞു മാലിന്യം
മുറിച്ചെറിഞ്ഞു വനങ്ങളെ.

കളകളമൊഴുകിയ നദിയേയും
അരുവിയേയും മലിനമാക്കി നാം.
നേരമില്ലൊന്നിനും നേരമില്ലൊന്നിനും
രോഗം വന്നു മുറുക്കുമ്പോൾ
ഓർത്തു നാം ശുചിത്വത്തെ.

പണത്തേക്കാൾ വലുതാണ്
ജീവനെന്നോർക്കേണം.
അരുത്, മനുഷ്യരേ,അരുത്
മലിനയാക്കരുതെൻ ഭൂമിയെ.
ഇനിയും വേണം സുന്ദരമാം ഭൂമിയെ
പ്രതീക്ഷകൾ നിറഞ്ഞ പുതുതലമുറയ്ക്കായ്.
 
 

അദിൻ ശ്രീഷ്ണവ്.
5-ബി. ജി.യു. പി. സ്കൂൾ വട്ടോളി
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത