ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ജൂനിയർ റെഡ് ക്രോസ്/2025-26
| Home | 2025-26 |
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ നടത്തി.ജെ ആർ സി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ വൃക്ഷത്തൈ നടൽ പരിപാടി നടത്തി. ക്ലബ് കൺവീനർ റസിയ ടീച്ചർ നേതൃത്വം നൽകി. പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ സാർ , സീനിയർ അസിസ്റ്റന്റ് അഷറഫ് സാർ എന്നിവർ പങ്കെടുത്തു.
ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു.(26/06/25)
കൊടുവള്ളി: കൊടുവള്ളി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ്, ജാഗ്രത സമിതി, വിമുക്തി, ഹെൽത്ത് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. ലഹരി വിരുദ്ധ റാലി, ഉപന്യാസ മത്സരം, ബോധവൽക്കരണ ക്ലാസ്, ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ പ്രതിജ്ഞ, സിഗ്നേച്ചർ ക്യാമ്പയിൻ, പ്ലക്കാർഡ് നിർമ്മാണം, ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, എന്നിവ സംഘടിപ്പിച്ചു. സ്പെഷ്യൽ അസംബ്ലി ചേർന്ന് ലഹരി ഉപയോഗവും ദൂഷ്യവശങ്ങളും കുട്ടികളെ ബോധ്യപ്പെടുത്തി. ലഹരി വിരുദ്ധ പ്രതിജ്ഞ ജാഗ്രത സമിതി ലീഡർ സാൻവി ചൊല്ലി കൊടുത്തു. ലഹരിക്കെതിരെ വിദ്യാർത്ഥികൾ കയ്യൊപ്പ് ചാർത്തി. കൊടുവള്ളി ബസ്റ്റാൻഡ് പരിസരത്തും സ്കൂൾ അങ്കണത്തിലും ഫ്ലാഷ് മോബും സൂംബാ ഡാൻസും അവതരിപ്പിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ആർ.വി അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.ടി മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി സബ് ഇൻസ്പെക്ടർ വിനീത് മുഖ്യാതിഥിയായി, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ കെ.പി ശിഹാസ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി സുബൈദ. വി, എസ്.ആർ.ജി കൺവീനർ കെ.എൻ ബഷീർ, ജാഗ്രത കൺവീനർ കെ ഹരീത, റീഷ പി, സന്തോഷ് മാത്യു, പി.പി രമേശൻ, സി.പി.ഒ സി.ടി അബൂബക്കർ, എ.സി.പി.ഒ സെലീന കെ, സ്കൂൾ കൗൺസിലർ എ.എ ദിവ്യ, എൻ.എം സിജി എന്നിവർ സംസാരിച്ചു.
വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക
ലോക ഡോക്ടർ ദിനത്തിൽ ഡോക്ടറെ ആദരിച്ചു.(01/07/25)
ജൂലൈ 1 ഡോക്ടർ ദിനത്തിൽ കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂളിലെ ജെ ആർ സി കേഡറ്റുകൾ ആതുര സേവനരംഗത്ത് പ്രഗൽഭനായ ഡോക്ടർ അബ്ദുല്ള്ളയെ ആദരിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ മുസ്തഫ മാഷ് പൊന്നാട അണിയിച്ചു. ജി ആർ സി അംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഗ്രീറ്റിംഗ് കാർഡുകൾ ക്ലബ്ബ് കൺവീനർ ഭാഗ്യ നന്ദ ഡോക്ടർക്ക് നൽകി. ജെ ആർ സി കൗൺസിലർമാരായ അബ്ദു റഹ്മാന് സർ, റസിയ ടീച്ചർ അശ്വതി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നേതൃത്വത്തിൽ നടന്ന അധ്യപകരായ സുബൈദ ടീച്ചർ ബഷീർ സാർ ഹൈദ്രോസാർ ബാബു മാഷ്, നിഷ ടീച്ചർ,റീഷ ടീച്ചർഎന്നിവർ സംബന്ധിച്ചു. തുടർന്ന് കേഡറ്റുകൾ ഡോക്ടറുമായി സംവദിച്ചു.
ജെ.ആർ.സി. പ്രവർത്തനോദ്ഘാടനവും, സ്കാർഫിംഗ് സെറിമണിയും (19/11/25)
കൊടുവള്ളി: ജി.എച്ച്.എസ്. കൊടുവള്ളി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ ജൂനിയർ റെഡ് ക്രോസ് (ജെ.ആർ.സി.) പ്രവർത്തനങ്ങൾക്ക് വർണ്ണാഭമായ ചടങ്ങുകളോടെ തുടക്കമായി. പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനവും പുതിയ അംഗങ്ങളെ ഏറ്റെടുത്തുകൊണ്ടുള്ള സ്കാർഫിംഗ് സെറിമണിയും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. നിരവധി ആതുര, സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. പുതിയ ജെ.ആർ.സി. അംഗങ്ങളെ ഔദ്യോഗികമായി സ്വീകരിക്കുന്ന സ്കാർഫിംഗ് സെറിമണിക്ക് ഷെരീഫ ടീച്ചർ( JRC കൗൺസിലർ GHSS പന്നൂർ)പ്രശസ്ത അഭിനേതാവും നാടൻപാട്ട് കലാകാരനുമായ നാരായണൻ മണിശ്ശേരി എന്നിവർ നേതൃത്വം നൽകി. തുടർന്ന്, "ജെ.ആർ.സി. ചരിത്രവും പ്രാധാന്യവും" എന്ന വിഷയത്തിൽ ഷരീഫ ടീച്ചർ വിദ്യാർത്ഥികൾക്കായി വിജ്ഞാനപ്രദമായ ക്ലാസ് എടുത്തു. ജെ.ആർ.സി.യുടെ ലക്ഷ്യങ്ങളെക്കുറിച്ചും സാമൂഹ്യ സേവനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കാൻ ഇത് സഹായകമായി. സമ്മേളനത്തിന്റെ മുഖ്യ ആകർഷണം നാടൻപാട്ട് കലാകാരൻ നാരായണൻ മണിശ്ശേരിയുടെ നേതൃത്വത്തിൽ നടന്ന നാടൻപാട്ടുമേളയായിരുന്നു. കുട്ടികളും രക്ഷകർത്താക്കളും ഒന്നുപോലെ പങ്കെടുത്ത നൃത്തച്ചുവടുകളോടെയും പാട്ടുകളോടെയും സദസ്സ് ആഘോഷത്തിന്റെ പാരമ്യതയിലെത്തി. വിവിധ നാടൻപാട്ട് പരിപാടികൾ എല്ലാവരും ആസ്വദിച്ചു. രക്ഷാകർത്താക്കളുടെ സജീവ പങ്കാളിത്തം കുട്ടികൾക്ക് കൂടുതൽ ആവേശം പകർന്നു. കൗൺസിലർമാരായ അബ്ദുറഹ്മാൻ സർ സ്വാഗതവും, അശ്വതി ടീച്ചർ നന്ദിയും രേഖപ്പെടുത്തി.
വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഭിന്നശേഷി വിദ്യാർത്ഥികളുടെ വിടും ഭിന്നശേഷി വിദ്യാലയവും സന്ദർശിച്ചു(03/12/25)
ജി.എച്ച്.എസ് കൊടുവള്ളിയിലെ ജെ.ആർ സി . എസ്.പി സി, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കിടപ്പിലായ ഭിന്നശേഷി വിദ്യാർത്ഥികളുടെ വീടുകളിൽ സന്ദർശനം നടത്തി സമ്മാനങ്ങളും ഉപഹാരങ്ങളും നൽകി. കൂടാതെ സ്കൂളിലെ കുട്ടികളിൽ നിന്ന് ശേഖരിച്ച വസ്തുക്കളുമായി പൂനൂർ അസ്മാൻ ഭിന്ന ശേഷി വിദ്യാലയം സന്ദർശിച്ചു. പാട്ടും ഡാൻസുമായി മണിക്കുറകൾ അവരോടൊപ്പം ചെലവഴിച്ചാണ് കുട്ടികൾ തിരിച്ചത്.
അത്താണിയിലെ അന്തേവാസികൾക്കൊപ്പം(07/02/26)
കൊടുവള്ളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ ജെആർസി യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും അത്താണി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് സന്ദർശിച്ചു. അന്തേവാസികൾക്ക് ഉച്ചഭക്ഷണം നൽകിയ കുട്ടികൾ, പാട്ടു പാടിയും കഥകൾ പറഞ്ഞും അവർക്കൊപ്പം സമയം ചെലവഴിച്ചു. ജെആർസി അംഗങ്ങൾ സമാഹരിച്ച ധനസഹായം സ്കൂൾ പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ, സ്റ്റാഫ് സെക്രട്ടറി വി.സുബൈദ എന്നിവർ ചേർന്ന് അധികൃതർക്ക് കൈമാറി. സ്വാന്തന യാത്രക്ക് ജെആർസി കൗൺസിലർമാരായ കെ.ടി. അബ്ദുറഹിമാൻ, കെ.അശ്വതി എന്നിവർ നേതൃത്വം നൽകി.