ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ജൂനിയർ റെഡ് ക്രോസ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ നടത്തി.ജെ ആർ സി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ വൃക്ഷത്തൈ നടൽ പരിപാടി നടത്തി. ക്ലബ് കൺവീനർ റസിയ ടീച്ചർ നേതൃത്വം നൽകി. പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ സാർ , സീനിയർ അസിസ്റ്റന്റ് അഷറഫ് സാർ എന്നിവർ പങ്കെടുത്തു.

ലോക ഡോക്ടർ ദിനത്തിൽ ഡോക്ടറെ ആദരിച്ചു.(01/07/25)

ജൂലൈ 1 ഡോക്ടർ ദിനത്തിൽ കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂളിലെ ജെ ആർ സി കേഡറ്റുകൾ ആതുര സേവനരംഗത്ത് പ്രഗൽഭനായ ഡോക്ടർ അബ്ദുല്ള്ളയെ ആദരിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ മുസ്തഫ മാഷ് പൊന്നാട അണിയിച്ചു. ജി ആർ സി അംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഗ്രീറ്റിംഗ് കാർഡുകൾ ക്ലബ്ബ് കൺവീനർ  ഭാഗ്യ നന്ദ ഡോക്ടർക്ക് നൽകി. ജെ ആർ സി കൗൺസിലർമാരായ അബ്ദു റഹ്മാന് സർ, റസിയ ടീച്ചർ അശ്വതി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നേതൃത്വത്തിൽ നടന്ന  അധ്യപകരായ സുബൈദ ടീച്ചർ ബഷീർ സാർ ഹൈദ്രോസാർ ബാബു മാഷ്, നിഷ ടീച്ചർ,റീഷ ടീച്ചർഎന്നിവർ സംബന്ധിച്ചു. തുടർന്ന് കേഡറ്റുകൾ ഡോക്ടറുമായി സംവദിച്ചു.

ജെ.ആർ.സി. പ്രവർത്തനോദ്ഘാടനവും, സ്കാർഫിംഗ് സെറിമണിയും (19/11/25)

കൊടുവള്ളി: ജി.എച്ച്.എസ്. കൊടുവള്ളി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ ജൂനിയർ റെഡ് ക്രോസ് (ജെ.ആർ.സി.) പ്രവർത്തനങ്ങൾക്ക് വർണ്ണാഭമായ ചടങ്ങുകളോടെ തുടക്കമായി. പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനവും പുതിയ അംഗങ്ങളെ ഏറ്റെടുത്തുകൊണ്ടുള്ള സ്കാർഫിംഗ് സെറിമണിയും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. നിരവധി ആതുര, സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. പുതിയ ജെ.ആർ.സി. അംഗങ്ങളെ ഔദ്യോഗികമായി സ്വീകരിക്കുന്ന സ്കാർഫിംഗ് സെറിമണിക്ക് ഷെരീഫ ടീച്ചർ( JRC കൗൺസിലർ GHSS പന്നൂർ)പ്രശസ്ത അഭിനേതാവും നാടൻപാട്ട് കലാകാരനുമായ നാരായണൻ മണിശ്ശേരി എന്നിവർ നേതൃത്വം നൽകി. ​തുടർന്ന്, "ജെ.ആർ.സി. ചരിത്രവും പ്രാധാന്യവും" എന്ന വിഷയത്തിൽ ഷരീഫ ടീച്ചർ വിദ്യാർത്ഥികൾക്കായി വിജ്ഞാനപ്രദമായ ക്ലാസ് എടുത്തു. ജെ.ആർ.സി.യുടെ ലക്ഷ്യങ്ങളെക്കുറിച്ചും സാമൂഹ്യ സേവനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കാൻ ഇത് സഹായകമായി. ​സമ്മേളനത്തിന്റെ മുഖ്യ ആകർഷണം നാടൻപാട്ട് കലാകാരൻ നാരായണൻ മണിശ്ശേരിയുടെ നേതൃത്വത്തിൽ നടന്ന നാടൻപാട്ടുമേളയായിരുന്നു. കുട്ടികളും രക്ഷകർത്താക്കളും ഒന്നുപോലെ പങ്കെടുത്ത നൃത്തച്ചുവടുകളോടെയും പാട്ടുകളോടെയും സദസ്സ് ആഘോഷത്തിന്റെ പാരമ്യതയിലെത്തി. വിവിധ നാടൻപാട്ട് പരിപാടികൾ എല്ലാവരും ആസ്വദിച്ചു. രക്ഷാകർത്താക്കളുടെ സജീവ പങ്കാളിത്തം കുട്ടികൾക്ക് കൂടുതൽ ആവേശം പകർന്നു. കൗൺസിലർമാരായ അബ്ദുറഹ്മാൻ സർ സ്വാഗതവും, അശ്വതി ടീച്ചർ നന്ദിയും രേഖപ്പെടുത്തി. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഭിന്നശേഷി വിദ്യാർത്ഥികളുടെ വിടും ഭിന്നശേഷി വിദ്യാലയവും സന്ദർശിച്ചു(03/12/25)

ജി.എച്ച്.എസ് കൊടുവള്ളിയിലെ ജെ.ആർ സി . എസ്.പി സി, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കിടപ്പിലായ ഭിന്നശേഷി വിദ്യാർത്ഥികളുടെ വീടുകളിൽ സന്ദർശനം നടത്തി സമ്മാനങ്ങളും ഉപഹാരങ്ങളും നൽകി. കൂടാതെ സ്കൂളിലെ കുട്ടികളിൽ നിന്ന് ശേഖരിച്ച വസ്തുക്കളുമായി പൂനൂർ അസ്മാൻ ഭിന്ന ശേഷി വിദ്യാലയം സന്ദർശിച്ചു. പാട്ടും ഡാൻസുമായി മണിക്കുറകൾ അവരോടൊപ്പം ചെലവഴിച്ചാണ് കുട്ടികൾ തിരിച്ചത്.