ഗവ.വിഎച്ച്എസ്എസ് കൽപ്പറ്റ/പ്രവർത്തനങ്ങൾ/2025-26/
5/6/25 വ്യാഴം

"വ്യക്തി ശുചിത്വം പരിസര ശുചിത്വത്തിലേക്ക്" എന്ന ടൈറ്റിലിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്ലാസ്റ്റിക്ക് ഉപയോഗത്തിന്റെ അപകടത്തെ കുറിച്ച് കുട്ടികളിൽ ധാരണയുണ്ടാക്കി. എക്കോ ക്ലബ്ബിൻറെ ഭാഗമായി ക്ലാസുകളിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. പ്ലാസ്റ്റിക് ഒഴിവാക്കൂ ഭൂമിയെ രക്ഷിക്കൂ എന്ന് വിഷയത്തിൽ പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു.
തൈ നടാം നമുക്കൊരു ജനതയ്ക്ക് വേണ്ടി
പദ്ധതി വയനാട് ജില്ല പോലിസ് സൂപ്രണ്ട് തപോഷ് ബസുമതാരി ഐ പി എസ് നിർവഹിച്ചു. അദ്ദേഹം കുട്ടികളുമായി പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് സംവദിച്ചു. ബോധവൽക്കരണ റാലിയും സംഘടിപ്പിച്ചു.
9/6/2025 തിങ്കൾ
പൊതു ആരോഗ്യം എന്റെ പങ്ക് എന്ന വിഷയത്തെക്കുറിച്ച് ക്ലാസുകളിൽ ഗ്രൂപ്പ് ചർച്ച സംഘടിപ്പിക്കുകയും അസൈമെൻറ് തയ്യാറാക്കുകയും ചെയ്തു.നല്ല ആരോഗ്യ ശീലങ്ങൾ എന്ന വിഷയത്തിലുള്ള വീഡിയോ പ്രസന്റേഷൻ നടത്തി.
0/6/2025 ചൊവ്വാഴ്ച
ഡിജിറ്റൽ അച്ചടക്കം

സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഫോൺ അഡിക്ഷൻ അപകടങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള അവയർനസ് ക്ലാസ് സംഘടിപ്പിച്ചു. സോഷ്യൽ മീഡിയ കൊണ്ടുള്ള ഉപയോഗങ്ങളും അപകടങ്ങളും ഇതിനെക്കുറിച്ച് ക്ലാസുകളിൽ ചർച്ച സംഘടിപ്പിച്ചു.
11/6/2025 ബുധനാഴ്ച
പൊതുമുതൽ സംരക്ഷണം
പൊതുമുതൽ സംരക്ഷണം എന്താണെന്നും അതിൻറെ ആവശ്യകതയും കുട്ടികളെ ബോധ്യപ്പെടുത്തി. ക്യാമ്പസിലെ വിവിധ ഭാഗങ്ങൾ(ബാത്ത് റൂം, ലൈബ്രറി) സന്ദർശിച്ച് അവയുടെ അവസ്ഥ എന്താണ് എന്നും അത് സംരക്ഷിക്കേണ്ടത് എങ്ങനെയാണ് എന്നതും കുറിച്ചുള്ള ചർച്ചകൾ ക്ലാസ് തലത്തിൽ സംഘടിപ്പിച്ചു.
12/6/2025 വ്യാഴാഴ്ച
പരസ്പര സഹകരണത്തിന്റെ പ്രാധാന്യം
" നന്മയുടെ പൂക്കൾ
നല്ല മനുഷ്യനാവുക "
സമഗ്ര ഗുണ മേന്മ പദ്ധതിയുടെ ഭാഗമായി ജൂൺ 12 നു ജി വി എച്ച് എസ് എസ് കൽപ്പറ്റ യുടെയും വനിതാ ശിശു വികസന വകുപ്പ്-ഡിസ്ട്രിക്റ്റ് സങ്കൽപ്പ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമൺ - മിഷൻ ശാക്തി വയനാടിന്റെയും ആഭിമുഖ്യത്തിൽ ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.12.6.2025 നു സ്കൂളിലെ യോഗ ഹാളിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീമതി. സൽമ. എം. നിർവഹിച്ചു.വനിതാ ശിശു വികസന വകുപ്പിലെ റിസോഴ്‌സ് പേഴ്സൺ റോബിൻ പി സന്തോഷ് ക്ലാസുകൾ നയിച്ചു.പരസ്പര സഹകരണം, റാഗിങ്, വൈകാരിക നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ വ്യത്യസ്തമായ ആക്ടിവിടികളിലൂടെയും ക്ലാസ്സുകളിലൂടെയും 8,9,10 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസുകൾ നടത്തി. ഹൈ സ്കൂൾ വിഭാഗം അധ്യാപിക ശ്രീമതി. വനജ ജി സി, വനിതാ ശിശു വികസന വകുപ്പിലെ കോർഡിനേറ്റർ ആരതി ആന്റണി തുടങ്ങിയവർ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. അശ്വതി, സ്കൂൾ കൗൺസിലർ അനില. പി. വി, സ്കൂളിലെ മറ്റ് അധ്യാപകർ തുടങ്ങിയവർ ക്ലാസ്സിൽ സംബന്ധിച്ചു