കടമ്പൂർ ഈസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/പ്രതിരോധ കാലത്തു് ലോകം നേരിടുന്ന അവസ്ഥ
പ്രതിരോധ കാലത്തു് ലോകം നേരിടുന്ന അവസ്ഥ
ആദ്യമായി ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ പല രാജ്യങ്ങൾ വഴി നമ്മുടെ ഇന്ത്യയിലും എത്തി .സംസ്ഥാനങ്ങളിൽ മുക്കാൽ ഭാഗവും പകർന്ന കൊറോണ നമ്മുടെ കൊച്ചു കേരളത്തെയും പിടിച്ചു കുലുക്കിയിരിക്കുന്നു ,മാത്രമല്ല ഇത് 14 ജില്ലകളിലും എത്തിയിരിക്കുന്നു .ലക്ഷങ്ങളുടെ ജീവൻ എടുത്തിരിക്കുന്നു .കുട്ടികളിലും പ്രായമായവരിലും ആണ് കൂടുതൽ വേഗത്തിൽ പകർന്നു പിടിക്കുന്നത് കാരണം അവരുടെ രോഗ പ്രതിരോധ ശേഷി താരതമ്യേനെ കുറവാണ് .കഴിഞ്ഞ വർഷം നമ്മുടെ കേരളം നിപ വൈറസിനെ ഇരു ചെവിയറിയതെ തുർത്തിയിരുന്നു എന്നാൽ കൊറോണ എന്ന മഹാമാരിയെ ഓടിക്കാൻ ഒരു വാക്‌സിൻ പോലും കണ്ടെത്താൻ ഇത് വരെ കഴിഞ്ഞിട്ടില്ല .പല രാജ്യങ്ങളും ഒന്നിച്ചു അണി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെങ്കിലും അതിനുള്ള മരുന്നു നമുക്ക് ഇത് വരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല . ഇങ്ങനെയൊക്കെയാണെങ്കിലും ഇപ്പോൾ നമുക്ക് ആശ്വസിക്കാനുള്ള ഒരു വകയുണ്ട് .പല ജില്ലകളിലും രോഗം സ്ഥിരീകരിച്ച പലരും ചികിൽത്സാ വഴി ഇപ്പോൾ രോഗവിമുക്തരായിരിക്കുന്നു . കോട്ടയം മെഡിക്കൽ കോളേജിൽ ഈയിടെ നടന്ന സംഭവം കേരളത്തെ സന്തോഷിപ്പിച്ചിരുന്നു .93 ഉം 88 ഉം വയസ്സുള്ള വൃദ്ധ ദമ്പതിമാർക്കും അവരെ ചികിത്സിച്ച നഴ്സിനും രോഗം സ്ഥിരീകരിച്ചിരുന്നു എന്നാൽ ചികിത്സയുടെ ഫലമായി മൂവരും സുഖം പ്രാപിച്ചു ഇത് സമൂഹ വ്യാപനത്തിൽ എത്തിയിട്ടില്ല എന്ന് നമുക്ക് ആശ്വസിക്കാവുന്നതാണ് .ലോകാരോഗ്യ സംഘടനയുടെ സോളിഡാരിറ്റി മരുന്ന് പരീക്ഷണത്തിൽ ഇന്ത്യയും പങ്കാളി ആവാൻ തീരുമാനിച്ചിരിക്കുകായണ് .ഓരോ രാജ്യവും തങ്ങളുടേതായ രീതിയിൽ മരുന്ന് കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒരു മരുന്നു കണ്ടെത്തി ഉപയോഗ്യയോഗമായി വരാനുംവിപണിയിൽ എത്തിക്കാനും ഒരു വർഷത്തിലേറെയാകും .അപ്പോൾ ഈ കാലയളവിൽ നമുക്ക് ലഭിച്ച നിര്ദശങ്ങളും അനുശാസനകളും നിർബന്ധമായും പാലിക്കേണം , അങ്ങനെ നമുക്ക് ഒന്നിച്ചു നേരിടാം കൊറോണയെ . മരുന്നോ പ്രതിരോധ വാക്‌സിനോ ഇല്ലാത്ത കോവിഡ് 19 നെ പിടിച്ചു കെട്ടാനുള്ള നെട്ടോട്ടത്തിലാണ് ലോകം അതിനിടയിൽ നമ്മൾ നമുക്കുള്ള നിയമം പാലിക്കണം .അടച്ചുപൂട്ടി ഇരിക്കുകയാണെങ്കിലും വീട്ടിനുള്ളിൽ നിന്ന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പലതുണ്ട്. ആ കാര്യങ്ങൾ ഒക്കെ ചെയ്‌ത് നമുക്കും ഈ യജ്ഞത്തിന്റെ ഭാഗമാവാം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം