അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/സോഷ്യൽ സയൻസ് ക്ലബ്ബ്

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

സോഷ്യൽ സയൻസ് ക്ലബ്ബ്

ഈ വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തുവാൻ തീരുമാനിച്ചിരിയ്ക്കുന്നു. മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണെന്നും, സമൂഹത്തിനോട് അവന് കടമയുണ്ടെന്നും ഉള്ള ബോധം കുട്ടികളിൽ വളർത്തിയെടുക്കുക എന്നതാണ് ക്ലബ്ബിൻ്റെ ലക്ഷ്യം. രാജ്യസ്നേഹം, സഹിഷ്ണുത, സാമൂഹ്യ പ്രതിബദ്ധത എന്നിവയുള്ള കുട്ടികളാക്കി വിദ്യാർത്ഥികളെ മാറ്റിയെടുക്കുക. ഇന്നത്തെ വിദ്യാർത്ഥികളാണ് നാളത്തെ പൗരന്മാർ എന്ന കാഴ്ചപ്പാടിലൂടെ കുട്ടികൾ വളരട്ടെ. അതിനുതകുന്ന പ്രവർത്തനങ്ങളാണ് ഈ വർഷം സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് നടത്തുവാൻ ഉദ്ദേശിയ്ക്കുന്നത്.

ജൂലൈ -11 ന് ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി. ജനസംഖ്യ വർദ്ധനവ് രാജ്യത്തിൻ്റെ പുരോഗതിയെ സാരമായി ബാധിക്കുന്നു വെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക എന്നതാണ് ഈ ദിവസത്തിൻ്റെ പ്രാധാന്യം

ജൂലൈ - 18 ന് സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ നടത്തി . തീർത്തും ജനാധിപത്യപരമായ മാതൃകയിലായിരുന്നു ഇലക്ഷൻ നടത്തിയത്. ജനാധിപത്യം ജീവിത ശൈലി കൂടിയാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്താൻ സാധിച്ചു. വോട്ട് ചെയ്യേണ്ടതെങ്ങനെയെന്ന് കുട്ടികളെ മനസ്സിലാക്കി കൊടുക്കാൻ ഇതുവഴി സാധിച്ചു. സാധാരണ ഇലക്ഷൻ നടക്കുന്ന എല്ലാ രീതികളും ഇതിലും അവലം ബിച്ചു കുട്ടികൾക്ക് വേറിട്ട ഒരനുഭവം നൽകാൻ ഇതുവഴി സാധിച്ചു.

ആഗസ്റ്റ് - 6, 9 തീയ്യതികൾ ഹിരോഷിമ, നാഗസാക്കി ദിനം, ക്വിറ്റ് ഇന്ത്യാ ദിനം എന്നിവ ആചരിയ്ക്കാൻ തീരുമാനിച്ചു. പോസ്റ്റർ നിർമ്മാണം, സഡാക്കോ കൊക്കുകളുടെ നിർമ്മാണം, മുദ്രാവാക്യ നിർമ്മാണം എന്നിവ വഴി യുദ്ധം ലോകത്തിന് നാശമാണ് എന്ന സന്ദേശം കുട്ടികളിൽ എത്തിയ്ക്കാൻ ശ്രമിയ്ക്കുന്നു. ലോക നന്മ എന്നുള്ള ആശയം കുട്ടികൾ എത്തിയ്ക്കുക - ലക്ഷ്യം

ആഗസ്റ്റ്- 15 ന് സ്വാതന്ത്ര്യ ദിനം വിപുലമായി ആചരിയ്ക്കാൻ തീരുമാനിച്ചു. മോക്ഡ്രിൽ, ദേശഭക്തിഗാനം, മാഗസിൻ നിർമ്മാണം മുതലായ പരിപാടികളിലൂടെ ദേശീയത,ദേശ സ്നേഹം എന്നീ ആശയങ്ങൾ എത്തിയ്ക്കുക

ഒക്ടോബർ -2 ഗാന്ധി ജയന്തി .ഗാന്ധിജിയുടെ ആശയങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നതിനായി അദ്ദേഹത്തിൻ്റെ പുസ്തകമായ എൻ്റെ സത്യന്വേഷണ പരീക്ഷണങ്ങൾ പരിചയപ്പെടുത്തുന്നു. ക്വിസ് മത്സരം നടത്തുന്നു.