ശാസ്ത്ര- സാമൂഹ്യശാസ്ത്ര- ഗണിത- ഭാഷാ -മേള

സ്കൂളിലെ ഈ വർഷത്തെ ശാസ്ത്രമേള 2025 സെപ്റ്റംബർ പതിനഞ്ചാം തീയതി  അതിഗംഭീരമായി സംഘടിപ്പിച്ചു. കുട്ടികളിൽ ഗവേഷണാത്മക ചിന്ത വളർത്തിയെടുക്കുക, ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ശാസ്ത്രമേള സംഘടിപ്പിക്കുന്നത്. വളരെ വ്യത്യസ്തങ്ങളായ പ്രദർശന വസ്തുക്കൾ വിഷയാടിസ്ഥാനത്തിൽ കുട്ടികൾ തയ്യാറാക്കി എന്നുള്ളത് അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്.

സ്റ്റിൽ മോഡലുകൾ , വർക്കിംഗ് മോഡലുകൾ,പരീക്ഷണങ്ങൾ, പ്രോജക്ടുകൾ, വ്യത്യസ്ത തരം ചാർട്ടുകൾ, ഹെർബേറിയം , ജോമട്രിക്കൽ ചാർട്ടുകൾ  , കളക്ഷനുകൾ എന്നിവ ആരെയും ആകർഷിക്കുന്നവ ആയിരുന്നു.

https://youtu.be/AwXmd_BiS80?si=x358RnqBunGt20jS