എങ്ങുനിന്നോ വന്നവർ സ്വന്തം വീണഞ്ഞു.....
ആഹാ ആ വീടണയലൊരു നിമിത്തമാവാം
ദൈവത്തിൻ സ്വന്തം നാടെന്ന കേളികേട്ട കൊച്ചു കേരളത്തിൻ......
വിത്തു വിതച്ചിടാൻ മേട പുലരി ആയില്ലെങ്കിലും
ജൻമ സുകൃതം പോൽ അവരതാ കടമകൾ നിറവേറ്റിടുന്നു.......
പല ദേശങ്ങൾ താണ്ടി വന്നവർ സർവ്വാചാരാനുഷ്ഠാനങ്ങളിലും പങ്ക് കൊണ്ടൂ......
"ആരോഗ്യ മേഖല ഉണർന്നുല്ലസിച്ചീടാൻ
അതിഥിയായ് ദേശാടനക്കാരുടെ അയലത്തംഗങ്ങളും
ലോകരാജ്യങ്ങളിൽ കേട്ടകേൾവികൾ " കൊറോണ "
ഇങ്ങു വന്നെത്തി കൊച്ചു കേരളത്തിൽ " തുടർന്നുള്ള രാവുകൾ ആകാശ പറവയിൽ
വന്നവർ കൊറോണ വൈറസ്നു സാക്ഷിയായ്......
ലോകം മുഴുവൻ മനുഷ്യവർഗത്തിനു മൂകമായ് ഏകനായ് ചരിത്രമെഴുതി
ആകാശപറവകൾ ചിറകടി താഴ്ത്തുമ്പോൾ
കാത്തിരിക്കുന്നിതാ ജാഗ്രതയിൽ
വേണം നമുക്കിപ്പോൾ "ഭയം വേണ്ട ജാഗ്രത "
എന്നൊരു ആപ്ത വാക്യം
"കൈ കഴുകൂ...മാസ്ക് ധരിക്കൂ.... അകലം പാലിക്കൂ... വീട്ടിലിരിക്കൂ സുരക്ഷിതരായ്..
തുരത്തിടാം നമുക്കീ നേവൽ കോവിഡ്-19 നെ
നന്മ നിറഞ്ഞ ആരോഗ്യ സമൂഹമാകാം......