ഗവ, യു പി സ്കൂൾ , താവക്കര/അക്ഷരവൃക്ഷം/ അതിജീവിക്കും.

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കും.

ലോകം മുഴുവൻ കൊറോണ വന്നു
മാനവരെല്ലാം നെട്ടോട്ടത്തിൽ
നാടും നഗരവും ഒറ്റപ്പെട്ടു
ജനങ്ങളെല്ലാം വീട്ടിൽ തന്നെ
മനുഷ്യർ കാട്ടിയ അവിവേകത്തിൽ
വൈറസ് തന്നൊരു വിധിയാണ്
കൊറോണ എന്ന ദുരന്തത്തെ
ഒറ്റക്കെട്ടായി തുരത്തീടാം
നമുക്ക് കൈകൾ കഴുകീടാം
തുടരെ സോപ്പിട്ടു കഴുകീടാം
കുട്ടികൾ മുതിർന്നവരെല്ലാം തന്നെ
ജാഗ്രതയോടെ ഇരുന്നോളൂ
സർക്കാർ നിർദ്ദേശം പാലിക്കാം
നമ്മുടെ ജീവൻ നിലനിർത്താം
നമുക്കു നൽകാം ആദരവ്
ഡോക്ടറിനും പോലീസിനും
കൊറോണയെ നമ്മൾ അതിജീവിക്കും
ജാഗ്രതയോടെ അതിജീവിക്കും.

വരുൺ ദേവ്
6 എ ഗവൺമെൻറ് യുപി സ്കൂൾ താവക്കര
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത