ജി എം ജെ ബി എസ് അഴിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എം ജെ ബി എസ് അഴിയൂർ
വിലാസം
അഴിയൂർ

അഴിയൂർ പി.ഒ.
,
673309
,
കോഴിക്കോട് ജില്ല
സ്ഥാപിതം1893
വിവരങ്ങൾ
ഇമെയിൽhmgmjbs123@gmail.com
കോഡുകൾ
സ്കൂൾ കോഡ്16212 (സമേതം)
യുഡൈസ് കോഡ്32041300204
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഅഴിയൂർ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ27
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ സലാം.പി.പി.
പി.ടി.എ. പ്രസിഡണ്ട്ഇസ്മായിൽ
എം.പി.ടി.എ. പ്രസിഡണ്ട്ഫാസില
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1893ൽ ആണ് ഗവ.മാപ്പിള ജൂനിയർ ബേസിക് സ്കൂൾ സ്ഥാപിതമായത്. കോഴിക്കോട് ജില്ലയുടെ വടക്കെ അററത്ത് മാഹിയുടെ ഓരം ചേർന്ന്പൂഴിത്തല നിന്ന് 200 മീററർ ദൂരം നാഷനൽ ഹൈവെയുടെ കിഴക്കു മാറി സ്ഥിതി ചെയ്യുന്നു.പൂഴിത്തല ഇസ്ലാമിക മത പാഠശാലയിലാണ് സ്കൂൾ ആദ്യമായി ആരംഭിച്ചത്. ഇപ്പോൾ സ്കൂളിന് സ്വന്തമായി 91 സെന്റ് സ്ഥലം ഉണ്ട്. കാച്ചി പക്രീച്ചിന്റെ പറമ്പ് എന്നാണ് സ്കൂൾ പറമ്പിന്റെ പേര്. മാപ്പിള ബോർഡ് സ്കൂൾ ആവശ്യാർ ത്ഥം താലൂക്ക് ബോർഡ് ചിലവിൻ മേൽ തലശ്ശേരി സബ് കളക്ടറുടെ 06.12.1920-ലെ 9/20-ാം നമ്പർ എവാഡ് പ്രകാരം എടുത്തതാണ് സ്കൂൾ സ്ഥലം.കു‍‍‍‍‍‍‍ഞ്ഞമീന മായമ്പറമ്പത്ത് എന്നവരിൽ നിന്നാണ് സ്കൂളിനാവശ്യമായ സ്ഥലം വാങ്ങിയത്. അഴിയൂർ ദേശത്തെ റി.സ.28ൽ 7, പഴയ സർവ്വെ നമ്പർ 175ൽ 2ൽ പെട്ടതാണ് ഈ സ്ഥലം.മലയാം കളക്ടറുടെ 14.02.22-ാമത്തെ എൽ.ഡി.എസ് നമ്പർ 2708 കൽപ്പന പ്രകാരം നികുതി വിട്ടു.01.10.1957ൽ ഡിസ്ട്രിക്ട് ബോർഡ് സ്കൂളുകളെല്ലാം ഗവൺമെൻറ് ഏറെറടുത്തു.

ആദ്യം ഓല ഷെഡ്ഡിലാണ് സ്കൂൾ പ്രവർത്തിച്ചു വന്നത്. പിന്നീട് 1960ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ. പി പി ഉമ്മർക്കോയയുടെ കാലത്താണ് സ്കൂളിന് ആദ്യമായി ഒരു കെട്ടിടം അനുവദിച്ചു കിട്ടിയത്. ഇവിടെ 1മുതൽ 4 വരെ ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നു.1996ൽ ഈ വിദ്യാലയത്തിൽ നഴ്സറി ആരംഭിച്ചു. പി.ടി എ യുടെ നേതൃത്വത്തിൽ ആരംഭിച്ച നഴ്സറി പിന്നീട് അഴിയൂർ ഗ്രാമ പഞ്ചായത്തിന്റെയും നിലവിൽ സർക്കാറിന്റെയും നേരിട്ടുള്ള നിയന്ത്രണത്തിലായി.

2016-17 വർഷം 1മുതൽ 4 വരെ ക്ലാസ്സുകളിൽ 17 ആൺ കുട്ടികളും 24 പെൺകുട്ടികളും ഉൾപ്പെടെ 41 കുട്ടികൾ പ‍ഠനം നടത്തുന്നു. നഴ്സറി വിഭാഗത്തിൽ 6 ആൺ കുട്ടികളും 12 പെൺകുട്ടികളും ഉൾപ്പെടെ 18 കുട്ടികൾ ആണുള്ളത്. മൊത്തം 59 കുട്ടികൾ . 5 അധ്യാപകരും ഒരു നഴ്സറി ടീച്ചറും ഒരു ആയയും ഒരു പാചകക്കാരിയും ഉൾപ്പെടെ 8 പേർ ഇവിടെ ജോലി ചെയ്യുന്നു. സ്കൂൾ കുട്ടികൾക്ക് മെച്ചപ്പെട്ട നിലയിൽ ഉച്ചഭക്ഷണം നൽകി വരുന്നു.നഴ്സറി കുട്ടികൾക്ക്ഇത് വരെയായി ഉച്ചഭക്ഷണം അനുവദിച്ചിട്ടില്ല. കോഴിക്കോട് വിദ്യാഭ്യാസ ‍ഡെപ്യൂട്ടി ഡയറക്ടറുടെ 24.09.2005ലെ G1.24713/04 (KDis) ഉത്തരവ് പ്രകാരം സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള ഒരു അംഗൻവാടിയും ഈ സ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിച്ചു വരുന്നു. വിശാലമായ 91സെന്റ് സ്ഥലത്ത് തണൽ വിരിച്ചു നിൽക്കുന്ന വൃക്ഷങ്ങൾക്കിടയിലായി , ഒാടുമേഞ്ഞ 2 പഴയ കെട്ടിടങ്ങളിലും സുനാമി പുനരധിവാസ കെട്ടിടം, ക്ലസ്ററർ റിസോഴ്സ് സെൻറർ കെട്ടിടം എന്നിങ്ങനെ 2 കോൺക്രീററ് കെട്ടിടങ്ങളലുമായാണ് സ്കൂളും, നഴ്സറിയും, അംഗൻവാടിയും പ്രവർത്തിച്ചു വരുന്നത്. കുടിവെള്ളം, ടോയ് ലററ് സൗകര്യം എന്നിവ സുലഭമാണ്. മഴവെള്ള സംഭരണി, ചുററുമതിൽ തുടങ്ങിയ മെച്ചപ്പെടുത്തലുകൾ പുതിയ കാലത്തിന്റെ സാക്ഷ്യങ്ങളായി നിലകൊള്ളുന്നു.പി.ടി.എ, എം.പി.ടി.എ, സി.പി.ടി.എ, എസ്.എം.സി, എസ്.എസ്.ജി, തുടങ്ങിയ സപ്പോർട്ടിങ്ങ് സംവിധാനങ്ങൾ മെച്ചപ്പെട്ട നിലയിൽ പ്രവർത്തിച്ചു വരുന്നു. സ്ററാഫ് കൗൺസിൽ, എസ്.ആർ.ജി, ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങിയ പഠനാനുബന്ധ പ്രബലന സംവിധാനങ്ങളും സജീവമാണ്. 2016-17 വർഷം ഉപജില്ലാതല മേളകളിൽ മികച്ച വിജയം കാഴ്ച്ചവെക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്

ഭൗതികസൗകര്യങ്ങൾ

വിശാലമായ 91സെന്റ് സ്ഥലത്ത് തണൽ വിരിച്ചു നിൽക്കുന്ന വൃക്ഷങ്ങൾക്കിടയിലായി , ഒാടുമേഞ്ഞ 2 പഴയ കെട്ടിടങ്ങളിലും സുനാമി പുനരധിവാസ കെട്ടിടം, ക്ലസ്ററർ റിസോഴ്സ് സെൻറർ കെട്ടിടം എന്നിങ്ങനെ 2 കോൺക്രീററ് കെട്ടിടങ്ങളലുമായാണ് സ്കൂളും, നഴ്സറിയും, അംഗൻവാടിയും പ്രവർത്തിച്ചു വരുന്നത്. കുടിവെള്ളം, ടോയ് ലററ് സൗകര്യം എന്നിവ സുലഭമാണ്.എം. എൽ. എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ രണ്ട് കമ്പ്യൂട്ടറുകൾ സ്കൂളിൽ ഉണ്ട്. ഒാഫീസിന്റെ ഒരു വശത്തായി കമ്പ്യൂട്ടർ, ലൈബ്രറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ലൈബ്രറിയിൽ 500ൽ പരം പുസ്തകങ്ങൾ ഉണ്ട്. ബാല സാഹിത്യ കൃതികൾ,കഥകൾ, കവിതകൾ,റഫറൻസ് പുസ്തകങ്ങൾ എന്നിവ ഉൾപ്പെടുന്നു. സ്വന്തമായി സ്ഥിരമായി വെള്ളം ലഭിക്കുന്ന കിണറും ടാങ്കും പമ്പ് സെററും ഉണ്ട്. ക്ലാസ്സ് മുറികളിൽ തിളപ്പിച്ചാറിയ വെള്ളം എത്തിക്കാനുള്ള സംവിധാനം നിലവിലുണ്ട്. ഇൻഡോർ അസംബ്ലി നടത്തുന്നതിനും, ഒാണാഘോഷം, ക്രിസ്തിമസ് ആഘോഷം, ഇഫ്താർ പാർട്ടി തുടങ്ങിയ പരിപാടികൾ നടത്തുന്നതിനും സൗകര്യമുള്ള ഹാളായി ക്ലസ്ററർ സെൻറർ ഉപയോഗപ്പെടുത്തുന്നു. ക്ലാസ്സ് മുറികളിലിരുന്നാണ് കുട്ടികൾ ഉച്ചഭക്ഷണം കഴിക്കുന്നത്.ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന രണ്ട് വലിയ അടുപ്പുകൾ അടക്കം ആധുനിക സൗകര്യങ്ങളോടു കൂടിയ ടൈൽസ് പതിച്ച രണ്ട് അടുക്കളകൾ ഉണ്ട് എന്നത് ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. കുട്ടികൾക്ക് വായിക്കുന്നതിനായി 4 ദിനപത്രങ്ങളും യുറീക്ക, കളിക്കുടുക്ക എന്നീ മാഗസിനുകളും സ്കൂളിൽ വരുത്തുന്നണ്ട്. പ്രത്യേകം തയ്യാറാക്കിയ വായനാ മുറി ഇല്ലെങ്കിലും വിശാലമായ കോമ്പൗണ്ടിൽ സ്കൂൾ മുററത്തുള്ള 4 മരങ്ങളുടെ ചുററിലുമായി സിമെന്റ്‍‍ ബെ‍ഞ്ചുകൾ ഒരുക്കിയിരിക്കുന്നു. സ്കൂളിലെ മുഴുവൻ സ്ററാഫിനും ഇരിക്കുന്നതിനും പഠന ബോധന തന്ത്രങ്ങൾ ആവിഷ്കക്കരിക്കുന്നതിനും അനുയോജ്യമായ വിശാലമായ സ്ററാഫ് റൂം നിലവിലുണ്ട്.സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഇരുന്ന് പഠിക്കുന്നതിനാവശ്യമായ ഫർണിച്ചറുകൾ ക്ലാസ്സിനകത്തും ഒഴിവു സമയങ്ങളിൽ പത്രമാസികകൾ വായിക്കുന്നതിനും വിശ്രമിക്കുന്നതിനും അനുയോജ്യമായ സിമെന്റ്‍‍ ഇരിപ്പിടങ്ങൾ സ്കൂൾ മുററത്തും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടകര ബസ് സ്റ്റാന്റിൽനിന്നും 14.5 കി.മി അകലം.
  • വടകര - തലശ്ശേരി റൂട്ടിൽ പൂഴിത്തലയിൽ നിന്നും മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കുള്ള റോഡിൽ 300 മീറ്റർ അകലെ വിദ്യാലയം സ്ഥിതിചെയ്യുന്നു.

Map

"https://schoolwiki.in/index.php?title=ജി_എം_ജെ_ബി_എസ്_അഴിയൂർ&oldid=2536654" എന്ന താളിൽനിന്ന് ശേഖരിച്ചത്