Schoolwiki സംരംഭത്തിൽ നിന്ന്
ജൂൺ 2
പ്രവേശനോത്സവം
2025-26 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച അതിഗംഭീരമായി ആഘോഷിക്കുകയും ആഘോഷിക്കുകയുണ്ടായി. പ്രവേശനോത്സവം ബഹു. സിറ്റി പോലീസ് കമ്മീഷണർ ശ്രീ. തോംസൺ ജോസ് ഐപിഎസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തൈക്കാട് വാർഡ് കൗൺസിലർ ശ്രീ. ജി. മാധവദാസ് മുഖ്യാതിഥിയായി . നവാഗതരെ കിരീടം അണിയച്ചും മധുരം, പഠനോപകരണങ്ങൾ സമ്മാനമായി നൽകിയും സ്വീകരിച്ചു. കുട്ടികൾ അക്ഷരദീപം തെളിയിച്ചു . കുട്ടികൾക്കായി സെൽഫി പോയിന്റുകൾ ഒരുക്കിയിരുന്നു. സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുന്നതിന്റെ വീഡിയോ പ്രദർശനവും പ്രവേശനോത്സവ ഗാനവും കുട്ടികൾ വീക്ഷിച്ചു.
ജൂൺ 5
ലോക പരിസ്ഥിതി ദിനം
ഈ വർഷത്തെ പരിസ്ഥിതി ദിനം കണ്ടോൺമെന്റ് എസ്. ഐ. ശ്രീ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന പ്രതിജ്ഞ, പരിസ്ഥിതി ദിന ഗാനാലാപനം, വൃക്ഷത്തൈ നടൽ എന്നീ പരിപാടികൾ സംഘടിപ്പിച്ചു. എസ് ഐ ശ്രീ രഞ്ജിത്ത് സാർ കറിവേപ്പ്, കീഴാർനെല്ലി എന്നീ തൈകൾ നടുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികൾക്ക് രസകരമായി ക്ലാസ് എടുക്കുകയും ചെയ്തു.
ജൂൺ 18
പരിസ്ഥിതി ദിന അവബോധന പരിപാടി
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ജില്ല ഓഫീസിന്റെ സഹകരണത്തോടെ പരിസ്ഥിതി ദിന അവബോധന പരിപാടി സംഘടിപ്പിച്ചു. ക്വിസ്, ചിത്രരചന, കളറിംഗ് മത്സരങ്ങൾ, വിജയികൾക്ക് സമ്മാനദാനം, വൃക്ഷത്തൈ നടൽ പരിസ്ഥിതി ദിന അവബോധന ക്ലാസ്, കിറ്റ് വിതരണം, ഉച്ചഭക്ഷണം എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. സ്കൂളിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് മൊമെന്റോ സമ്മാനിച്ചു.
ജൂൺ 18
സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്
ജനാധിപത്യ വ്യവസ്ഥിതി കുട്ടികൾക്ക് അനുഭവവേദ്യമാക്കിക്കൊണ്ട് ഈ വർഷത്തെ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ജൂൺ 18ന് നടത്തുകയുണ്ടായി. പാഠ്യ വിഷയവുമായി ബന്ധപ്പെടുത്തി ജൂൺ 16ന് നാമനിർദ്ദേശപത്രിക സ്വീകരിക്കുകയും പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ ഇലക്ഷൻ നടത്തുകയും ചെയ്തു. എല്ലാ വിദ്യാർത്ഥികൾക്കും വോട്ട് രേഖപ്പെടുത്താൻ അവസരം ഒരുക്കിയിരുന്നു. സ്കൂൾ ലീഡറായി അദ്വൈതിനെയും ഡെപ്യൂട്ടി ലീഡറായി നുഹ ഫാത്തിമയെയും സ്പീക്കറായി അമേയയെയും തെരഞ്ഞെടുത്തു. ഗ്രീൻ ആർമിയായി സെയ്ദ് മുഹമ്മദിനെ തിരഞ്ഞെടുത്തു.
ജൂൺ 19
വായനദിനം
ഈ വർഷത്തെ വായന ദിനാചരണവും മെട്രോ മലയാളം പദ്ധതിയും പ്രമുഖ എഴുത്തുകാരനും വാഗ്മിയും കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി മുൻ അംഗവുമായ കായംകുളം യൂനുസ് ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പറയുകയും നല്ല മനുഷ്യനായി വളരാൻ ആശംസിക്കുകയും ചെയ്തു. അദ്ദേഹം മെട്രോ മലയാളം പദ്ധതിയുടെ ഭാഗമായി സ്കൂളിന് 5 പത്രം സ്പോൺസർ ചെയ്തു.
ജൂൺ 19
ശാസ്ത്ര ലാബ് ഉദ്ഘാടനം
ശാസ്ത്രലാബ് ഉദ്ഘാടനം ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ തിരുവനന്തപുരം മേഖലാ വിദ്യാഭ്യാസ കൺവീനർ ശ്രീ. ഗിരീശൻ പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. രസകരമായ ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും കുട്ടികളെ പരീക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിലൂടെ കുട്ടികളിൽ ശാസ്ത്ര അവബോധം ഉണർത്താനും ശാസ്ത്രത്തിൽ താൽപര്യം ജനിപ്പിക്കാനും സാധിച്ചു.