നമ്മുടെ വീടും നമ്മുടെ നാടും
നമ്മൾ തന്നെ ശുചിയാക്കേണം
മാലിന്യങ്ങൾ വലിച്ചെറിയരുതേ
പല പല രോഗം പിടികൂടും
പ്ലാസ്റ്റിക്കുകൾ കത്തിച്ചാലോ
ക്യാൻസർ രോഗവും വന്നീടും
വെള്ളക്കെട്ടുകൾ നീക്കിയില്ലെങ്കിൽ
കൊതുകുകൾ രോഗം പരത്തീടും
വ്യക്തി ശുചിത്വം പാലിക്കേണം
പുതു തലമുറയെ രക്ഷിക്കേണം
രോഗങ്ങളെല്ലാം പോയ്മറയട്ടെ
നമ്മുടെ നാടൊരു സ്വർഗമാകട്ടെ.