ആവിക്കൽ എസ് ബി എസ്‍/സൗകര്യങ്ങൾ
പുസ്തക പഠനംപോലെ തന്നെ പ്രധാനമാണ് ആരോഗ്യകായികവും അതിനാൽ മികച്ച സ്കൂൾ ഗ്രൗണ്ടും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്.
എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറിയുണ്ട്.
ഭൗതികസൗകര്യങ്ങൾ
രണ്ട് കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. അഞ്ചു ക്ലാസ്മുറികൾ, പ്രി-പ്രൈമറി ക്ലാസുകൾ, ഹെഡ്മാസ്റ്റർറൂം, സ്റ്റാഫ്റൂം, എന്നിവ പഴയ ഓടിട്ട കെട്ടിടത്തിലും മറ്റുള്ള രണ്ട് ക്ലാസ്മുറികളും സയൻസ് ലാബ്, അഞ്ച് കമ്പ്യൂട്ടറുകളും പ്രൊജക്ടറും അടങ്ങുന്ന കമ്പ്യൂട്ടർ ലാബ് എന്നിവ കോൺക്രീറ്റിട്ട പുതിയ കെട്ടിടത്തിലുമാണ് പ്രവർത്തിക്കുന്നത്. ഒന്ന്, രണ്ട് ക്ലാസ് മുറികളിലെ ചുവരുകൾ കുട്ടികളെ ആകർഷിക്കുന്ന തരത്തിൽ ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്. വിശാലമായ കളിസ്ഥലം, ഊഞ്ഞാൽ,വൃത്തിയുള്ളതും മികവുറ്റതുമായ ശൗചാലയങ്ങൾ , കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം നൽകാനുള്ള വാട്ടർപ്യൂരിഫയർ എന്നിവയും വിദ്യാലയത്തിലുണ്ട്. വിദ്യാലയത്തെ പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി ഒരു വേസ്റ്റ് മാനേജ്‌മെന്റ്സിസ്റ്റംകൂടി സ്ഥാപിച്ചിട്ടുണ്ട്. ഒന്ന്,രണ്ട് ക്ലാസ്മുറികൾ പ്രവർത്തിക്കുന്ന കെട്ടിടത്തോട് ചേർന്ന് ചെറിയ ഒരു പൂന്തോട്ടംകൂടി ഒരുക്കിയിട്ടുണ്ട്