ജി.എച്ച്.എസ്സ്.എസ്സ്. വളയം/പ്രൈമറി/വിദ്യാരംഗം/2025-26
| Home | 2025-26 |
വായന വാരാചരണം
വിദ്യാരംഗം കലാവേദിയുടെയും, വായനദിനത്തിന്റെയും ഉദ്ഘാടനം, വായനദിനമായ ജൂൺ 19 ന് സ്‍കൂൾഹാളിൽ വെച്ച് , പിടിഎ പ്രസിഡന്റും, എഴുത്തുകാരനുമായ ശ്രീ. പി പി സജിലേഷ് നിർവഹിച്ചു. വിദ്യാരംഗം സ്‍കൂൾതല കോർഡിനേറ്റർ ശ്രീരശ്മി ടീച്ചർ സ്വാഗതം പറഞ്ഞു. ഹെഡ്‍മാസ്റ്റർ മഹേഷ് മാസ്റ്റർ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. ലൈബ്രേറിയനും, മലയാളം അധ്യാപികയുമായ ശിവപ്രിയ ടീച്ചർ, സുരേന്ദ്രൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. യു പി തലം വിദ്യാരംഗം കോർഡിനേറ്റർ റംല ടീച്ചർ "വാക്കുകളുടെ പൂക്കാലം" പദ്ധതി (വായന പരിപോഷണ പദ്ധതി) യെ പറ്റി വിവരിച്ചു. അതോടൊപ്പം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. വായന വാരാചരണത്തിന്റെ ഭാഗമായി കഥാരചന, കവിതാരചന, സാഹിത്യക്വിസ്സ്, ചിത്രരചന, രക്ഷിതാക്കൾക്കുള്ള ക്വിസ്, പുസ്തകാസ്വദനം തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കൂടാതെ, യുപി ക്ലാസ്സുകൾക്ക് പ്രത്യേക അസ്സംബ്ലിയും ഉണ്ടായിരുന്നു.
മൽസര വിജയികൾ
കവിതാരചന - ശ്രീലക്ഷ്‍മി, അലയ്‍ന റിസ, നിയ ലക്ഷ്‍മി
കഥാരചന - അലയ്‍ന റിസ, ശ്രീലക്ഷ്‍മി, നിയ ലക്ഷ്‍മി
ബഷീർ അനുസ്മരണം
2025 ജൂലൈ 7 തിങ്കളാഴ്ച, വിവിധ പരിപാടികളോടെ ബഷീർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ക്വിസ് മൽസരം, പുസ്തകാസ്വാദനം, കഥാപാത്ര അവതരണം, എഴുത്തുകാരനെ പരിചയപ്പെടുത്തൽ എന്നിവയായിരുന്നു പ്രധാന പരിപാടികൾ. ബഷീറിന്റെ പ്രധാന കഥാപാത്രങ്ങളെയെല്ലാം കുട്ടികൾ അവതരിപ്പിച്ചു.