ഉള്ളടക്കത്തിലേക്ക് പോവുക

ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/ജൂനിയർ റെഡ് ക്രോസ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രധാന പ്രവർത്തനങ്ങൾ

  • ഒരു ക്ലാസ്സിന് ഒരു മരം പദ്ധതി:

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധച്ച് മുൻ വർങ്ങളിൽ എട്ടാം ക്ലാസ്സിലെ ഓരോ ഡിവിഷനും ഓരോ വൃക്ഷത്തൈ നൽകുകയും അവ സ്കൂൾ വളപ്പിൽ നടുകയും ചെയ്യൽ.

  • ബോധവത്ക്കരണം:

ലോക കൈകഴുകൽ ദിനത്തോടനുബന്ധിച്ച് എങ്ങിനെ വൃത്തിയായി കൈകഴുകാം എന്ന് കേഡറ്റുകളെ ബോധവത്ക്കരിച്ചു.പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്ന സാഹചര്യത്തെ മുൻ നിർത്തി കുട്ടികൾ ഡെങ്കിപ്പനി ബോധവത്ക്കരണത്തിനായി സ്കൂളിനു സമീപത്തെ 160 വീടുകൾ സന്ദർഷിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.

  • ക്ലീനിംഗ്:

എന്റെ വസ്രം പോലെയാണ് എന്റെ പരിസരവും എന്ന് ചിന്തിക്കുന്നവരാണ് കേഡറ്റുകൾ. അതിനാൽ ഗാന്ധി ജയന്തി ദിനങ്ങളിൽ സ്കൂൾ പരിസരവും, സമീപ പ്രദേശങ്ങളും വൃത്തിയാക്കുന്നതിൽ സഹകരിക്കുന്നു.

  • രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് :

രക്തദാന ദിനത്തോടനുബന്ധിച്ച് എടപ്പാൾ ഹോസ്പിറ്റൽസ്(പ്രൈ)ലിമിറ്റഡുമായി ചേർന്ന വിദ്യാർത്ഥികളുടെ രക്തഗ്രൂപ്പ് നിർണ്ണയ പരിശോധന ക്യാമ്പ് നടത്തി.

  • നിർമ്മാണ പ്രവർത്തനങ്ങൾ:

സ്കൂളിലേക്ക് വേണ്ട ചോക്ക്, പേപ്പർ പേന നിർമ്മാണം, തുണി സഞ്ചി നിർമ്മാണം, സോപ്പ് നിർമ്മാണം തുടങ്ങിയ വിവിധ പദ്ധതികൾ ജെ. ആർ. സി കേഡറ്റുകൾ ഏറ്റെടുത്തു നടത്തുന്നു.

  • പ്ലാസ്റ്റിക് നിരോധനം:

2017 ജനുവരി എടപ്പാള് സബ്ജില്ലയിലെ വുഴുവൻ കേഡറ്റുകളേയും ഉൾപ്പെടുത്തി ഒരു ഏകദിന ക്യാമ്പ് നടത്തി. മണ്ണിന്റെയും, പ്രകൃതിയുടെയും സംതുലനാവസ്ഥ തകിടം മറിക്കുന്ന പ്ലാസ്റ്റിക് എന്ന ഭീകരനെ എങ്ങിനെ ഉപയോഗപ്രദമാക്കാം എന്ന ചിന്തയിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുമായി ചേർന്ന് ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകൾ, പേനകൾ തുടങ്ങിയവ ശേഖരിച്ച് 'ആർട്ട് ഇൻസ്റ്റലേഷൻ'എന്ന മഹാ സംരംഭം ഏറ്റെടുത്തു. പഴയ പ്ലാസ്റ്റിക് കൊണ്ട് ഒരു മതിലും നിർമ്മിച്ചു.

  • യുദ്ധവിരുദ്ധ റാലി:

2024-25

ജ‍ൂൺ 26 ലോക പുകയില വിരുദ്ധ ദിനം

JRC കേഡറ്റ‍ുകൾക്കായി , പൊന്നാനി അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ശ്രീമതി റ‍ുബീന നയിക്കുന്ന ബോധവത്ക്കരണ ക്ലാസ്സ്.

  • TALK About DRUGS

Anti Drugs Awareness and Prevention : Seminar
Excise VIMUKTHI Officer Sri. SREEJITH. S

ഓഗസ്‍റ്റ്7- ഹിരോഷിമ ദിനം

ദാറുൽ ഹിദായ സ്കൂളിൽ JRC യുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ഹിരോഷിമ ദിനം ആചരിച്ചു. യുദ്ധ വിരുദ്ധ സന്ദേശങ്ങൾ ചുമരെഴുത്ത് രൂപത്തിൽ തയ്യാറാക്കിയ സ്ക്രീനിൽ എഴുതി പ്രദർശിപ്പിച്ചു.

ഓഗസ്‍റ്റ് 15

ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം തവനൂർ റെസ്ക്യൂ ഹോമിലെ അന്തേവാസികൾക്കൊപ്പം.

Orientation Class

ഏതൊരു ആരോഗ്യപ്രശ്നവും ഉടലെടുക്കുന്നത് പ്രധാനമായും മൂന്നു ഘടകങ്ങൾ തമ്മിലുള്ള പ്രവർത്തന ഫലമാണ്. രോഗഹേതു, രോഗത്തിനടിമയാകുന്ന വ്യക്തി, രോഗഹേതുവും വ്യക്തിയും നിലനിന്നു പോരുന്ന സാഹചര്യം എന്നിവയാണവ. ശാസ്ത്രീയമായ അറിവിൻറെ വെളിച്ചത്തിൽ ഈ മൂന്നു ഘടകങ്ങളിൽ സാരമായ വ്യത്യാസങ്ങൾ ഉണ്ടാകുന്നതുവഴി രോഗങ്ങളുണ്ടാകുന്നത് നമുക്ക് ഫലപ്രദമായി തടയാൻ സാധിക്കും. രോഗിയുടെ ശരീരത്തിൽ നിന്നും വിസർജ്ജിക്കപ്പെടുന്ന രോഗാണുക്കൾ നേരിട്ടോ അല്ലാതെയോ ഉള്ള സമ്പർക്കത്തിലൂടെ മറ്റൊരാളിലെത്തി അയാൾക്കും രോഗമുണ്ടാകാറുണ്ട്. ഈവിധ രോഗങ്ങളെയാണ് സാംക്രമിക രോഗങ്ങൾ അഥവാ പകർച്ചവ്യാധികളെന്ന് പറയുന്നത്. സാംക്രമിക രോഗങ്ങൾ എങ്ങനെ ഫലപ്രദമായി തടയാം എന്നതിനെക്കുറിച്ച് JRC Cadets എല്ലാ ക്ലാസ്സുകളിലും ബോധവത്കരണ ക്ലാസ്സ് എടുത്തു.

ഹിരോഷിമ ദിനം

ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സ്കൂൾJ RC യുടെ നേതൃത്വത്തിൽ 'യുദ്ധവിരുദ്ധ സന്ദേശങ്ങൾ' ഉൾപ്പെടുത്തി 'ചുമരെഴുത്ത് 'സംഘടിപ്പിച്ചു. നിരവധി അധ്യാപകരും വിദ്യാർത്ഥികളും ചുമരെഴുത്തിൽ പങ്കാളികളായി. യുദ്ധ വിരുദ്ധ റാലിയും നടന്നു