ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/പ്രവർത്തനങ്ങൾ/2025-26
1.ലിറ്റിൽ കൈറ്റ്സ് ഒന്നാം ഘട്ട സ്‍കൂൾ ക്യാമ്പ് ( 2025 മെയ് 29)
പെരുവള്ളൂർ ജി എച്ച് എസ് എസ് ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി അവധിക്കാല വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ് നടത്തി. സോഫ്റ്റ്‌വെയർ എഡിറ്റിങ്ങിലൂടെ റീൽസ്, പ്രമോഷൻ വീഡിയോ നിർമ്മാണത്തിൽ പരിശീലനം നൽകി. ജി എച്ച് എസ് എസ് കൊളപ്പുറത്തിലെ കൈറ്റ് മിസ്ട്രസ് ജിബി, ജി എച്ച് എസ് എസ് പെരുവള്ളൂരിലെ കൈറ്റ് മാസ്റ്റർ ഗിരീഷ് എന്നിവർ ക്ലാസെടുത്തു. പി ടി എ പ്രസിഡൻറ് അൻവർ,സീനിയർ ടീച്ചർ സിന്ധു, സ്റ്റാഫ് സെക്രട്ടറി ബാലകൃഷ്ണൻ എന്നിവർ ക്യാമ്പ് സന്ദർശിച്ചു
2.പ്രവേശനോത്സവം 2025 ജൂൺ
2025-26 അധ്യയനവർഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ സ്കൂൾ HM ഉദ്ഘാടനം ചെയ്തു.കുരുന്നുകൾക്ക് മധുരവും,സമ്മാനങ്ങളും വിതരണം ചെയ്തു.
3.ലോക സൈക്കിൾ ദിനം (2025 ജൂൺ 3)
പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക സൈക്കിൾ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റി മഞ്ചേരി,തിരുരഗങ്ങാടി ലീഗൽ സർവീസ് അതോറിറ്റി, പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി ലോക സൈക്കിൾ ദിനത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.സാമൂഹിക പ്രവർത്തക ഉമ്മു സമീറ ക്ലാസ്സെടുത്തു.
4.റോഡ്സുരക്ഷ ബോധവൽക്കരണം 2025 ജൂൺ 4
പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ റോഡ്സുരക്ഷ ബോധവൽക്കരണം ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.തേഞ്ഞിപ്പലം സബ്ഇൻസ്പെക്ടർ വിപിൻ പി പിള്ളൈ മുഖ്യാപ്രഭാഷണം നടത്തി.
5.പരിസ്ഥിതി ദിനം (2025
ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം
2025 ജൂൺ 05
പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്കായി പരിസ്ഥിതി സംരക്ഷണ പോസ്റ്റർ മേക്കിങ് മത്സരം സംഘടിപ്പിച്ചു. പ്ലാസ്റ്റിക് പരിസ്ഥിതിയുടെ അന്തകൻ എന്ന വിഷയത്തിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ റോൾപ്ലേ അവതരിപ്പിച്ചു. സ്കൂളിലെ മറ്റു ക്ലബ്ബുകൾ ആയ എസ് പി സി ,ജെ ആർ സി , എൽപി , യുപി വിദ്യാർത്ഥികൾ എന്നിവർ വൃക്ഷത്തൈകൾ നട്ടു.സ്കൂൾ ഹെഡ്മാസ്റ്റർ ഹരീഷ് കുമാർ, സീനിയർ ടീച്ചർ സിന്ധു, സ്റ്റാഫ് സെക്രട്ടറി ഗിരീഷ്, ഹരിത സേന കൺവീനർ ബാലകൃഷ്ണൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിസ്ഥിതി ദിനാഘോഷത്തോടൊപ്പം ബലിപെരുന്നാളാഘോഷത്തിന്റെ ഭാഗമായി മെഹന്ദി മത്സരവും സംഘടിപ്പിച്ചു ബലിപെരുന്നാൾ ആഘോഷ പരിപാടികൾക്ക് സമീന, പ്രതീഷ് കുമാർ,സുനിത എന്നിവർ നേതൃത്വം നൽകി. പരിസ്ഥിതി ദിനത്തിൽ ലഹരിക്കെതിരെ ബോധവത്കരണം, പെരുന്നാൾ എന്നിവയുമായി ബന്ധപ്പെട്ട് സ്‍കൂളിൽ നടന്ന പരിപാടികൾ
6.സൈബർ സുരക്ഷാ ക്ലാസ്
2025 ജൂൺ 09
സംസ്ഥാന സർക്കാറിൻ്റെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പെരുവള്ളൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ സൈബർ ലോകത്തെ സുരക്ഷിത ജീവിതം എന്ന വിഷയത്തിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസ് എടുത്തു.പ്രധാന അധ്യാപകൻ ശ്രീ ഹരീഷ് കുമാർ ക്ലാസ് ഉദ്ഘാടനം ചെയ്തു .യുപി മുതൽ എച്ച് എസ് വരെയുള്ള മുഴുവൻ ക്ലാസിലെ കുട്ടികൾക്കും ക്ലാസ് നൽകി.സൈബർ ബുള്ളിംഗ് സൈബർ ഗ്രൂമിംഗ് തുടങ്ങി സൈബർ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന വിഷയങ്ങൾ എല്ലാം ഉൾപ്പെടുത്തിയായിരുന്നു ക്ലാസുകൾ.കൂടാതെ സൈബർ ലോകത്തെ മറ്റ് ചതിക്കുഴികളെ കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം ഉണ്ടാക്കി.സൈബർ ലോകത്തെ സുരക്ഷ ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണെന്ന സന്ദേശവും കുട്ടികൾക്ക് ക്ലാസിലൂടെ ലഭിച്ചു.ലിറ്റിൽ കൈറ്റ്സ് ചുമതലയുള്ള അധ്യാപകരായ ഗിരീഷ് വി,നിഷിത എംകെ എന്നിവർ നേതൃത്വം നൽകി
7. വിഷരഹിത കറിവേപ്പിലകൃഷിക്ക് തുടക്കം കുറിച്ചു
പെരുവള്ളൂർ :പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ദേശീയഹരിത സേനയും,മാതൃഭൂമി സീഡ്സ് ക്ലബ് സംയുക്തമായി സ്കൂളിൽവിഷരഹിത കറിവേപ്പില കൃഷിക്ക് തുടക്കം കുറിച്ചു.വിദ്യാർത്ഥികൾ സ്വന്തം വീട്ടിൽ നിന്ന് കൊണ്ടുവന്ന കറിവേപ്പില തൈകളാണ് നട്ടത്.സ്കൂൾ സീനിയർ അസിസ്റ്റൻറ് സിന്ധു ടീച്ചർ തൈകൾ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.ഹരിതസേന കൺവീനർ ബാലകൃഷ്ണൻ,അസിസ്റ്റൻറ് കൺവീനർ സുനിത സ്കൂളിലെ ഹരിതസേന അംഗങ്ങൾഎന്നിവർ പങ്കെടുത്തു.
8.സ്കൂൾ അസംബ്ലി
2025-26 അധ്യയനവർഷത്തെ പത്താം ക്ലാസ്സുകാരുടെ ജൂണിലെ ആദ്യ അസംബ്ലി.
9. IAS പരിശീലന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു 2025 ജൂൺ-20
പെരുവള്ളൂർ: പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഐ എ എസ് പരിശീലന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.സ്കൂളിലെ നിലവിലെ ഐ എ എസ് പരിശീലന യൂണിറ്റും,തിരുവനന്തപുരം ഗ്യാലന്റ് ഐ എ എസ് പരിശീലന കേന്ദ്രവും സംയുക്തമായാണ് പരിശീലനം സംഘടിപ്പിച്ചത്.ഗ്യാലന്റ് അക്കാദമി പരിശീലകൻ ജസ്റ്റിൻ ജോർജ് കുട്ടികൾക്ക് പരിശീലനം നൽകി.സാമൂഹ്യശാസ്ത്ര അധ്യാപകൻ രാംലാൽ ,സ്കൂൾ ഹെഡ്മാസ്റ്റർ ഹരീഷ് കുമാർ,സീനിയർ അസിസ്റ്റൻറ് സിന്ധു ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.
10.SPC പ്രവേശന പരീക്ഷ 2025 ജൂൺ -20
പെരുവള്ളൂർ :പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2025-26 അധ്യയനവർഷത്തിലെ SPC പ്രവേശന പരീക്ഷ 20-6-205 ന് നടന്നു.അന്തിമ എഴുത്ത് പരീക്ഷയിൽ 100 കുട്ടികൾ പങ്കെടുത്തു.എസ് പി സി ചുമതലയുള്ള അധ്യാപകരായ ഷൈനി കെ എം,അബ്ദുള്ള കുന്നത്ത് എന്നിവർ നേതൃത്വം നൽകി.
11.ലിറ്റിൽ കൈറ്റ്സ് മോഡൽ പരീക്ഷ
2025 ജൂൺ-21
പെരുവള്ളൂർ :പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2025-28 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് മോഡൽ പരീക്ഷ 21-06-2025 ന് നടന്നു.പരീക്ഷ എഴുതാൻ രജിസ്റ്റർ ചെയ്ത 166 പേരിൽ 95 പേർ പരീക്ഷ എഴുതി.ലിറ്റിൽ കൈറ്റ്സ് ചുമതല അധ്യാപകരായ ഗിരീഷ് വി,നിഷിത എം കെ എന്നിവർ നേതൃത്വം നൽകി.
12.അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു ജൂൺ-21
പെരുവള്ളൂർ :പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു.സ്കൂൾ അധ്യാപകനും ,യോഗ ട്രെയിനറുമായ രാംലാൽ എം ആർ വിദ്യാർത്ഥികളെ യോഗ പരിപാടികൾക്ക് നേതൃത്വം നൽകി.
13.ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025 ജൂൺ-25
പെരുവള്ളൂർ :പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2025-28 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് ഓൺലൈൻ അഭിരുചി പരീക്ഷ 25-06-2025 ന് നടന്നു.പരീക്ഷ എഴുതാൻ രജിസ്റ്റർ ചെയ്ത 166 പേരിൽ 162 പേർ പരീക്ഷ എഴുതി.രാവിലെ 9.30 തുടങ്ങി 3.30ന് അവസാനിച്ചു.ലിറ്റിൽ കൈറ്റ്സ് ചുമതല അധ്യാപകരായ ഗിരീഷ് വി,നിഷിത എം കെ എന്നിവർ നേതൃത്വം നൽകി. 2025 ജൂൺ 25
14.ലോകലഹരിവിരുദ്ധ ദിനം 2025 ജൂൺ 26
പെരുവള്ളൂർ :പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച്.വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ലഹരിക്കെതിരെയുള്ള ഒപ്പുശേഖരണം,ലഹരി വിരുദ്ധ റാലി,സമീപത്തെ കടകളിൽ ലഹരി വിരുദ്ധ പോസ്റ്റർ ഒട്ടിക്കൽ,ഫ്ലാഷ് മോബ് ,ലഹരി വിരുദ്ധ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം എന്നിവ സംഘടിപ്പിച്ചു.ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഹെഡ്മാസ്റ്റർ ശ്രീ ഹരീഷ് കുമാർ ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റൻറ് സിന്ധു ടീച്ചർ,അധ്യാപകരായ രശ്മി നീലാംബരി,രാംലാൽ എം ആർ ,ബാലകൃഷ്ണൻ,സുനിത,ശില്പ എന്നിവർ നേതൃത്വം നൽകി.
15.ലോകലഹരിവിരുദ്ധ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം 2025 ജൂൺ 26
പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി ലോകലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു.
16.പെരുവള്ളൂർ ഗവൺമെൻറ് ഹൈസ്കൂളിൽ 'എന്റെ മലയാളം' വായനോത്സവം
പെരുവള്ളൂർ: പെരുവള്ളൂർ ഗവൺമെൻറ് ഹൈസ്കൂളിൽ 'എൻറെ മലയാളം' തലക്കെട്ടിൽ വായനോത്സവം സംഘടിപ്പിച്ചു.വായനയുടെ മാധുര്യവും മലയാളഭാഷാ സ്നേഹവും പകർന്നു നൽകുന്നതിനുള്ള പരിപാടിയാണിത്. മലയാളം ക്ലബ്ബ് സംഘടിപ്പിച്ച പരിപാടി പ്രധാനാധ്യാപകൻ എ.ഹരീഷ് കുമാർ ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റൻറ് കെ.സിന്ധു,സ്റ്റാഫ് സെക്രട്ടറി വി.ഗിരീഷ്,എസ്.ആർ.ജി കൺവീനർ സി.ഷഫീഖ് അഹമ്മദ് ആശംസകൾ നേർന്നു. 'എൻറെ വായന' സെഷനിൽ ലിജി ഭാസ്കർ,സി.പ്രദീഷ് കുമാർ,വിദ്യാർഥികളായ സി.ശാദിയ, കെ.തീർത്ഥ,എൻ.എസ്.ദേവിക എന്നിവർ പുസ്തകപരിചയം നിർവഹിച്ച്, വായനാനുഭവങ്ങൾ പങ്കുവച്ചു. 'കവിതയും ചിന്തയും' സെഷനിൽ പ്രശസ്ത കവിയും അധ്യാപികയുമായ രശ്മി നീലാംബരി കുട്ടികളോട് സംവദിച്ചു.വിദ്യാർഥികളായ കെ.ഭവ്യ ലക്ഷ്മി,കെ.സ്മൃതി,കെ.എം.നിരഞ്ജന എന്നിവർ കവിതകൾ ആലപിച്ചു.ഡോ.ഷീജ പാർവതി,ടി.ജിനിത നേതൃത്വം നൽകി.
17.പേവിഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു 2025 ജൂൺ-30
പെരുവള്ളൂർ :പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി പേവിഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.പഞ്ചായത്ത് അംഗം തങ്കവേണുഗോപാൽ ഉദ്ഘാടനം ചെയ്തു.ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ എ കെ വിഷ്ണുവൽക്കരണ ക്ലാസ് എടുത്തു.സ്കൂൾ പ്രധാന അധ്യാപകൻ ഹരീഷ് കുമാർ,സീനിയർ ടീച്ചർ കെ സിന്ധു,സ്റ്റാഫ് സെക്രട്ടറി വി ഗിരീഷ്,ഹെൽത്ത് ക്ലബ് കൺവീനർ വി.ടി രശ്മി എന്നിവർ സംസാരിച്ചു.
18.ഫസ്റ്റ് എയ്ഡ് ബോധവൽക്കരണ ക്ലാസ് 2025 ജൂൺ-30
പെരുവള്ളൂർ :പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ജെ ആർ സി,എസ് പി സി എന്നിവയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ഫസ്റ്റ് എയ്ഡ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.പ്രധാന അധ്യാപകൻ ഹരീഷ് കുമാർ ഉദ്ഘാടനം ചെയ്തു.BLS Trainerമുഹമ്മദ് ഹനീഫ പി ക്ലാസ്സെടുത്തു .സീനിയർ ടീച്ചർ കെ സിന്ധു,സ്റ്റാഫ് സെക്രട്ടറി വി ഗിരീഷ്,ജെ ആർ സി,എസ് പി സി കൺവീനർമാരായ രാംലാൽ,കവിത എസ് എസ്,അബ്‍ദുള്ള കുന്നത്ത്,ഷൈനി കെ എം എന്നിവർ നയിച്ചു.
19.കുട്ടികളെ അറിയാം കൂടുതൽ അറിയാം ജൂലൈ 2025
പെരുവള്ളൂർ:കുട്ടികളെ അറിയാം കൂടുതൽ അറിയാം പദ്ധതി പ്രകാരം പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ഗൃഹസന്ദർശന പരിപാടിക്ക് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പെരുവള്ളൂരിൽ തുടക്കമിട്ടു.കുട്ടികളുടെ ജീവിത സാഹചര്യങ്ങളും,രക്ഷിതാക്കളെ കുറിച്ച് കൂടുതൽ അറിയുന്നതിനും,പ്രത്യേക പിന്തുണ ആവശ്യമുള്ളവരെ കണ്ടെത്തുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകം പരിശീലനം നടപ്പിലാക്കും.ഗൃഹ സന്ദർശത പദ്ധതിവാർഡ് അംഗം തങ്ക വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ ഹരീഷ് കുമാർ,സീനിയർ അധ്യാപകരായ സിന്ധു, ശഫീഖ് അഹമ്മദ്,രേണു പി,പിടിഎ പ്രസിഡണ്ട് അൻവർ,വൈസ് പ്രസിഡണ്ട് അജ്മൽ,വിജയഭേരി കൺവീനർ ദിവ്യ ബി ടിഎന്നിവർ നേതൃത്വം നൽകി
20.എസ് പി സി രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ജൂലൈ 8 2025
പെരുവള്ളൂർ: പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 2025 -26 അധ്യയന വർഷത്തിൽ എസ്പിസിയിലേക്ക് തെരഞ്ഞെടുത്ത കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഓഫീസറായ അനിൽകുമാർ ക്ലാസ് എടുത്തു . എസ്പിസിയിൽ ചേരുന്ന കുട്ടികൾക്കുണ്ടാകുന്ന വ്യക്തിപരവും സാമൂഹികപരമായ മാറ്റത്തെക്കുറിച്ച് വിശദമായി രക്ഷിതാക്കളുമായി സംസാരിച്ചു. എസ്പിസി ചുമതലയുള്ള അധ്യാപകരായ അബ്ദുള്ള കുന്നത്ത് , ഷൈനി കെ എം എന്നിവർ നേതൃത്വം നൽകി.
21."ലഹരിയാണ് ജീവിതം" മൺസൂൺ ഫുട്ബോൾ ടൂർണ്ണമെന്റ് 2025
ജിഎച്ച്എസ്എസ് പെരുവള്ളൂരിൽ യുപി വിഭാഗം വിദ്യാർത്ഥികൾക്കായി മൺസൂൺ ഫുട്ബോൾ ടൂർണ്ണമെന്റ് നടത്തി. ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ലഹരിക്കെതിരെ "കളിയാണ് ലഹരി" എന്ന സന്ദേശം വിദ്യാർഥികളിലേക്ക് എത്തിക്കുന്നതിനാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. മൂന്ന് ദിവസങ്ങളിലായി നടന്ന ആവേശകരമായ ടൂർണമെന്റ് കായിക ക്ലബിൻ്റെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്. പ്രധാനാധ്യാപകൻ ഹരീഷ് കുമാർ ഉദ്ഘാടനം ചെയ്ത ടൂർണമെന്റിൽ സ്കൂൾ പ്രിൻസിപ്പൽ ദിനേശ് കുമാർ പിടിഎ പ്രസിഡന്റ് അൻവർ, കായിക അധ്യാപകൻ സാജിദ്, വൈസ് പ്രസിഡന്റ് ഇഖ്ബാൽ, എസ് എം സി ചെയർമാൻ അഷ്‌റഫ്, വൈസ് ചെയർമാൻ മഹറൂഫ് പഞ്ചായത്ത് മെമ്പർ തങ്ക വേണുഗോപാൽ, പിടിഎ അംഗം അജ്മൽ, സീനിയർ അധ്യാപിക സിന്ധു ടീച്ചർ, മുനീർമാഷ്, പ്രദീഷ് മാഷ്, രാം ലാൽ മാഷ്, തുടങ്ങിയവർ സംബന്ധിച്ചു.
22.മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു ജൂലൈ 10 2025
പെരുവള്ളൂർ: പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2025 -26അധ്യയനവർഷത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് വിജയഭേരിയുടെയും,എസ് ആർ ജിയുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.വിജയഭേരി മലപ്പുറം ജില്ലാ കോഡിനേറ്റർ ഡോക്ടർ സലിം വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു.പത്താം ക്ലാസിൽ എങ്ങനെ ഉന്നത വിജയം കരസ്ഥമാക്കാം എന്നതിൽ ഊന്നിയായിരുന്നു ക്ലാസ്.മോട്ടിവേഷൻ ക്ലാസ്സ് സ്കൂൾ എസ് എം സി ചെയർമാൻ അഷ്റഫ് എ പി ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകൻ ഹരീഷ് കുമാർ അധ്യക്ഷനായി.പിടിഎ പ്രസിഡണ്ട് അൻവർ,വൈസ് പ്രസിഡണ്ട് അജ്മൽ സീനിയർ ടീച്ചർ സിന്ധു,വിജയഭേരി കോഡിനേറ്റർ ദിവ്യ ബി ടി, എസ് ആർ ജി കൺവീനർഷഫീഖ് അഹമ്മദ് എന്നിവർ സംസാരിച്ചു.
23.രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു ജൂലൈ 10 2025
പെരുവള്ളൂർ: പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2025 -26അധ്യയനവർഷത്തെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് വിജയഭേരിയുടെയും,എസ് ആർ ജിയുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.വിജയഭേരി മലപ്പുറം ജില്ലാ കോഡിനേറ്റർ ഡോക്ടർ സലിം ക്ലാസ് എടുത്തു.പത്താം ക്ലാസിൽ എങ്ങനെ ഉന്നത വിജയം കരസ്ഥമാക്കാം എന്നതിൽ ഊന്നിയായിരുന്നു ക്ലാസ്.മോട്ടിവേഷൻ ക്ലാസ്സ് സ്കൂൾ എസ് എം സി ചെയർമാൻ അഷ്റഫ് എ പി ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകൻ ഹരീഷ് കുമാർ അധ്യക്ഷനായി.പിടിഎ പ്രസിഡണ്ട് അൻവർ,വൈസ് പ്രസിഡണ്ട് അജ്മൽ സീനിയർടീച്ചർ സിന്ധു,വിജയഭേരി കോഡിനേറ്റർ ദിവ്യ ബി ടി, എസ് ആർ ജി കൺവീനർഷഫീഖ് അഹമ്മദ് എന്നിവർ സംസാരിച്ചു.
24.സ്കൂൾ പത്രം പ്രകാശനംചെയ്തു ജൂലൈ 10 2025
പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2025 -26അധ്യയനവർഷത്തെ ജൂൺ മാസത്തെ മുഴുവൻ പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സ്‍കൂൾ പത്രം പ്രകാശനംചെയ്തു .വിജയഭേരി മലപ്പുറം ജില്ലാ കോഡിനേറ്റർ ഡോക്ടർ സലിം പ്രകാശനകർമ്മം നിർവഹിച്ചു.സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് Scribus ഉപയോഗിച്ച് പത്രം ഉണ്ടാക്കിയത്.പ്രധാന അധ്യാപകൻ ഹരീഷ് കുമാർ,പിടിഎ പ്രസിഡണ്ട് അൻവർ,അജ്മൽ സീനിയർടീച്ചർ സിന്ധു,വിജയഭേരി കോഡിനേറ്റർ ദിവ്യ ബി ടി, എസ് ആർ ജി കൺവീനർഷഫീഖ് അഹമ്മദ് എന്നിവർ കൈറ്റ് ചുമതലയുള്ള നിഷിത എം കെ ഗിരീഷ് വി എന്നിവർ പങ്കെടുത്തു.
25.വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി ജൂലൈ 11 2025
പെരുവള്ളൂർ:പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2025- 26 അധ്യയനവർഷത്തെ എല്ലാ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി.ഡോ.ബാബുരാജൻ കെ അസോസിയേറ്റ് പ്രൊഫസർ ആൻഡ് ഡയറക്ടർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല വാക്കാട് തിരൂർ ഉദ്ഘാടനം ചെയ്തു.വായനാശീലം വർദ്ധിപ്പിക്കുക,പത്രവായനയുടെ പ്രാധാന്യം,മലയാളഭാഷയുടെ പ്രാധാന്യം എന്നിവ കുട്ടികളുമായി സംസാരിച്ചു.സാംസ്കാരിക മേഖലയിലും,സാമൂഹിക മേഖലയിലും എക്കാലത്തും പ്രാധാന്യമുള്ള നിരവധി കവിതകളും,പാട്ടുകളും കുട്ടികളെ പരിചയപ്പെടുത്തി.ഉദ്ഘാടനത്തോടനുബന്ധിച്ച് പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും മുഖ്യാതിഥി മധുരം വിതരണം ചെയ്തു.ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ പ്രശ്നോത്തരി മത്സ്യത്തിന് സമ്മാനവും അതിഥി കുട്ടികൾക്ക് നൽകി.ലൈബ്രറി കൗൺസിൽ വായന മത്സരത്തിൽ സ്ഥാനതലത്തിൽ പങ്കെടുത്ത ദേവിക എൻ എസ് എന്ന വിദ്യാർത്ഥിയെ ആദരിച്ചു.സ്കൂളിലെ മുഴുവൻ ക്ലബ്ബ് കൺവീനർമാരും ഉദ്ഘാടനത്തിൽ പങ്കാളികളായി.ഉദ്ഘാടനത്തെ തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.പ്രധാനാധ്യാപകൻ ഹരീഷ് കുമാർ ,സീനിയർ അസിസ്റ്റൻറ് സിന്ധു ടീച്ചർ,എസ് എം സി ചെയർമാൻ അഷ്റഫ് എ പി,വൈസ് പ്രസിഡണ്ട് അജ്മൽ എന്നിവർ സംസാരിച്ചു.
26.നടപ്പാത ഉദ്ഘാടനം ചെയ്തു ജൂലൈ 21-2025
പെരുവള്ളൂർ : പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശന കവാടത്തിലൂടെയുള്ള പുതിയ നടപ്പാത ഉദ്ഘാടനം ചെയ്തു.പൂർവവിദ്യാർത്ഥിയും സൽവ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ഡോ.പാമങ്ങാടൻ അബ്ദുറഹ്മാൻ ഹാജിയാണ് സ്കൂളിലെ പുതിയ നടപ്പാത നിർമ്മിച്ചു നൽകിയത്.പ്രിൻസിപ്പാൾ എംപി ദിനേശ് കുമാർ,ഹെഡ്മാസ്റ്റർ, എ ഹരീഷ് കുമാർ പിടിഎ പ്രസിഡണ്ട് കെ ടി അൻവർ ,എസ്.എം.സി ചെയർമാൻ എ പി അഷ്റഫ് സംസാരിച്ചു.മഹറൂഫ്,അജ്മൽ ചൊക്ലി,ഇക്ബാൽ ഖുറേഷി,കെ ശരീഫ്,വീ ഗിരീഷ്,റസാഖ് പെരുവള്ളൂർ സംബന്ധിച്ചു.
27.കൗതുകമായി റോബോട്ടിക്സ് പഠനം 2025
പെരുവള്ളൂർ :പത്താം ക്ലാസിലെ ഐടി പഠനത്തിൽ ഈ വർഷം ഉൾപ്പെടുത്തിയ റോബോട്ടിക്സ് കുട്ടികൾക്ക് ഒരു പുത്തൻ അനുഭവം പകർന്നു.കാലത്തിനൊപ്പം മാറുന്ന പാഠ്യപദ്ധതി പരിഷ്കാരത്തിന്റെ ഭാഗമായി വന്ന റോബോട്ടിക്സ് പാഠഭാഗം വളരെ ആവേശത്തോടെയും കൗതുകത്തോടെയും ആണ് കുട്ടികൾ ഏറ്റെടുത്തത്.
28."ടീൻസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
പെരുവള്ളൂർ :പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 2025-26 അധ്യയനവർഷത്തെ ടീൻസ് ക്ലബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.എസ് എം സി ചെയർമാൻ എ പി അഷ്റഫ് ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ എ ഹരീഷ് കുമാർ,സീനിയർ ടീച്ചർ കെ സിന്ധു,പി ടി എ പ്രസിഡണ്ട് കെ ടി അൻവർ,വി ഗിരീഷ് സംസാരിച്ചു.ഡോക്ടർ ജിജോ ഭായ്,ഡോക്ടർ ശ്രീജിൽ എന്നിവർ ക്ലാസ് എടുത്തു. ടീൻസ് ക്ലബ് സ്കൂൾ ചുമയുള്ള അധ്യാപികയായ ഡോക്ടർ ഷീജ പാർവതി പരിപാടിക്ക് നേതൃത്വം നൽകി.എട്ടാം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കമാരക്കാലത്തെകുറിച്ച് ക്ലാസ് നൽകി.
29."കെട്ടിടോദ്ഘാടനവും പ്രതിഭകൾക്കുള്ള ആദരവും
പെരുവള്ളൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ സമഗ്ര ശിക്ഷ കേരളം സഹായത്തോടെ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും 2024 - 25 അക്കാദമിക വർഷം മികച്ച നേട്ടം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാര വിതരണവും നടത്തി ബഹു വള്ളിക്കുന്ന് നിയോജക മണ്ഡലം എംഎൽഎ പി അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ടി സാജിത ആധ്യക്ഷം വഹിച്ചു ചടങ്ങിൽ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കലാം മാസ്റ്റർ പിടിഎ പ്രസിഡണ്ട് കെ ടി അൻവർ ,എസ് എം സി ചെയർമാൻ എ പി അഷറഫ് പി ടി എ വൈസ് പ്രസിഡണ്ട് ഇക്ബാൽ ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ പി ജീബ , പി ടി എ അംഗം,അജ്മൽ, അബ്ദുൽ കരീം പ്രിൻസിപ്പാൾ ദിനീഷ് കുമാർ വൈസ് പ്രിൻസിപ്പാൾ ഹരീഷ് കുമാർ സീനിയർ അസിസ്റ്റൻറ് കെ സിന്ധു രശ്മി നീലാംബരി തുടങ്ങിയവർ സംസാരിച്ചു
30.സംവാദം സംഘടിപ്പിച്ചു
പെരുവള്ളൂർ :പെരുവള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച്.ജനസംഖ്യ ഗുണമോ ദോഷമോ എന്ന വിഷയത്തിൽ ഡിബേറ്റ് സംഘടിപ്പിച്ചു.സ്കൂളിലെ എസ് എസ് ക്ലബ്ബ്,ഐഎഎസ് അക്കാദമിയും സംയുക്തമായാണ് സംവാദം സംഘടിപ്പിച്ചത്.അധ്യാപകരായ എം ആർ രാംരാൽ,പ്രതീഷ് കുമാർ,ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
31.സീഡ് പ്രതിജ്ഞ പതിപ്പിച്ചു
ജി എച്ച് എസ് എസ് പെരുവള്ളൂർ.. ജിഎച്ച്എസ്എസ് പെരുവള്ളൂരിലെ ഹരിത സേന അംഗങ്ങൾ എൽകെജി മുതൽ പത്താം ക്ലാസ് വരെ എല്ലാ ക്ലാസ്സുകളിലും, പാചകപ്പുരയിലും സീഡ് പ്രതിജ്ഞ പതിപ്പിച്ചു. ഭക്ഷണം സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന പ്രതിജ്ഞ എല്ലാ ക്ലാസുകളിലെയും കുട്ടികൾക്ക് ഹരിത സേന അംഗങ്ങൾ ചൊല്ലിക്കൊടുത്തു. ഇനിയുള്ള എല്ലാ ദിവസങ്ങളിലും ഉച്ച ഭക്ഷണം കഴിക്കുന്നതിനു മുമ്പേ ചൊല്ലണം എന്ന് നിർദ്ദേശിച്ചു.
32."വിദ്യാരംഗം ഉദ്ഘാടനം
വേങ്ങര ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം പെരുവള്ളൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സറീന ഹസീബ് ഉദ്ഘാടനം ചെയ്തു.വേങ്ങര ഉപജില്ല AEO ശ്രീമതി ശർമ്മളി,പിടിഎ പ്രസിഡണ്ട് കെടി അൻവർ,എസ് എം സി ചെയർമാൻ എപി അഷ്റഫ് ,ഹെഡ്മാസ്റ്റർ ഹരീഷ് കുമാർ,വിദ്യാരംഗം വേങ്ങര ഉപജില്ല കോഡിനേറ്റർ വി.ആർ സാനു എന്നിവർ സംബന്ധിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ സ്കൂളുകളിലെ കുട്ടികൾക്കായി കൊളാഷ് ശില്പശാല സംഘടിപ്പിച്ചു.ചിത്രകൂടം ബഷീർ,ലിബേഷ്,സാനു വി ആർ എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി.
33.പ്രേംചന്ദ് ദിനം ആഘോഷിച്ചു
പെരുവള്ളൂർ :പെരുവള്ളൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ദിനം ആഘോഷിച്ചു.പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി കൊളാഷ് മത്സരവും,പ്രസംഗം മത്സരവും നടത്തി.
34.സേഫ്റ്റി ഓഡിറ്റ് മീറ്റിംഗ് സംഘടിപ്പിച്ചു
പെരുവള്ളൂർ :സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലെയും സുരക്ഷ ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്ന സേഫ്റ്റി ഓഡിറ്റിനു മുന്നോടിയായി പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള സുരക്ഷാ മീറ്റിംഗ് നടത്തി.കെ എസ് ഇ ബി,പി ഡബ്ല്യു ഡി,പോലീസ്,എക്സൈസ്,ആരോഗ്യം എന്നീ ഡിപ്പാർട്ട്മെൻ്റുകൾ യോഗത്തിൽ പങ്കെടുത്തു.എല്ലാ ഡിപ്പാർട്ട്മെന്റുകളുടെയും നിർദ്ദേശപ്രകാരം വേണ്ട മാറ്റങ്ങൾ വരുത്താൻ യോഗത്തിൽ തീരുമാനിച്ചു.
35.ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
പെരുവള്ളൂർ :ചെറിയ കുട്ടികളിൽ ഡയബറ്റിക് രോഗികൾ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രമേഹ രോഗത്തെക്കുറിച്ചും,കുട്ടികളിലെ നല്ല ഭക്ഷണ ശീലത്തെ കുറിച്ചും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ഡോ:ഷാസ് പാമ്പങ്ങാടൻ ക്ലാസ് എടുത്തു.എസ്.എം.സി ചെയർമാൻ എ പി അഷ്റഫ് ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ ഹരീഷ് കുമാർ,ക്ലബ് കൺവീനർ വി ടി രശ്മി,സീനിയർ ടീച്ചർ കേ സിന്ധു എന്നിവർ സംബന്ധിച്ചു.
36.പെരുവള്ളൂർ സ്കൂളിൽ SPC Day ആഘോഷിച്ചു.
Date:2/8/2024
GHSS പെരുവള്ളൂരിൽ SPC യുടെ പതിനഞ്ചാമത്തെ സ്ഥാപകദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. തേഞ്ഞിപ്പലം സബ് ഇൻസ്പെക്ടർ, ശ്രീ ഉണ്ണികൃഷ്ണൻ മാരത്ത് SPC പതാക ഉയർത്തുകയും മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. വാർഡ് മെമ്പർ ശ്രീമതി തങ്ക വേണുഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഹരീഷ് സ്വാഗതവും PTA പ്രസിഡൻ്റ് ശ്രീ അൻവർ അധ്യക്ഷ സ്ഥാനവും വഹിച്ച പരിപാടിയിൽ SMC ചെയർമാൻ ശ്രീ അഷറഫ് , പിടിഎ മെമ്പർ ശ്രീ അജ്മൽ ചൊക്ലി,സ്റ്റാഫ് സെക്രട്ടറി ശ്രീ ഗിരീഷ് ,ശ്രീ മുനീർ ,ശ്രീ സാനു എന്നിവർ ആശംസകൾ അർപ്പിച്ചു. ACPA ശ്രീമതി ഷൈനി SPC കേഡറ്റുകൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.SPC കേഡറ്റുകൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.CPO ശ്രീ അബ്ദുള്ള കുന്നത്ത് എല്ലാവർക്കും നന്ദി രേഖപ്പെടുത്തി
37.ശാസ്ത്ര ക്വിസ്സ്
കേരള യുവജന ക്ഷേമ ബോർഡ് സംഘടിപ്പിച്ച നിയോജകമണ്ഡല തല ശാസ്ത്ര ക്വിസ്സിൽ GHSS Peruvallur Team ഒന്നാം സ്ഥാനം കരസ്ഥമാക്കി കാർത്തികേയൻ,തീർത്ഥ എന്നിവരെ അടങ്ങുന്ന ടീമാണ് വിജയിച്ചത്.വിജയികൾക്ക് 2000 രൂപ ക്യാഷ് പ്രൈസ് ലഭിച്ചു
38പ്രമോഷൻ വീഡിയോ പുറത്തിറക്കി
പെരുവള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 2025-26 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രമോഷൻ വീഡിയോ നിർമ്മിച്ചു.ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളായ അൽഫാഷാനാസ് എ പി, സ്മൃതി കെ,ഷിയാന ഷിഫാ,ഹനീന എന്നിവർ നേതൃത്വം നൽകി.
39സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025-26
പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2025-26 അധ്യയന വർഷത്തിലെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ 14-08-25 നടന്നു.സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റും,എസ് എസ് ക്ലബ്ബും സംയുക്തമായാണ് ഇലക്ഷൻ സംഘടിപ്പിച്ചത്.41 ക്ലാസുകളിൽ നിന്നായി 100 സ്ഥാനാർത്ഥികൾ മത്സര രംഗത്ത് ഉണ്ടായിരുന്നു.രാവിലെ 10 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു.വൈകുന്നേരം മൂന്ന് മണിക്ക് ഹെഡ്മാസ്റ്റർ ഹരീഷ് കുമാർ റിസൾട്ട് അനൗൺസ് ചെയ്തു.
40സ്കൂൾ ക്യാമ്പ് രണ്ടാംഘട്ടം
പെരുവള്ളൂർ : പെരുവള്ളൂർഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 9-ാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗംങ്ങൾക്കുള്ള സ്കൂൾ ക്യാമ്പ് രണ്ടാംഘട്ടം 25-10-2025 രാവിലെ 9മണി മുതൽ 4.30 വരെ IT ലാബിൽ വെച്ച് നടന്നു.കൈറ്റ് മെന്റർമാരായ ജിബി എം,നിഷിത എം കെ എന്നിവർ ക്ലാസ്സെടുത്തു.
41ഡിജിറ്റൽ പെയിന്റിംഗ് ക്ലാസ് സംഘടിപ്പിച്ചു
പെരുവള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2025-28 Little KITEs ബാച്ചിലെ കുട്ടികൾക്ക് ഒമ്പതാം ക്ലാസിലെ ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് ലിറ്റിൽ ബാച്ചിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പെയിന്റിംഗ് ക്ലാസ് സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗം മുഹമ്മദ് മിഥിലാജ് ക്ലാസ്സെടുത്തു.
42മലയാളം ടൈപ്പിംഗ് ക്ലാസ് സംഘടിപ്പിച്ചു
പെരുവള്ളൂർ : പെരുവള്ളൂർഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി മലയാളം ടൈപ്പിംഗ് ക്ലാസ് സംഘടിപ്പിച്ചു. മലയാളം ടൈപ്പിംഗിൽ ജില്ലാ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗം ഷാദിയ ക്ലാസെടുത്തു.
43ഭിന്നശേഷിവിദ്യാർഥികൾക്ക് സ്പെഷ്യൽ ഇലക്ഷൻ സംഘടിപ്പിച്ചു-2025-ഡിസംബർ 3
ലോക ഭിന്നശേഷി വാരാഘോഷത്തിന്റെ ഭാഗമായി പെരുവള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഡിസംബർ 3 - ന് ഭിന്നശേഷി വിദ്യാർഥികൾക്ക് സ്പെഷ്യൽ ഇലക്ഷൻ സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ്,സ്പെഷ്യൽ എഡ്യൂക്കേറ്റർ സനിത ടീച്ചർ, കൈറ്റ് മെന്റർമാരായ ഗിരീഷ് , നിഷിത എന്നിവർ നേതൃത്വം നൽകി.
44റോബോട്ടിക്സ് ക്ലാസ് സംഘടിപ്പിച്ചു.ജനുവരി-8
പെരുവള്ളൂർ :പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 10-ാം ക്ലാസ് കുട്ടികൾക്ക് റോബോട്ടിക്സ് ക്ലാസ് സംഘടിപ്പിച്ചു.സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ ശാദിയ,താർത്ഥ,മിദിലാജ് എന്നീ കുട്ടികളാണ് ക്ലാസ് എടുത്തത്.സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസിലെ ഐടി പാഠപുസ്തകത്തിൽ ഈ വർഷം മുതൽ നടപ്പിലാക്കിയ റോബോട്ടിക് ക്ലാസ് കുട്ടികൾക്ക് ഒരു പുത്തൻ അനുഭവമായി.
























































































































































































