കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പ്രവർത്തനങ്ങൾ
| ഹോം | ചുമതല | പരിശീലനങ്ങൾ | പ്രവർത്തനങ്ങൾ | തനത് പ്രവർത്തനങ്ങൾ | E CUBE | ലിറ്റിൽ കൈറ്റ്സ് |
ജില്ലാതല പ്രവർത്തനങ്ങൾ
കൈറ്റ് സമ്മിറ്റ് - സർഗാലയ കോഴിക്കോട്
2025 ഏപ്രിൽ 03 - 05
2025 ഏപ്രിൽ 03 - 05 ൽ സർഗാലയ കോഴിക്കോടിൽ വെച്ച് കൈറ്റിന്റെ സമ്മിറ്റ് നടന്നു. 2025-26 അധ്യയന വർഷത്തെ കൈറ്റിന്റെ പ്രവർത്തനങ്ങളും വിവിധ പദ്ധതികളും ചർച്ച ചെയ്യുകയും തീരുമാനമെടുക്കുയും ചെയ്തു.
മാസ്റ്റർ ട്രെയ്നർമാരുടെ യോഗങ്ങൾ
മലപ്പുറം ജില്ലയിലെ ഉപജില്ലാ ചാർജുള്ള എല്ലാ എം ടിമാരുടെ യോഗം ജില്ലാ കോർഡിനേറ്ററിനോടൊപ്പം ചേരുകയും ജില്ലയിൽ നടപ്പിലാക്കേണ്ട വിവിധ പരിപാടികൾ, പരിശീലനങ്ങൾ എന്നിവ ചർച്ച ചെയ്യാറുമുണ്ട്. ജില്ലയുടെ പല പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ നടന്നത് ഇതു പോലത്തെ യോഗത്തിലുടെയായിരിക്കും. മലപ്പുറം ജില്ലയാള നടന്ന യോഗങ്ങളും അതിലൂടെ വന്ന തീരുമാനങ്ങളും അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇൻസ്റ്റലേഷൻ ഫെസ്റ്റ്
കൈറ്റിന്റെ പുതിയ പരിഷ്കരിച്ച ഓപറേറ്റിങ്ങ് സിസ്റ്റമായ ഉബുണ്ടു 22.04 വിവിധ സ്‌കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ ലാപ്‍ടോപിലും ഇൻസ്റ്റാൾ ചെയ്തു. വളരെ ആവേശത്തോടെയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ മഹാ ഉത്സവത്തിൽ പങ്കാളിയായത്. ജില്ലയിലെ തൊണ്ണൂറ് ശതമാനം സ്‍കൂളുകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തത്. സ്‍കൂളിലെ എസ് ഐ ടി സി, കൈറ്റ് മാസ്റ്റർ, മിസ്‍ട്രസുമാർ എന്നിവർ കുട്ടികൾക്ക് മികച്ച പിന്തുണ നൽകി. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
എന്റെ കേരളം - എക്സിബിഷൻ
2025 മെയ് 07 - 13 - കോട്ടക്കുന്ന്
കേരള സർക്കാറിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി മലപ്പുറം കോട്ടക്കുന്നിൽ എന്റെ കേരളം മെഗാ എക്സിബിഷൻ നടക്കുന്നു. മെയ് 7 മുതൽ 13 വരെ നടക്കുന്ന എക്സിബിഷനിൽ പൊതുവിദ്യാഭ്യാസ വകുപ്പിമ്റെ സ്റ്റാളിനൊപ്പം കൈറ്റിന്റെ രണ്ട് സ്റ്റാളുകളും ഉണ്ട് .ജനശ്രദ്ധ ആകർഷിക്കുന്ന വിവിധ പരിപാടികൾ കൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത കുട്ടികളുടെയും ജില്ലാ മികവുത്സവം പരിപാടിയിൽ പങ്കെടുത്ത കുട്ടികളുടെയും പ്രൊജക്റ്റുകൾ ഈ ദിവസങ്ങളിൽ കൈറ്റിന്റെ സ്റ്റാളിൽ പ്രദർശിക്കപ്പെടും. അതുകൂടാതെ ജനശ്രദ്ധ ആകർഷിക്കുന്ന മറ്റു പ്രൊജക്ടുകളും ഗെയിമുകളും കൈറ്റ് തയ്യാറാക്കിയിട്ടുണ്ട് കൂടുതൽ ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഐ ടി മേള
2025-26 അധ്യയന വർഷത്തെ ഐ ടി മേള ഐ ടി ക്വിസോട് കൂടി ആരംഭിച്ചു. 2025 സെപ്റ്റംബർ 20 നകം എല്ലാ സ്‍കൂളുകളിലും ഐ ടി ക്ലിസ് നടക്കുകയും ഒന്നാം സ്ഥാനക്കരെ കണ്ടെത്തുകയും ചെയ്തു. തുടർന്ന് 2025 സെപ്റ്റംബർ 23 ന് എല്ലാ ഉപജില്ലകളിലും ഉപജില്ലാതല ക്വിസ് മത്സരങ്ങൾ നടക്കുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ഹൈസ്കൂൾ, ഹയർ സെക്കന്ററി തലത്തിൽ ഒന്നും രണ്ടും സ്ഥാനക്കാരെ ജില്ലാതല ക്ലിസ് മത്സരത്തിന് തിരഞ്ഞെടുത്തു.
2025 ഒക്ടോബർ 3 ന് ജില്ലാതല ക്ലിസ് മത്സരം കൈറ്റ് ജില്ലാ ഓഫീസിൽ നടന്നു. തുടർന്ന് 2025 ഒക്ടോബർ 29. 30 ന് കെ എം എച്ച് എസ് എസ് കോട്ടൂരിൽ ജില്ലാതല ഐടി മേളയുടെ മറ്റ് മത്സരങ്ങൾ നടന്നു. കൂടുതൽ അറിയുവാൻ
സ്വതന്ത്ര്യ സോഫ്റ്റ്‍വെയർ വാരാചരണം
2025 സെപ്റ്റംബർ 20-27
സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുമായി ബന്ധപ്പെട്ട ലോകവ്യാപകമായ ആഘോഷമാണ് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം. വീട്, വിദ്യാഭ്യാസം, വാണിജ്യം, ഭരണനിർവ്വഹണം തുടങ്ങി എല്ലാമേലകളിലും നിലവാരമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റിയും നന്മയെപ്പറ്റിയും ലോകജനതയെ ബോധവൽക്കരിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. 2025 സെപ്റ്റംബർ 20 ന് കൈറ്റിന്റെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാചരണച്ചിന് തുടക്കം കുറിച്ചു. ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ മന്ത്രി ശ്രീ. വി ശിവൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കൈറ്റ് സി ഇ ഒ ശ്രീ. അൻവർ സാദത്ത് സ്വാഗതം പറഞ്ഞു. തുടർന്ന് എല്ലാ ജില്ലകളിലും കൈറ്റിന്റെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുമായി ബന്ധപ്പെട്ട പരിപാടികൾ നടന്നു. കൂടുതൽ അറിയാൻ
ഹരിതവിദ്യാലയം സീസൺ 4
സ്‌കൂളുകൾ നടപ്പിലാക്കിയ സവിശേഷ പ്രവർത്തനങ്ങളും മികച്ച മാതൃകകളും മറ്റുള്ളവർക്കു കൂടി പ്രയോജപ്പെടുന്ന വിധത്തിൽ പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെ 'ഹരിതവിദ്യാലയം' എന്നു പേരിൽ വിദ്യാഭ്യാസ റിയാലിറ്റിഷോ 2010, 2017, 2022 വർഷങ്ങളിൽ സംഘടിഷിക്കുകയും കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ അത് സംപ്രേഷണം നടത്തുകയും ചെയ്തിരുന്നു. സ്‌കൂളുകൾ നടപ്പിലാക്കിയ സവിശേഷ പ്രവർത്തനങ്ങളും മികച്ച മാതൃകകളും മറ്റുള്ളവർക്കു കൂടി പ്രയോജപ്പെടുന്ന വിധത്തിൽ പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെ 'ഹരിതവിദ്യാലയം' എന്നു പേരിൽ വിദ്യാഭ്യാസ റിയാലിറ്റിഷോ 2010, 2017, 2022 വർഷങ്ങളിൽ സംഘടിഷിക്കുകയും കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ അത് സംപ്രേഷണം നടത്തുകയും ചെയ്തിരുന്നു. അതിന്റെ തുടർച്ചയായി, 2023 ജൂൺ മുതൽ സ്‌കൂളുകളിൽ നടപ്പിലാക്കിയ പ്രവരത്തനങ്ങളെ അടിസ്ഥാനമാക്കി 'ഹരിതവിദ്യാലയം' റിയാലിറ്റിഷോയുടെ നാലാമത് എഡിഷൻ പൊതുവിദ്യാഭ്യാസ വകുപ്പിലെ മറ്റു സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടേക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടത്തുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. തുടർന്ന് വായിക്കുക
എന്റെ സ്കൂൾ എന്റെ അഭിമാനം
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് വേണ്ടി നടത്തിയ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് നിർമ്മാണ മത്സരത്തിലെ ജില്ലയിലെ പുരസ്കാര ജേതാക്കൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. പതിനാല് ജില്ലകളേയും ഉൾപ്പെടുത്തി നടന്ന ഓൺലൈൻ ചടങ്ങിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ. ഐ.എ.എസ്.ഉം കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്തും ചേർന്ന് സ്കൂളുകൾക്ക് അവാർഡുകൾ സമ്മാനിച്ചത്. വിജയികളായ 101 സ്കൂളുകളിൽ ജില്ലയിൽ നിന്നും 26 സ്കൂളുകൾ ഇടം പിടിച്ചു. ജില്ലയിൽ നിന്ന് പൊന്നാനി എ വി എച്ച് എസ് എസ് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും എടയൂർ എ എം എൽ പി എസും വടശ്ശേരി ജി എച്ച് എസും പ്രത്യേക ജൂറി പരാമർശവും നേടുകയുണ്ടായി. തുടർന്ന് വായിക്കുക
എം ടി പരീക്ഷ
2025 ജൂലൈ 12 - ഡി ആർ സി മലപ്പുറം
ജില്ലയിലെ എം ടി മാരുടെ ഒഴിവുകൾ നികത്തുവാൻ വേണ്ടി മാസ്റ്റർട്രെയിനർമാരാകുവാൻ ആഗ്രഹമുള്ള അധ്യാപകരുടെ പരീക്ഷ 2025 ജൂലൈ 12 ന് കൈറ്റ് ജില്ലാ ഓഫീസിൽ നടന്നു. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ പ്രൈമറി മുതൽ ഹയർ സെക്കന്ററി തലം വരെ പ്രവർത്തിക്കുന്ന (വൊക്കേഷണൽ ഇൻസ്മൂകൂർമാർ ഉൾപ്പെടെ) അധ്യാപകരാണ് ഓൺലൈനായി അപേക്ഷ നൽകി പരീക്ഷയിൽ പങ്കെടുത്തത്. മലപ്പുറെം ജില്ലയിൽ 63 അധ്യാപകരാണ് പരീക്ഷക്ക് അപേക്ഷിച്ചത്. 40 അധ്യാപകർ പരീക്ഷക്ക് ഹാജറായി. രണ്ട് ബാച്ചായി നടത്തിയ പരീക്ഷയിൽ ആദ്യ ബാച്ചിൽ 31 അധ്യാപകരും രണ്ടാം ബാച്ചിൽ 9 അധ്യാപകരുമാണ് പരീക്ഷയിൽ പങ്കെടുത്തത്. മറ്റ് ജില്ലയിൽ നിന്ന് വന്ന മാസ്റ്റർ ട്രെയ്നർമാരാണ് പരീക്ഷ നടത്തിയത്. കൂടുതൽ അറിയുവാൻ
പുതിയ എം ടി മാരുടെ ചുമതലയേൽക്കൽ
2025 സെപ്തംബർ 30 ന് കൈറ്റ് മലപ്പുറത്ത് ഏഴ് പുതിയ എം ടി മാർ ചുമതലയേറ്റു.
| ജംഷീർ എ.കെ. | സി.എച്ച്.എസ്.എസ്. അടക്കാക്കുണ്ട് |
| ജെയ്നേഷ് പി.കെ. | എം.വി.എച്ച്.എസ്.എസ്. അരിയല്ലൂർ |
| ഗോകലൻ ജി. | ജി.യു.പി.എസ്. പഴയകടയ്ക്കൽ |
| മുബഷീറ കെ. | ജി.വി.എച്ച്.എസ്.എസ്. ചെട്ടിയാൻകിണർ |
| അരൂപ് എ.കെ. | വി.എ.യു.പി.എസ്. കാവനൂർ |
| വിജീഷ് പി.കെ. | ജി.വി.എച്ച്.എസ്.എസ്. പൂല്ലാനൂർ |
| രഞ്ജു വി.ബി. | പി.സി.എൻ.ജി.എച്ച്.എ സ്.എസ്. മുക്കുതല |
പത്രത്താളുകളിലൂടെ
കൈറ്റിന്റെ ജില്ലാതല പ്രവർത്തനതതിന്റെയും കൈറ്റിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി സ്‍കൂളുകളിൽ നടക്കുന്ന പരിപാടികളുടെ ധാരാളം വാർത്തകൾ പത്രങ്ങളിലും ചാനലുകളിലും വരാറുണ്ട്. ഓരോ സ്ഥാപനങ്ങളിലും അവർ ചെയ്യുന്ന പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷനാണ് ഓരോ പത്രവാർത്തകളും. ജില്ലയിൽ നടന്ന വിവിധ പ്രവർത്തനങ്ങളുടെ വാർത്തകളും ന്യൂസ്‍പേപ്പർ കട്ടിങ്സും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക







