കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/എംടി മീറ്റിങ്ങ്
മാസ്റ്റർ ട്രെയ്നർമാരുടെ യോഗങ്ങൾ
എല്ലാ മാസവും മാസ്റ്റർ ട്രെയ്നർമാർ അവരുടെ ജില്ലകളിൽ ചെയ്യേണ്ട/ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾക്ക് ഒരു രൂപം നൽകാൻ വേണ്ടി കൈറ്റ് ജില്ലാ ഓഫീസുകളിൽ യോഗങ്ങളിൽ കൂടാറുണ്ട്. യോഗത്തിൽ എടുത്ത തീരുമാനങ്ങൾ പിന്നീട് ജില്ലാതലത്തിൽ നടപ്പിലാക്കുകയും ചെയ്യും. കൂടാതെ മാസവസാനം എല്ലാ എംടിമാരും കൂടി റിവ്യൂ മീറ്റിങ്ങ് കൂടി പ്രവർത്തനങ്ങൾ വിലയിരുത്തും. അടുത്ത മാസത്തേക്കുള്ള പ്ലാനിങ്ങും തുടർന്ന് നടത്തും. ജില്ലയിൽ ഈ വർഷം നടന്ന മാസ്റ്റർ ട്രെയ്നർമാരുടെ യോഗങ്ങൾ താഴെ നൽകുന്നു
2025 ഏപ്രിൽ 29
മലപ്പുറം ജില്ലയിലെ ഉപജില്ലാ ചാർജുള്ള എല്ലാ എം ടിമാരുടെ യോഗം ജില്ലാ കോർഡിനേറ്റർ ശരീഫ് മാഷിന്റെ സാന്നിധ്യത്തിൽ ഓൺലൈൻ യോഗം ചേർന്നു. 17 ഉപജില്ലകളുടെ ചാർജുള്ള എംടിമാർ അതിൽ പങ്കെടുക്കുകയും കൈറ്റിന്റെ ഭാവി പരിശീലനങ്ങളെ കുറിച്ചുള്ള ചർച്ച നടത്തുകയും ചെയ്തു. നിലവിലെ പത്താംക്ലാസ് പാഠപുസ്തക പരിശീലനത്തിന്റെ സ്ഥിതിയും ഇനി എത്ര ബാച്ചുകൾ എടുത്താൽ പരിശീലനം പൂർത്തിയാകുമെന്നും വിശകലനം ചെയ്തു.
തുടർന്ന് വരാൻ പോകുന്ന എട്ട്, ഒമ്പത് ക്ലാസിലെ പാഠപുസ്തക പരിശീലനത്തിന്റെ തീയ്യതി തീരുമാനിക്കപ്പെട്ടു. മെയ് 3, 5 തീയ്യതികളിൽ ഒമ്പതിന്റെ ഡി ആർ ജിയും മെയ് 6, 7 തീയ്യതികളിൽ എട്ടിന്റെ ഡി ആർ ജിയും ഓരോ ഉപജില്ലയിൽ നിന്നുംഒരു എക്സ്റ്റേർണൽ ആർ പിയോടൊപ്പം ഉപജില്ലാ ചാർജുള്ള എം ടിമാരും ചേർന്ന് നടത്തുവാൻ തീരുമാനിച്ചു. കേരള സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കോട്ടക്കുന്നിൽ നടക്കുന്ന പ്രദർശനത്തിൽ കൈറ്റിന്റെ രണ്ട് സ്റ്റാളിലേക്ക് ആവശ്യമുള്ള ഉപകരണങ്ങളും പ്രദർശന വസ്തുക്കളും തയ്യാറാക്കുകയും അതിന് എം ടിമാരുടെ നേതൃത്വത്തിൽ ആളുകളെ സജ്ജമാക്കാനും ധാരണയായി. അവധികാലത്ത് ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പിനെ കുറിച്ചും ലിറ്റിൽ യൂണിറ്റുകളുടെ മൂല്യനിർണയത്തെ കുറിച്ചും ചർച്ച ചെയ്തു.
2025 മെയ് 03
മലപ്പുറം ജില്ലയിലെ ഉപജില്ലാ ചാർജുള്ള എല്ലാ എം ടിമാരുടെ യോഗം ജില്ലാ കോർഡിനേറ്റർ ശരീഫ് മാഷിന്റെ സാന്നിധ്യത്തിൽ ഒമ്പതാം ക്ലാസ് ഡി ആർ ജി പരിശാലനത്തിന് ശേഷം ഡി ആർ സിയിൽ യോഗം ചേർന്നു. 17 ഉപജില്ലകളുടെ ചാർജുള്ള എംടിമാർ അതിൽ പങ്കെടുക്കുകയും ഒമ്പതാം ക്ലാസിന്റെ തുടർ പരിശീലനവും എന്റെ കേരളം മെഗാ എക്സിബിഷന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പദ്ധതികൾ തയ്യാറാക്കി എല്ലാവർക്കും ചുമതലകൾ വീതിച്ച് നൽകുകയും ചെയ്തു.
2025 മെയ് 05
ഡി ആർ ജി പരിശീലനത്തിന് ശേഷം എല്ലാ എം ടിമാരുടെ യോഗം ജില്ലാ കോർഡിനേറ്റർ ശരീഫ് മാഷിന്റെ സാന്നിധ്യത്തിൽ ചേർന്നു. ഡി ആർ ജി യിൽ പങ്കെടുത്ത എല്ലാ എംടിമാർ അതിൽ പങ്കെടുക്കുകയും എന്റെ കേരളം മെഗാ എക്സിബിഷന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പുരോഗതികൾ ചർച്ച ചെയ്തു
2025 മെയ് 05
ഗൂഗിൾ മീറ്റ് - ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളോടൊപ്പം
ജില്ലയിലെ ലിറ്റിൽ കൈറ്റ്‍സ് സംസ്ഥാന ക്യാമ്പിലും ജില്ലാതല മികവുത്സവത്തിൽ പങ്കെടുത്ത കുട്ടികളുമായി ഒരു ഗൂഗിൾ മീറ്റ് രാത്രി എട്ട് മണിക്ക് നടത്തി. എന്റെ കേരളം മെഗാ എക്സിബിഷനിൽ അവതരിപ്പിക്കാനുള്ള അവരുടെ തയ്യാറെടുപ്പ് പരിശോധിക്കുവാൻ വേണ്ടിയാണ് മീറ്റ് നടത്തിയത്. കുട്ടികൾ അവരുടെ പ്രൊജക്റ്റിനെ കുറിച്ചും പങ്കെടുക്കുന്ന തീയ്യതിയും അറിയിച്ചു. മാസ്റ്റർ ട്രെയ്നർമാരായ മഹേഷ് മാഷ്, പ്രവീൺ മാഷ്, ജാഫർ മാഷ്, റാഫി മാഷ്, ബിന്ദു ടീച്ചർ, ശിഹാബ് മാഷ് എന്നിവർ പങ്കെടുത്തു.
2025 മെയ് 10
ഗൂഗിൾ മീറ്റ് - സമഗ്രാ പ്ലസിലേക്ക് ഇങ്ക്സ്കേപ്പിന്റെ സഹായക വീഡിയോ നിർമ്മാണം
സമഗ്രാ പ്ലസിലേക്ക് ഐടി പത്താം ക്ലാസ് പാഠപുസ്തകത്തിലെ ആദ്യ പാഠമായ ഇങ്ക്സ്കേപ്പിന്റെ സഹായക വീഡിയോ നിർമ്മാണത്തിന്റെ ചർച്ചക്ക് വേണ്ടി ജില്ലയിലെ എം ടിമാരുടെ യോഗം ഗൂഗിൾവ മീറ്റിൽ ചേർന്നു. ഇങ്ക്സ്കേപ് സോഫ്റ്റ്‍വെയർ ഉപയോഗിച്ച് യുദ്ധവിരുദ്ധ പോസ്റ്ററാണ് പത്താം ക്ലാസിൽ പഠിപ്പിക്കുന്നത്. എൽ ഒ ക്കനുസരിച്ച് പാഠഭാഗത്തെ വീതം വെക്കുകയും അതിനനുസരിച്ച് ഒമ്പത് വീഡിയോ നിർമ്മിച്ച് ലേണിങ്ങ് റുമിലേക്കും ടീച്ചേഴ്സ് ആക്റ്റിവിറ്റിയിലേക്ക് നൽകാനും തീരുമാനിച്ചു. ജില്ലാ കോർഡിനേറ്ററോടൊപ്പം വീഡിയോ നിർമ്മാണത്തിന് ചുമതല ലഭിച്ച മാസ്റ്റർ ട്രെയ്നർമാരായ ജാഫർ സാർ, ലാൽ സാർ, റാഫി സാർ, രാധിക ടീച്ചർ, ഗോകുൽ മാഷ് പങ്കെടുത്തു. യാസർ മാഷ്, മഹേഷ് ചർച്ചക്ക് നേതൃത്വം നൽകി.
2025 ജൂൺ 02
റിവ്യൂ - പ്ലാൻ മീറ്റിങ്
ഏപ്രിൽ മെയ് മാസത്തിൽ നടന്ന എട്ട്, ഒമ്പത്, പത്ത് പാഠപുസ്തക പരിശീലനത്തിന് ശേഷം നടന്ന റിവ്യൂ മീറ്റിങ്ങിൽ ജില്ലയീൽ ലഭ്യമായ മാസ്റ്റർ ട്രെയ്നർമാർ പങ്കെടുത്തു. മീറ്റിങ്ങിൽ പരിശീലനത്തിന്റെ നിലവിലെ കണക്കുകളും ഇനി പരിശീലനം ആവശ്യമുള്ളുവരുടേയും എണ്ണവും പരിശോധിച്ചു. ജൂൺ മാസത്തിൽ നൽകാനുള്ള പരിശീലനങ്ങളുടെ തീയ്യതികൾ ഏകദേശ ധാരണയാക്കി. ജൂൺ 14 ന് നടക്കുന്ന കൂൾ സ്കിൽ ടെസ്റ്റ്, കൈറ്റ് മാസ്റ്റർ, മിസ്ട്രസ് പരിശീലനം എന്നിവ ചർച്ച ചെയ്തു.
2025 ജൂൺ 04
പ്ലാൻ - ചുമതല വിഭജനം
ജില്ലയിൽ ലഭ്യമായ മാസ്റ്റർ ട്രെയ്നർമാർ ചേർന്ന് 2025 ജൂൺ 04 ന് ഡി ആർ സിയിൽ യോഗം ചേർന്നു. മീറ്റിങ്ങിൽ പരിശീലനങ്ങളുടെ തീയ്യതികൾ തീരുമാനത്തിലാക്കി. ജൂൺ 14 ന് നടക്കുന്ന കൂൾ സ്കിൽ ടെസ്റ്റ് മൂന്ന് ബാച്ചായി നടത്തുവാനും എം ടിമാരേയും തീരുമാനിച്ചു, കൈറ്റ് മാസ്റ്റർ, മിസ്ട്രസ് ഓറിയന്റേഷൻ പരിപാടിയുടെ കേന്ദ്രം, എംടിമാരുടെ ഒഴിവുള്ള സ്ഥലത്ത് താത്കാലികമായി എംടിമാരെ വിന്യസിക്കാനും ചുമതല വിഭജനവും ചർച്ച ചെയ്തു.
2025 ജൂൺ 11'
സമഗ്ര റിസോഴ്സ് - പരിശോധന
പത്താം ക്ലാസ് ഐ ടി പാഠപുസ്തകത്തിലെ ഇങ്ക്സ്കേപിന്റേയും എട്ടാം ക്ലാസ് ഐ ടി പാഠപുസ്തകത്തിലെ ക്രിറ്റയുടേയും സമഗ്രയിലേക്ക് വേണ്ടി നിർമ്മിച്ച വീഡിയോകളുടെ പരിശോധന ജില്ലയിൽ നടന്നു. മാസ്റ്റർ ട്രെയ്നർമാർ യോഗം ചേർന്ന് രണ്ട് പാഠങ്ങളുടേയും വീഡിയോകൾ മുഴുവൻ പരിശോധിക്കുകയും ആവശ്യമായ മാറ്റങ്ങൾ ചൂണ്ടി കാണിക്കുകയും ചെയ്തു. യോഗത്തിൽ ഇതു കൂടാതെ കൈറ്റ് മാസ്റ്റർ മിസ്‌ട്രസുമാരുടെ ഓറിയന്റേഷൻ ക്ലാസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ചർച്ചയും നടന്നു. യോഗത്തിൽ ഷാജി മാഷും ഹക്കീം മാഷും അവരുടെ അഭിപ്രായങ്ങൾ പങ്ക് വെച്ചു. ഹക്കീം മാഷ് ഉബുണ്ടു 22.04 ലെയും ചില ലാപ്‍ടോപിലും കണ്ടു വരുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരം നിർദ്ദേശിച്ചു.
2025 ജൂൺ 18
ലിറ്റിൽ കൈറ്റ്‍സ് മാസ്റ്റർ, മിസ്‍ട്രസ് ഏകദിന ശിൽപശാല - പ്ലാനിങ്
2025 ജൂൺ 21 ന് ജി ആർ എച്ച് എസ് എസ് കോട്ടക്കലിൽ നടക്കുന്ന ലിറ്റിൽ കൈറ്റ്സിന്റെ ഏകദിന ശിൽപശാലയുടെ പ്രവർത്തനത്തിന്റെ അന്തിമ രൂപം നൽകുവാൻ വേണ്ടി ഡി ആർ സിയിൽ ലഭ്യമായ എം ടിമാർ യോഗം ചെർന്നു. മൊഡ്യൂളിലെ ഓരോ ഭാഗങ്ങൾ ആരൊക്കെ അവതരിപ്പിക്കുമെന്ന് തീരുമാനമെടുത്തു. ശിൽപശീലക്ക് വേണ്ടിയുള്ള ഒരുക്കുങ്ങളും പുരോഗതികളും ചർച്ച ചെയ്തു. ഭക്ഷണം, എൽ ഇ ഡി വാൾ, ജനറേറർ, ഇരിപ്പിടങ്ങൾ, ഐഡി കാർഡ്, കൈറ്റ് മാസ്റ്റർ, മിസ്ട്രസുമാരെ അറിയിക്കൽ തുടങ്ങിയ എല്ലാം ഒരുക്കിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തി.
2025 ജൂലൈ 03
2025 ജൂലൈ 05 ന് നടക്കുന്ന പ്രധാനധ്യാപകരുടെ ഏകദിന സമഗ്ര പ്ലസ് ശിൽപശാലയുടെ പ്രവർത്തനങ്ങളുടെ തത്സ്ഥിതി വിലയിരുത്തുവാൻ വേണ്ടി ജില്ലയിലെ എം ടിമാരുടെ യോഗം ഗൂഗിൾ മീറ്റിൽ ചേർന്നു. രാത്രി എട്ട് മണി മുതൽ ഒമ്പത് മണി വരെ ചർച്ച നടന്നു. 2025 ജൂലൈ 04 ന്കൈറ്റ് ജില്ലാ ഓഫീസിൽ നേരിട്ട് മീറ്റിങ്ങ് നടത്തുവാനാണ് തീരുമാനിച്ചതെങ്കിലും പി എസ് ഐ ടി സിമാർക്കുള്ള സമഗ്ര പ്ലസ് പരിശീലനം 2025 ജൂലൈ 04 ന് രണ്ട് ഉപജില്ലയിൽ നടക്കുന്നതിനാൽ ചില എംടിമാർക്ക് പങ്കെടുക്കുവാൻ കഴിയാത്ത അവസ്ഥ വന്നു. അതിനാൽ ഓൺലൈനായി മീറ്റിങ്ങ് നടത്തുവാൻ തീരുമാനിക്കുകയായിരുന്നു.
ശിൽപശാലയുടെ മൊഡ്യൂൾ ലഭ്യമായതിനെ തുടർന്ന് ഓരോ സെഷനും ആര് കൈകാര്യം ചെയ്യുമെന്ന് ധാരണയിലെത്തി. കൂടാതെ റെജിസ്‍ട്രേഷൻ, ഭക്ഷണം, മറ്റ് ഒരുക്കങ്ങൽ എന്നിവ തീരുമാനത്തിലെത്തി. വിശദമായ ചർച്ച 2025 ജൂലൈ 04 ന് കൈറ്റ് ജില്ലാ ഓഫീസിൽ ലഭ്യമായ എംടിമാർ ചേർന്ന് തീരുമാനിക്കുവാൻ ധാരണയായി.
2025 ജൂലൈ 04
ജൂലൈ 03 ന് ഓൺലൈനായി മീറ്റിങ്ങ് കൂടിയതിന് ശേഷം കൈറ്റ് ജില്ലാ ഓഫീസിൽ ലഭ്യമായ എം ടിമാർ ചേർന്ന് ജൂലൈ 05 ന് നടക്കുന്ന പ്രധാനധ്യാപകർക്കുള്ള സമഗ്ര പ്ലസ് ഏകദിന ശിൽപശാലയുടെ പ്ലാനിങ് നടത്തി. ഓൺലൈൻ മീറ്റിങ്ങിൽ ധാരണയാക്കിയത് നടപ്പിലാക്കാനുള്ള നിർദ്ദേശങ്ങൾ എം ടിമാർക്ക് നൽകി. ഓരോ സെഷനിലും എംടിമാർ എടുക്കേണ്ട സമയം തീരുമാനിച്ചു. ചായ, ഉച്ചഭക്ഷണം എന്നിവ കൃത്യസമയത്ത് എത്തുമെന്ന് ഉറപ്പിച്ചു. പ്ലാനിങ്ങ് ഓഫീസിലേക്ക് ഇന്റർനെറ്റ് കണക്ഷൻ ലഭ്യത പരിശോധിച്ചു. ഡോക്യുമെന്റേഷൻ കൃത്യമായി നടക്കുമെന്ന് ഉറപ്പിച്ചു
2025 ജൂലൈ 07
ജൂലൈ എട്ടിന് നടക്കേണ്ട എസ് ഐ ടി സി- എസ് ആർ ജി മാർക്കുള്ള സമഗ്ര പരിശീലനത്തിന് മുന്നോടിയായി വാട്സാപ്പ് വീഡിയോ കോൺഫറൻസിൽ എം ടിമാർ ഓൺലൈൻ മീറ്റിംഗ് കൂടി. ജൂലൈ എട്ടിന് നടക്കുന്ന ബസ് പണിമുടക്ക് വരുന്ന അധ്യാപകർന്ന് പ്രയാസമായേക്കാം എന്ന ആശങ്ക പല ജില്ലയിൽ നിന്നും വന്നതിനാൽ പരിശീലനം മാറ്റിവെക്കാനുള്ള അനുവാദം എസ് പി ഒ യിൽ നിന്നും ലഭിച്ചിരുന്നു. അത് ആലോചിക്കാൻ വേണ്ടിയായിരുന്നു യോഗം ഓൺലൈനായി കൂടിയത്. ജില്ലയിൽ നിന്നും ഇതേ ആവശ്യം വന്നതിനാൽ പരിശീലനം മാറ്റിവെക്കാം തീരുമാനിച്ചു. മലപ്പുറം ജില്ലയിലെ എസ്ഐടി സി മാരുടെ പരിശീലനം ജൂലൈ 11ലേക്ക് മാറ്റിവെക്കുവാൻ തീരുമാനിച്ചു. ജൂലൈ 08 ന് ഡി ആർ സിയിൽ എം ടിമാർ യോഗം കൂടാനും തീരുമാനിച്ചു.
2025 ജൂലൈ 08
2025 ജൂലൈ എട്ടിലെ എസ് ഐ ടി സി - എസ് ആർ ജി കൺവീനർമാരുടെ പരിശീലനം മാറ്റി വെച്ച സാഹചര്യത്തിൽ ജൂലൈ എട്ടിന് കൈറ്റ് ജില്ലാ ഓഫീസിൽ എം ടി മാരുടെ യോഗം കൂടി. വിവിധ അജണ്ടകൾ ചർച്ചക്ക് വച്ചു. എസ് ഐ ടി സി - എസ് ആർ ജി കൺവീനർമാരുടെ പരിശീലനം ജൂലൈ 10, 11 തീയതികളിൽ നേരത്തെ നിശ്ചയിച്ച കേന്ദ്രങ്ങളിൽ നടത്താൻ തീരുമാനമായി. ഷെഡ്യൂൾ സ്കൂളുകളെ അറിയിക്കും. ജൂലൈ 12ന് ഡി ആർ സി യിൽ നടക്കുന്ന എം ടി ആകാൻ താത്പര്യമുള്ള അധ്യാപകർക്ക് നടക്കുന്ന പരീക്ഷക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുവാനുള്ള നടപടിയെടുക്കും. ജൂലൈ 14 ന് നടക്കുന്ന പത്താം ക്ലാസ് റോബോട്ടിക്സ് ഡി ആർ ജി ക്ക് ആവശ്യമുള്ള ആർ പി മാരെ ഉപജില്ലയിൽ നിന്ന് കണ്ടെത്തുവാൻ നിർദ്ദേശിച്ചു. ജൂലൈ 15 മുതൽ സ്കൂൾ തലത്തിൽ പത്താം ക്ലാസിൽ ഐടി എടുക്കുന്ന അധ്യാപകർക്ക് പരിശീലനം ക്രമീകരിക്കാനും തീരുമാനിച്ചു
2025 ജൂലൈ 17
ജില്ല ഏറ്റെടുക്കുന്ന ചില പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുവാൻ വേണ്ടി എല്ലാ എംടിമാരും ഓൺലൈനായി കൂടി.
2025 ആഗസ്റ്റ് 06
ആറാം ക്ലാസിലെ ഡി ആർ ജി പരിശീലനം നടക്കുന്നതിന് മുമ്പ് രാവിലെ ഒമ്പത് മുതൽ പത്ത് വരെ ഒരു മണിക്കൂർ എം ടി മാരുടെ യോഗം നടന്നു. ജില്ലയിൽ നടക്കേണ്ട ഭാവി പരിപാടികൾ ചർച്ചക്ക് വെച്ചു. യുി പി ഐ ടി പരിശീലനത്തിന്റെ ഷെഡ്യൂൾ, കേന്ദ്രങ്ങൾ, ആഗസ്റ്റ് 08 ന് നടക്കുന്ന രണ്ട്, നാല് ക്ലാസുകളുടെ ഐ ടി ഡി ആർ ജി പരിശീലനം, ഫീൾഡ്തല പരിശീലനം, പുതിയ എം ടി മാർക്കുള്ള ചുമതലകൾ എന്നിവയിൽ ചർച്ച നടന്നു.
2025 ആഗസ്റ്റ് 07
ആഗസ്റ്റ് 06 ന് കൈറ്റ് ജില്ലാ ഓഫീസിൽ എംടിമാരുടെ യോഗ് ചേർന്നു. ആഗസ്റ്റ് 05 ന് ചേർന്ന യോഗത്തിലെ ചില അജണ്ടകൾ വീണ്ടും ചർച്ച നടത്തി. ജില്ലയുടെ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ കൂടുതൽ ഊർജിതമാക്കൽ, ഇ വേസ്റ്റ് നിർമ്മാജനം, ജില്ലയുടെ തനത് പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്തു.
2025 ആഗസ്റ്റ് 15
2025 ആഗസ്റ്റ് 16 ന് നടത്തുന്ന എസ് എസ് കെ, ഡയറ്റ് ഒഫീഷ്യൽസിനുള്ള അക്കാഡമിക് മോനിറ്ററിംഗ് പരിശീലനത്തിന്റെ പ്ലാനിങ് നടത്തുവാൻ വേണ്ടി ജില്ലയിലെ എല്ലാ എം ടിമാരും ഓൺലൈനായി മീറ്റിംഗ് കൂടി. കൈറ്റ് സി ഇ ഒ ശ്രീ അൻവർ സാദത്ത് പങ്കെടുക്കുന്ന പരിപാടിയിൽ ഓരോ സെഷനും ആര്, എങ്ങനെ നടപ്പിലാക്കുക എന്നത് വിശദമായി ചർച്ച ചെയ്ത് തീരുമാനത്തിലാക്കി.
2025 ആഗസ്റ്റ് 30
ആഗസ്റ്റ് 30 ന് കൈറ്റ് ജില്ലാ ഓഫീസിൽ എംടിമാരുടെ യോഗ് ചേർന്നു. ഏഴ് പുതിയ എം ടി മാർ ചുമതലയേറ്റതിന് ശേഷമാണ് യോഗം കൂടിയത്. സെപ്ത്ബർ 09 ന് തുടങ്ങുന്ന പ്രിലിമിൻറി ക്ലാമ്പ്, ഓണ പരിപാടി എന്നിവ ചർച്ച ചെയ്തു. പുതിയ എം ടിമാർക്ക് അതേ ദിവസം തന്നെ പ്രിലിമിനറി ക്യാമ്പിന്റെ മൊഡ്യൂൾ പരിചയപ്പെടുത്താന യോഗം തീരുമാനിച്ചു. സെപ്തംബർ 03 ന് ഓണപരിപാടി കൈറ്റ് ജില്ലാ ഓഫീസിൽ നടത്തുവാനും ധാരണയായി. കൈറ്റ് മലപ്പുറത്ത് പ്രവർത്തിച്ച എല്ലാ എം ടിമാരേയും പരിപാടിയിലേക്ക് ക്ഷണിക്കുവാനും ധാരണയായി.
2025 സെപ്തംബർ 03, 07
ഓണപരിപാടിക്ക് ശേഷം രണ്ട് മണിക്ക് എം ടി മാരുടെ യോഗം കൂടി. പുതിയ എം ടിമാർക്ക് ചുമതലകൾ നിശ്ചയിച്ചു. എല്ലാവർക്കു ഉപജില്ലകൾ നിശ്ചയിച്ച് നൽകുകയും പ്രിലിമിനറി ക്യാമ്പ് നടത്തുവാനുള്ള മുന്നൊരുക്കം നടത്തുവാനും യോഗം തീരുമാനിച്ചു. എം ടിമാർ അറിഞ്ഞിരിക്കേണ്ട കൈറ്റിന്റെ എല്ലാ വെബ്‍സൈറ്റുകളും അവർക്ക് പരിചയപ്പെടുത്തി.
2025 സെപ്തംബർ 08
പ്രിലിമിനറി ക്യാമ്പിന്റെ നടത്തിപ്പുമായി ബന്ധപെട്ട് എംടിമാരുടെ യോഗം കൈറ്റ് ജില്ലാ ഓഫീസിൽ നടന്നു. എം ടി മാർ ഉപജില്ലാടിസ്ഥാനത്തിൽ തിരിഞ്ഞ് ക്യാമ്പിന്റെ ഷെഡ്യൂൾ തയ്യാറാക്കി. തുടർന്ന് സെപ്റ്റംബർ 9ന് പുതിയ എം ടിമാർക്കുള്ള മീറ്റിങ്ങും 10 ന് നടക്കുന്ന ആൾ മീറ്റിങ്ങുമായി ബന്ധപെട്ട ചർച്ചയും നടന്നു.
2025 സെപ്തംബർ 15
എച്ച് എസ് എസ് ,വി എച്ച് എസ് ഇ യിലെ എൻ എസ് എസ് പ്രോഗ്രാമിംഗ് ഓഫീസർമാർക്കുള്ള പരിശീലനം ചർച്ച് ചെയ്യുവാൻ വേണ്ടി ജില്ലയിലെ എല്ലാ എം ടി മാരുടേയും യോഗം ഓൺലൈനായി ചേർന്നു. എൻ എസ് എസ് പോർട്ടലിന്റെ പരിശീലനം എം ടിമാർക്ക് ലഭ്യമാകുന്നതിനെ പറ്റിയും പരിശീലനം ഓഫ്‍ലൈനായി എങ്ങനോ നടത്താം എന്നതിനെ കുറിച്ച് ചർച്ച നടന്നു.
2025 സെപ്റ്റംബർ 28
എൻ എസ് എസിന്റെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുവാനുള്ള പോർട്ടലായ PRISM എം ടിമാർക്ക് പരിചയപ്പെടുത്തുവാൻ വേണ്ടി ജില്ലാ കോർഡിനേറ്റർ ശരീഫ് മാഷിന്റെ നേതൃത്വത്തിൽ എല്ലാ എം ടിമാരും ഓൺലൈനായി യോഗം കൂടി. ശരീഫ് മാഷ് എല്ലാ എം ടിമാർക്കും വെബ്‍സൈറ്റ് പരിചയപ്പെടുത്തി.
2025 ഒക്ടോബർ 02
ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളുകളിൽ നടക്കുന്ന എൻ എസ് എസ് പരിപാടികൾ ഡോക്യുമെന്റ് ചെയ്യാൻ പ്രോഗ്രാം ഓഫീസർമാർക്ക് നൽകുന്ന പരിശീലനത്തിന് മുന്നോടിയായി ജില്ലയിലെ എല്ലാ എം ടി മാരും ഓൺലൈനായി യോഗം ചേർന്നു. യോഗത്തിന് ജില്ലാ കോർഡിനേറ്റർ ശരീഫ് സാർ നേതൃത്വം നൽകി. ഒക്ടോബർ 03 ന് കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, ജി ജി എച്ച് എസ് എസ് മലപ്പുറം എന്നിവിടങ്ങളിൽ ആദ്യ ബാച്ചും ഒക്ടോബർ 06 ന് ഡി ജി എച്ച് എസ് എസ് താനൂർ, ജി എച്ച് എസ് എസ് ഇരിമ്പിളിയത്ത് രണ്ടാം ബാച്ച് നടത്തുവാനാണ് തീരുമാനിച്ചത്.
2025 ഒക്ടോബർ 23
ജില്ലാ ഐ ടി മേള കുറ്റമറ്റരീതിയിൽ നടത്തുവാൻ വേണ്ടിയുള്ള ചർച്ചക്ക് വേണ്ടി ജില്ലയിലെ എല്ലാ എം ടിമാരും ഓൺലൈനായി യോഗം ചേർന്നു. യോഗത്തിൽ ജില്ലാ മേളക്ക് വേണ്ടിയുള്ള എല്ലാ മുന്നൊരുക്കങ്ങളും ചർച്ച ചെയ്തു.
2025 ഒക്ടോബർ 27
2025 ഒക്ടോബർ 28, 29 ന് നടക്കുന്ന ജില്ലാ ഐ ടി മേളയുടെ മുന്നൊരുക്കുങ്ങൾ, സജ്ജീകരണങ്ങൾ, മറ്റ് കാര്യങ്ങൾ എന്നിവ ചർച്ച ചെയ്യുവാൻ വേണ്ടി എല്ലാ മാസ്റ്റർ ട്രെയ്നർമാരും കൈറ്റ് ജില്ലാ ഓഫീസിൽ യോഗം ചേർന്നു. ലാബ് സജ്ജീകരണം, ലാബ് ഡ്യൂട്ടികൾ, ജഡ്ജസുമായി ബന്ധപ്പെട്ട കാര്യങ്ങൾ, സർട്ടിഫികറ്റ് പ്രിന്റിങ്ങ്, ഉപകരണങ്ങളുടെ ലഭ്യത മുതലായവ ചർച്ച ചെയ്ത് എല്ലാം ശരിയാണെന്ന് ഉറപ്പ വരുത്തി.
2025 നവംബർ 01
ജില്ലാ ഐടി മേള വിജയികൾക്ക് സംസ്ഥാന മേളക്ക് മുമ്പായി അവരുടെ മേഖലയിൽ തുടർപരിശീലനം നൽകുവാൻ ചുമതലപ്പെടുത്തുവാൻ വേണ്ടി എല്ലാ എം ടിമാരുടേയും യോഗം ഓൺലൈനായി കൂടി. ഓരോ മേഖലയിലും ആര് പരിശീലനം നൽകുമെന്ന് ധാരണയായി. കൂടാതെ മത്സരാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം 2025 നവംബർ 02 ന് രാത്രി എട്ട് മണിക്ക് ഓൺലൈനായി കൂടാൻ തിരുമാനിച്ചു. യോഗത്തിൽ പരിശീലനത്തെ കുറിച്ചും,മത്സര തീയതിയെ കുറിച്ചും കുട്ടികൾ എങ്ങനെ മത്സരകേന്ദ്രത്തിൽ എത്തിച്ചേരും എന്നൊക്ക ചർച്ച ചെയ്യുവാൻ വേണ്ടി തീരുമാനമെടുത്തു.
2025 നവംബർ 02
2025 നവംബർ 02 ന് രാത്രി എട്ട് മണിക്ക് ജില്ലയിലെ എല്ലാ എംടിമാരും സംസ്ഥാന ഐ ടി മേളയിൽ പങ്കെടുക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടേയും യോഗം ഓൺലൈനായി കൂടി. യോഗത്തിൽ പരിശീലനത്തെ കുറിച്ചും,മത്സര തീയതികളെ കുറിച്ചും കുട്ടികൾ എങ്ങനെ മത്സരകേന്ദ്രത്തിൽ എത്തിച്ചേരും എന്നൊക്ക ചർച്ച ചെയ്തു. ഓറിയന്റേഷൻ നടക്കുന്ന തീയ്യതിയിൽ രക്ഷിതാക്കൾ കുട്ടികളെ എത്തിക്കാൻ സന്നദ്ധരായി. കുട്ടികളുടെ കൂടുതൽ വിവരങ്ങൾ രക്ഷിതാക്കളോട് ഗ്രൂപിൽ അറിയിക്കുവാനും യോഗത്തിൽ ആവശ്യപ്പെട്ടു.
2025 നവംബർ 04
ഹരിതവിദ്യാലയം സീസൺ 4 റിയാലിറ്റിഷോയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാ എംടിമാരെയും അറിയിക്കുവാൻ വേണ്ടി എസ് പി ഒ വീഡിയോ കോൺഫറൻസ് നടത്തി. കൈറ്റ് സി ഇ ഒ ശ്രീ അൻവർ സാദത്ത് പദ്ധതിയുടെ ആമുഖം പറഞ്ഞു. ഷാനവാസ് മാഷ് എല്ലാ എം ടിമാർക്കും ഹരിതവിദ്യാലയം സീസൺ 4 റിയാലിറ്റിഷോയുടെ പ്രവർത്തനരീതി പരിചയപ്പെടുത്തി.
2025 നവംബർ 05
ഹരിതവിദ്യാലയം സീസൺ 4 റിയാലിറ്റിഷോ ജില്ലയിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കൈറ്റിലെ എല്ലാ എം ടിമാരും മലപ്പുറം ഡിഡിഇ, ഡി ഇ ഒ മാർ, എല്ലാ എ ഇ ഒ മാർ, എസ് എസ് കെ , ഡയറ്റ് ഫാക്കൾട്ടീസ്, മറ്റ് ഓഫീസേഴ്സ് എല്ലാവരും ഓൺലാൻ മീറ്റിങ്ങ് കൂടി. എസ് എസ് കെ ജില്ലാ കോർഡിനേറ്റർ സലീം സാർ സ്വാഗതം പറഞ്ഞു. കൈറ്റ് ജില്ലാ കോർഡിനേറ്റർ ശരീഫ് സാർ ഹരിതവിദ്യാലയം സർക്കുലർ, വെബ്സൈറ്റ് എന്നിവ പരിചയപ്പെടുത്തി. 2025 നവംബർ 06 ന് എല്ലാ ഉപജില്ലയിലും ഓഫ്ലൈൻ ആയോ, ഓൺലൈൻ ആയോ രണ്ട് മീറ്റിങ്ങ് കൂടി എല്ലാ പ്രൈമറി എച്ച് എം മാർക്ക് 7:30 നും ഹൈസ്‍കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പ്രിൻസിപ്പാൾമാർക്ക് 8:30 ന് ഓൺലൈൻ ആയും പദ്ധതി വിശദീകരിക്കുവാൻ തിരുമാനിച്ചു. കൊണ്ടോട്ടി, പരപ്പനങ്ങാടി, എടപ്പാൾ എന്നീ ഉപജില്ലയിൽ ഓഫ്‍ലൈനായി നടത്തുവാനും തീരുമാനമായി.
2025 നവംബർ 10
ജില്ലാ കലോത്സവം, എന്റെ സ്കൂൾ എന്റെ അഭിമാനം അവാർഡ്ദാന ചടങ്ങ്, ഐടി മേളയിൽ പങ്കെടുത്ത കുട്ടികളെ ആദരിക്കൽ എന്നിവ ചർച്ച ചെയ്യാൻ വേണ്ടി 2025 നവംബർ 10 ന് എല്ലാ എംടിമാരും ഓൺലൈൻ മീറ്റിംഗ് കൂടി. ചർച്ചയിൽ 2025 നവംബർ 15 ന് എന്റെ സ്കൂൾ എന്റെ അഭിമാനം അവാർഡ്ദാന ചടങ്ങ് എം എസ് പി യിൽ നടത്തുവാൻ തീരുമാനിച്ചു. അതോടൊപ്പം ഐടി മേളയിൽ പങ്കെടുത്ത കുട്ടികളെ ആദരിക്കാനും തീരുമാനിച്ചു. ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലേക്ക് റെജിസ്റ്റർ ചെയ്ത സ്‍കൂളുകൾക്ക് ആവശ്യാമായ സപ്പോർട്ട് നൽകൂവാൻ തീരുമാനിച്ചു.
2025 നവംബർ 14
2025 നവംബർ 15ന് നടന്ന എന്റെ സ്കൂൾ എന്റെ അഭിമാനം അവാർഡ്ദാന ചടങ്ങിന്റെ ഒരുക്കങ്ങൽ വിലയിരുത്തി. ഐടി മേളയിൽ പങ്കെടുത്ത മികച്ച നേടിയ വിജയം നേടിയ കുട്ടികളെ വിവരം അറിയിച്ചു എന്ന് ഉറപ്പ് വരുത്തി. ഉച്ചക്ക് ശേഷം എം എസ് പിയിൽ പോയി ആവശ്യമായ ഒരുക്കങ്ങൾ നടത്തുവാനും തീരുമാനമായി
2025 ഒക്ടോബർ 07
2025 ഒക്ടോബർ 07ന് നടന്ന എം ടി മീറ്റിങ്ങിൽ വിവിധ കാര്യങ്ങൾ ചർച്ച നടത്തി. ഉപജില്ലാ ഐ ടി മേളകൾ നടന്നു കൊണ്ടിരിക്കുന്ന സമയത്ത് തന്നെ ജില്ലാ ഐ ടി മേളയുടെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തു. മറ്റ് ജില്ലയിൽ നടക്കുന്ന ഐ ടി മേളയിലേക്കും ജഡ്ജുകളെ നൽകേണ്ടതും ചർച്ച ചെയ്തു.
2026 ജനുവരി 15
2026 ജനുവരി 15 ന് നടന്ന എം ടി മീറ്റിങ്ങിൽ ജില്ലയിൽ നടക്കേണ്ട വിവിധ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. ലിറ്റിൽ കൈറ്റ്സ് അവാർഡ്, സ്‍കോർ എന്ററി , മറ്റ് പ്രവർത്തനങ്ങൾ ചർച്ച ചെയ്തു.
2026 ജനുവരി 24
2026 ജനുവരി 24 ന് ഓൺലൈനായി നടന്ന ആൾ എം ടി മീറ്റിങ്ങിൽ കൈറ്റ് സി ഇ ഒ ശ്രീ അൻവർ സാദത്തിന്റെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളിൽ ചർച്ച നടന്നു. 10.30 ന് തുടങ്ങിയ ചർച്ചയിൽ ജില്ലകളിൽ എം ടിമാർ കൂടിയിരുന്ന് ചർച്ച ചെയ്ത് തീരുമാനങ്ങൾ എടുക്കേണ്ട കാര്യങ്ങൾ സി ഇ ഒ വിശദീകരിച്ചു. പിന്നീട് ജില്ലയിൽ എം ടിമാർ ഒരുമിച്ച് വിഷയങ്ങൾ ചർച്ച ചെയ്തു. ഐ ടി പരീക്ഷ നടത്തുന്നവർക്കായുള്ള ഒരു പരിശീലനം, ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസ് കുട്ടികൾക്കുള്ള പിന്തുണ ക്ലാസുകൾ, ഡി ടി എച്ചിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ ലഭിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവയായിരുന്നു വിഷയം. പിന്നീട് ഉച്ചക്ക് ശേഷം ഓൺലൈനായി എല്ലാ ജില്ലകളും അഭിപ്രായം അറിയിച്ചു. കൂടുതൽ ചിത്രങ്ങൾക്ക്
2026 മാർച്ച് 02
2026 മാർച്ച് 13 ന് ഓൺലൈനായി കൈറ്റ് സി ഇ ഒ ശ്രീ അൻവർ സാദത്തിന്റെ നേതൃത്വത്തിൽ ഹയർ സെക്കന്ററി പരീക്ഷയുടെ ചോദ്യപേപ്പർ ട്രാക്ക് ചെയ്യുന്ന ക്യൂട്രാക്കർ എന്ന സോഫ്റ്റ്‍വെയർ പരിചയപ്പെടുത്തുന്ന പരിശീലനം നടന്നു.
2026 മാർച്ച് 13
2026 മാർച്ച് 13 ന് സമ്മിറ്റിന്റെ റിപ്പോർട്ട് തയ്യാറാക്കുവാൻ വേണ്ടി ജില്ലയിൽ എല്ലാ എം ടിമാരും യോഗം കൂടി.വിവിധ ആവശ്യങ്ങൾക്കായി പുറത്ത് പോയ എം ടിമാർ ഓൺലൈനായി ചർച്ചയിൽ പങ്കെടുത്തു.
2026 മാർച്ച് 16
2026 മാർച്ച് 16 ന് ഓൺലൈനായി കൈറ്റ് സി ഇ ഒ ശ്രീ അൻവർ സാദത്തിന്റെ നേതൃത്വത്തിൽ സമഗ്രാ വർക്ക്ഷോപുമായി ബന്ധപ്പെട്ട ചർച്ച നടന്നു. വിവിധ വിഷയങ്ങളിൽ സമഗ്രയിൽ റിസോഴ്സ് നിർമ്മാണം നടത്താനുള്ള മാതൃകകൾ സി ഇ ഒയുടെ നേതൃത്വത്തിൽ ചർച്ച ചെയ്തു. മാസ്റ്റർ ട്രെയ്നർമാരായ പ്രസാദ് മാഷ്, ജമാൽ മാഷ് എന്നിവർ മാതൃകകൾ പരിചയപ്പെടുത്തി. അസ്‍ലം മാഷ് ചർച്ച നയിച്ചു. പിന്നീട് ജില്ലയിൽ എം ടിമാർ ഒരുമിച്ചിരിന്ന് റിസോഴ്സുകൾ നിർമ്മിച്ച് നോക്കി.
2026 മാർച്ച് 24
2026 മാർച്ച് 24 ന് സമ്മിറ്റിന്റെ റിപ്പോർട്ട് പൂർത്തീകരണത്തിന് വേണ്ടി ജില്ലയിൽ എല്ലാ എം ടിമാരും യോഗം കൂടി. മൂന്ന് ഗ്രൂപ്പായി (സൈബർ സുരക്ഷ പ്രോട്ടോക്കോൾ, പരിശീലനങ്ങൾ, ജില്ലാ റിപ്പോർട്ട്) തിരിഞ്ഞ് റിപ്പോർട്ട് തയ്യാറാക്കൽ തുടർന്നു.
2026 മാർച്ച് 26
2026 മാർച്ച് 26 ന് സമ്മിറ്റിന്റെ റിപ്പോർട്ട് തയ്യാറാക്കുവാൻ വേണ്ടി ജില്ലയിൽ എല്ലാ എം ടിമാരും യോഗം കൂടി. ജില്ലയുടെ ചാർജുള്ള നിഷാദ് മാഷ് ഓൺലൈനായി ചർച്ചയിൽ പങ്കെടുത്തു. പിന്നീട് എല്ലാ എംടിമാരും മൂന്ന് ഗ്രൂപ്പായി (സൈബർ സുരക്ഷ പ്രോട്ടോക്കോൾ, പരിശീലനങ്ങൾ, ജില്ലാ റിപ്പോർട്ട്) തിരിഞ്ഞ് ചർച്ച ചെയ്തു.
2026 മാർച്ച് 30
2026 മാർച്ച് 30 ന് സമ്മിറ്റിന്റെ റിപ്പോർട്ട് ചർച്ച ചെയ്ത് പൊതുവായ ധാരണയിൽ എത്തുവാൻ വേണ്ടി കൈറ്റിന്റെ സി ഇ ഒ ശ്രീ അൻവർ സാദത്ത് എല്ലാ ജില്ലയിലേയും എം ടിമാരുടെ യോഗം വിളിച്ചു. യോഗത്തിൽ എല്ലാ ജില്ലയിലെയും കോർഡിനേറ്ററുമായും അദ്ദേഹം സംസാരിച്ചു.




















































